play-sharp-fill

മകന്റെ വിയോഗം അറിയാതെ പിതാവും യാത്രയായ് ; കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ പിതാവ് അന്തരിച്ചു

സ്വന്തം ലേഖിക മംഗളുരു: ജീവനൊടുക്കിയ കഫേ കോഫി ഡേ (സിസിഡി) സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡേ (96) നിര്യാതനായി. മൈസൂരുവിലെ ശാന്തവേരി ഗോപാലഗൗഡ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബോധാവസ്ഥയിലായതിനാൽ മകൻറെ വിയോഗം ഗംഗയ്യ അറിഞ്ഞിരുന്നില്ല. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് സിദ്ധാർത്ഥ ഗംഗയ്യയെ കാണാൻ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗംഗയ്യ മയക്കത്തിലേക്കു വഴുതിവീണത്. അതിനുശേഷം മകനു സംഭവിച്ചതൊന്നും അച്ഛൻ അറിഞ്ഞിട്ടില്ല. ചിക്കമഗളൂരുവിലെ കാപ്പി കർഷകരുടെ തലതൊട്ടപ്പനെന്നു വിശേഷിപ്പിക്കാവുന്നവിധം സമ്പത്തും സ്വാധീനശേഷിയുമുള്ള ഗംഗയ്യ ഹെഗ്‌ഡേക്കും […]

കോട്ടയത്തേയ്ക്ക് തേങ്ങയുമായി എത്തിയ ലോറി കുട്ടിക്കാനത്ത് മറിഞ്ഞു: മൂന്നു തമിഴ്‌നാട് സ്വദേശികൾ മരിച്ചു

സ്വന്തം ലേഖകൻ കുട്ടിക്കാനം: തമിഴ്‌നാട്ടിൽ നിന്നും കോട്ടയത്തേയ്ക്ക്് തേങ്ങയുമായി എത്തിയ ലോറി ഇടുക്കി കുട്ടിക്കാനത്ത് മറിഞ്ഞു. തമിഴ്‌നാട് സ്വദേശികളായ മൂന്നു പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ കുട്ടിക്കാനത്തിനടുത്ത് വളഞ്ഞങ്ങാനത്ത് വളവിലായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്നും ലോഡുമായി വരികയായിരുന്നു ലോറി. വളഞ്ഞങ്ങാനത്തെ വളവിന് സമീപത്തു വച്ച് ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോകുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. തുടർന്ന് ലോറി നിയന്ത്രണം വിട്ട് റോഡരികിൽ മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മൂന്നു പേരും തലക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും, ഇതുവഴി എത്തിയ വാഹനത്തിലെ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് മൃതദേഹങ്ങൾ […]

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര്: എം പി സന്തോഷ് കുമാർ ഭരിക്കാൻ അനുവദിക്കുന്നില്ല: കോൺഗ്രസ് വേദിയിൽ പൊട്ടിക്കരഞ്ഞ് കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന

പൊളിറ്റിക്കൽ ഡെസ്ക് കോട്ടയം: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് കോൺഗ്രസ് വേദിയിൽ പൊട്ടിക്കരഞ്ഞ് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന. കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ദിശ 2019 ആണ് നഗരസഭാധ്യക്ഷ പി.ആർ സോന കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എം.പി സന്തോഷ് കുമാറിനെതിരെ പൊട്ടിത്തെറിച്ചത്. വേദിയിൽ പൊട്ടിക്കരഞ്ഞ സോന എംപി സന്തോഷ് കുമാർ ഭരണത്തിൽ ഇടപെടുകയാണെന്നും ആരോപിച്ചു. മുൻ എം ജി സർവകലാശാല വൈസ് ചാൻസലർ സിറിയക് തോമസ് വേദിയിൽ ഇരിക്കെയാണ് പി.ആർ സോന പൊട്ടിക്കരഞ്ഞത്. ഞായറാഴ്ച കോട്ടയത്ത് […]

കുമരകത്ത് സീരിയലിനിടെ ഭർത്താവ് ഭക്ഷണം ചോദിച്ചു: കയ്യിലിരുന്ന കത്തിയ്ക്ക് ഭർത്താവിനെ വെട്ടി വീഴ്ത്തി: ഭാര്യയും മാതാപിതാക്കളും പിടിയിൽ

സ്വന്തം ലേഖകൻ കുമരകം: സീരിയൽ കാണുന്നതിനിടെ മദ്യലഹരിയിൽ എത്തി ഭക്ഷണം ചോദിച്ച ഭർത്താവിനെ ഭാര്യ വെട്ടി വീഴ്ത്തി. വെട്ടേറ്റ ഭർത്താവ് തറയിൽ വീണെങ്കിലും ഭാര്യ തിരിഞ്ഞ് നോക്കിയില്ല. ഒടുവിൽ ആക്രമിച്ച ഭാര്യയുടെ തലമുടിയ്ക്ക് ഭർത്താവ് ക്ഷുഭിതനായി കുത്തിപ്പിടിച്ചതോടെ വീട്ടിൽ കൂട്ടത്തല്ലായി. മണർകാട് സ്വദേശി അഭിലാഷിനാണ് കഴിഞ്ഞ ദിവസം കുമരകത്ത് ഭാര്യവീട്ടിൽ വച്ച് വെട്ടേറ്റത്. മദ്യപിച്ച് വീട്ടിലെത്തുന്ന സന്തോഷ് ഭാര്യവീട്ടിൽ പ്രശ്നമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ സീരിയല്‍ കാണുന്നതിനിടെ മദ്യപിച്ച്‌ എത്തിയ അഭിലാഷ് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭാര്യ ഇയാളെ ശ്രദ്ധിക്കാതെ ടിവി കാണൽ […]

രണ്ടു വർഷം ജയിൽ വാസം: സമ്പാദിച്ചത് 18000 രൂപ; കുറച്ചത് 15 കിലോ : പീഡനക്കേസിൽ അകത്തായ ആൾ ദൈവം ജയിൽ വാസം ആഘോഷമാക്കുന്നു

സ്വന്തം ലേഖകൻ ലഖ്നൗ:  പീഡനവും കൊലപാതകവും അടക്കമുള്ള ക്രൂര കുറ്റകൃത്യങ്ങളിൽ കുടുങ്ങി അകത്തായ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങിന് ജയിലിൽ ജോലി പച്ചക്കറി കൃഷി. രണ്ടു വർഷത്തോളമായി ജയിലിൽ കഴിയുന്ന ഇദ്ദേഹം 18000 രൂപയാണ് പച്ചക്കറി കൃഷിയിലൂടെ സമ്പാദിച്ചിരിക്കുന്നത്. അണ്‍ സ്‌കില്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗൂര്‍മീതിന് ദിവസവും 40 രൂപയാണ് ജോലിയ്ക്ക് ശമ്പളം നല്‍കുന്നത്. ആൾ ദൈവത്തിന്റെ ഭാരം ജയിലില്‍ വെച്ച്‌ പതിനഞ്ചു കിലോ കുറഞ്ഞെന്ന് അധികൃതര്‍ പറയുന്നു. ജയില്‍ വളപ്പില്‍ കൃഷിപ്പണികള്‍ ചെയ്തതു മൂലമാണ് അദ്ദേഹത്തിന്റെ ഭാരം കുറഞ്ഞത്. […]

ഇമേജ് വിളിക്കുന്നു: നിങ്ങളെ കാത്ത് ജോലിയും ആകർഷകമായ ശമ്പളവും …!

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത് പ്രവർത്തനം ആരംഭിക്കുന്ന ഇമേജ് വി.ടി.എസിന്റെ ഓഫീസിലേക്ക് സ്റ്റാഫുകളെ തേടുന്നു. മലബാറിലെ ഏറ്റവും വലിയ മൊബൈൽ ഷോപ്പുകളുടെ ശൃംഗലയായ ഇമേജ് മൊബൈൽസിന്റെ സഹോദര സ്ഥാപനമാണിത്. ജി.പി.എസിന്റെ ഉദ്പാദകരായ അക്കലേഡ് ഇലക്ട്രോണിക്സിന്റെ കേരളത്തിലെ മൊത്ത വിതരണക്കാരാണ് ഇമേജ് വി.ടി.എസ്. വാഹനങ്ങളിൽ AIS 140 ജി.പി.എസ് ഘടിപ്പിക്കുക എന്ന നിയമം പ്രാബല്യത്തിൽ ആയികൊണ്ടിരിക്കുകയാണ് കേരളത്തിൽ. ഈ മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങളാണുള്ളത്. ഉദ്യോഗാർത്ഥികൾക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഇവരുടെ പട്ടിത്താനത്തുള്ള ഓഫീസിൽ ആഗസ്റ്റ് 30 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതൽ […]

അവസാന വിക്കറ്റിൽ വീരോചിതം പൊരുതി സ്റ്റോക്ക്‌സ്: ജയിക്കാൻ വേണ്ട 76 ൽ 75 ഉം ഒറ്റയ്‌ക്കെടുത്തു; മൂന്നാം ടെസ്റ്റ് ഒറ്റയ്ക്ക് പിടിച്ചെടുത്ത് ഇംഗ്ലീഷ് പോരാളി

സ്‌പോട്‌സ് ഡെസ്‌ക് ലോഡ്‌സ്: വിജയം പ്രതീക്ഷിച്ച ഓസീസിനെ നിഷ്പ്രഭരാക്കി, ആഷസിന്‌റെ മൂന്നാം ടെസ്റ്റിൽ സ്റ്റോക്ക്‌സിന്റെ അത്യുജ്വല പ്രകടനം. പത്താം വിക്കറ്റിൽ ലീച്ചിനെ കൂട്ടുപിടിച്ചാണ് സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ ജയിപ്പിച്ചത്. അവസാന വിക്കറ്റിൽ ജയിക്കാൻ വേണ്ടിയിരുന്ന 76 ൽ 75 റണ്ണും സ്റ്റോക്ക്‌സാണ് നേടിയത്. ഓസ്‌ട്രേലിയ മുൻപിൽ വെച്ച 359 എന്ന വലിയ ലക്ഷ്യം ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 135 റൺസാണ് സ്റ്റോക്‌സ് നേടിയത്. ഇതോടെ അഞ്ചു മത്സരങ്ങൾ ഉള്ള പരമ്ബര 1 -1 ന് സമനിലയിലായി. ഒൻപതാം വിക്കറ്റ് പോവുമ്‌ബോൾ ജയിക്കാൻ 73 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ […]

മുസ്ലീം പേരിന്റെ പേരിൽ റഹിം രണ്ടു ദിവസം അനുഭവിച്ചത് ക്രൂരമായ പീഡനങ്ങൾ: രണ്ടു ദിവസങ്ങൾ നീണ്ട സമ്മർദത്തിനൊടുവിൽ എൻ.ഐ.എ കണ്ടെത്തി റഹിം നിരപരാധി; റഹിമിനെ തീവ്രവാദിയാക്കിയ മാധ്യമങ്ങൾ ഇനി തെറ്റ് തിരുത്തുമോ..?

സ്വന്തം ലേഖകൻ കൊച്ചി: ഒരു മനുഷ്യനെ രണ്ടു ദിവസത്തോളം തീവ്രവാദിയാക്കി ആരോപണത്തിന്റെ മുൾ മുനയിൽ നിർത്തുക. രണ്ടു ദിവസത്തോളം മാധ്യമങ്ങളുടെ തലക്കെട്ടിൽ നിറയ്ക്കുക. ഇല്ലാത്ത തീവ്രവാദ ബന്ധവും, കടൽകടന്നെത്തിയ തീവ്രവാദിയുടെ സഹായിയുമാക്കുക. റഹിം എന്ന മുസ്ലീം പേരിന്റെ പേരിൽ കൊടുങ്ങല്ലൂർ സ്വദേശി അനുഭവിച്ചത് കൊടിയ മാനസിക പീഡനം. മാധ്യമങ്ങളിൽ ചിത്രം സഹിതം വാർത്ത വന്നു എന്നത് മാത്രമല്ല, രാജ്യത്തേയ്ക്കുള്ള തീവ്രവാദികളുടെ കടന്നു വരവിന് പായവിരിക്കുന്നത് റഹിം ആണെന്ന രീതിയിലായിരുന്നു പ്രചാരണങ്ങളെല്ലാം. എന്നാൽ, ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തിട്ടും സംശയാസ്പദമായ തെളിവുകളൊന്നും  ലഭിക്കാത്തതിനെ തുടർന്ന് […]

ഇല്ലാത്ത വെള്ളത്തിന് വല്ലാത്ത ബില്ലുമായി വാട്ടർ അതോറിറ്റി: ഏഴു വർഷമായി ഒരു തുള്ളി വെള്ളം ലഭിക്കാത്ത കുടുംബത്തിന് 1715 രൂപയുടെ ബില്ല്; സംഭവം കോടിമത നാലുവരിപ്പാതയിൽ

സ്വന്തം ലേഖകൻ കോട്ടയം: ഇല്ലാത്ത വെള്ളത്തിന് വല്ലാത്ത ബില്ല് നൽകി നാട്ടുകാരെ ഞെട്ടിച്ച് വാട്ടർ അതോറിറ്റി. ഏഴു വർഷമായി ഒരു തുള്ളി വെള്ളം ലഭിക്കാത്ത നാട്ടുകാർക്കാണ് ഇപ്പോൾ വാട്ടർ അതോറിറ്റി വെള്ളം നൽകാതെ ബില്ല് നൽകിയിരിക്കുന്നത്. ഡെക്കാൻ ക്രോണിക്കിൾ ഫോട്ടോഗ്രാഫർ രാജീവ് പ്രസാദിന്റെ മണിപ്പുഴയിലുള്ള വീട്ടിലാണ് 1715 രൂപയുടെ ബില്ല് നൽകിയത്. ഇത് അടക്കം പ്രദേശത്തെ നിരവധി വീടുകളിൽ വൻ തുകയുടെ ബില്ലാണ് വാട്ടർ അതോറിറ്റി നൽകിയിരിക്കുന്നത്. 2012 ൽ എം.സി റോഡിനെ നാലുവരിപ്പാതയായി ഉയർത്തുന്നതിനിടെയാണ് മണിപ്പുഴയിലും കോടിമതയിലും താമസിക്കുന്ന ആളുകളാണ് വെള്ളംകിട്ടാതെ ബുദ്ധിമുട്ട് […]

മരിച്ച സാക്ഷിയ്ക്കും സമൻസ്: അഭയ കേസിൽ സി.ബി.ഐ കോടതിയുടെ സമൻസ് കൈപ്പറ്റാൻ ആളില്ല; നിർണ്ണായക സാക്ഷിയില്ലാതെ ഇനി വിചാരണ

സ്വന്തം ലേഖകൻ കോട്ടയം: കാൽനൂറ്റാണ്ടിലേറെയായി ഇഴഞ്ഞു നീങ്ങുന്ന അഭയ കേസിൽ വീണ്ടും ട്വിസ്റ്റ്. കേസിലെ മരിച്ചു പോയ നിർണ്ണായക സാക്ഷിയ്ക്കാണ് കോടതി ഇപ്പോൾ വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. ദൃക്സാക്ഷിയും  നൈറ്റ് വാച്ച്മാനുമായ കോട്ടയം പാറംമ്പുഴ കൊശമറ്റം കോളനിയിലെ എസ്. ദാസിനാണ് ഇപ്പോൾ കോടതി സമൻസ് അയച്ചത്. തിങ്കളാഴ്ച സി.ബി.ഐ പ്രത്യേക കോടതിയിൽ ആരംഭിക്കുന്ന വിചാരണയ്ക്കായി ചൊവ്വാഴ്ച കോടതിയിൽ എത്തി മൊഴി നൽകണമെന്നാണ് ആവശ്യം. 64 കാരനായിരുന്ന ദാസ് 2014 ഫെബ്രുവരി 28 ന് മരിച്ചിരുന്നു. ഇത് അറിയാതെയാണ് ഇപ്പോൾ കോടതി സാക്ഷിയ്ക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് […]