അവസാന വിക്കറ്റിൽ വീരോചിതം പൊരുതി സ്റ്റോക്ക്‌സ്: ജയിക്കാൻ വേണ്ട 76 ൽ 75 ഉം ഒറ്റയ്‌ക്കെടുത്തു; മൂന്നാം ടെസ്റ്റ് ഒറ്റയ്ക്ക് പിടിച്ചെടുത്ത് ഇംഗ്ലീഷ് പോരാളി

അവസാന വിക്കറ്റിൽ വീരോചിതം പൊരുതി സ്റ്റോക്ക്‌സ്: ജയിക്കാൻ വേണ്ട 76 ൽ 75 ഉം ഒറ്റയ്‌ക്കെടുത്തു; മൂന്നാം ടെസ്റ്റ് ഒറ്റയ്ക്ക് പിടിച്ചെടുത്ത് ഇംഗ്ലീഷ് പോരാളി

Spread the love
സ്‌പോട്‌സ് ഡെസ്‌ക്
ലോഡ്‌സ്: വിജയം പ്രതീക്ഷിച്ച ഓസീസിനെ നിഷ്പ്രഭരാക്കി, ആഷസിന്‌റെ മൂന്നാം ടെസ്റ്റിൽ സ്റ്റോക്ക്‌സിന്റെ അത്യുജ്വല പ്രകടനം. പത്താം വിക്കറ്റിൽ ലീച്ചിനെ കൂട്ടുപിടിച്ചാണ് സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ ജയിപ്പിച്ചത്. അവസാന വിക്കറ്റിൽ ജയിക്കാൻ വേണ്ടിയിരുന്ന 76 ൽ 75 റണ്ണും സ്റ്റോക്ക്‌സാണ് നേടിയത്. ഓസ്‌ട്രേലിയ മുൻപിൽ വെച്ച 359 എന്ന വലിയ ലക്ഷ്യം ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 135 റൺസാണ് സ്റ്റോക്‌സ് നേടിയത്. ഇതോടെ അഞ്ചു മത്സരങ്ങൾ ഉള്ള പരമ്ബര 1 -1 ന് സമനിലയിലായി.
ഒൻപതാം വിക്കറ്റ് പോവുമ്‌ബോൾ ജയിക്കാൻ 73 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ സ്റ്റോക്‌സ് ഒറ്റക്ക് ജയിപ്പിക്കുകയായിരുന്നു. സ്റ്റോക്‌സിന്റെ കൂടെ പുറത്താവാതെ നിന്ന ലീച് വെറും 1 റൺസ് മാത്രമാണ് എടുത്തത് . ഒരു തവണ ക്യാച്ചിന്റെ രൂപത്തിലും ഒരു തവണ റൺ ഔട്ടിന്റെ രൂപത്തിലും ഭാഗ്യം ഇംഗ്ലണ്ടിന്റെ തുണക്കെത്തിയത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി.
ആദ്യ ഇന്നിങ്‌സിൽ വെറും 67 റൺസിന് ഓൾ ഔട്ട് ആയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ മികച്ച പ്രകടനം നടത്തിയാണ് ജയം കൈപിടിയിലൊതുക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ടും 77 റൺസും ഡെൻലി 50 റൺസും ബാരിസ്റ്റോ 36 റൺസുമെടുത്ത് ബെൻ സ്റ്റോക്‌സിന് മികച്ച പിന്തുണ നൽകി.
ലോകകപ്പിന്റെ ഫൈനലിലും ബെൻ സ്റ്റോക്‌സിന്റെ വിരോചിത പ്രകടനമാണ് ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുത്തത്.