ശബരിമലയിൽ തിരിച്ചടിച്ച് സുകുമാരൻ നായർ: കോന്നിയിൽ സുരേന്ദ്രൻ വീണ്ടും തോൽവി ഉറപ്പാക്കി; കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചതിച്ചെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല വിഷയം കൊണ്ട് സംസ്ഥാനത്തെ അഞ്ച് തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും മോഹത്തിന് വൻ തിരിച്ചടി. കോന്നിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ തന്നെ സ്ഥാനാർത്ഥിയാക്കി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും നിലപാടിനെ തിരിച്ചടിച്ചിരിക്കുകയാണ് ഇപ്പോൾ സുകുമാരൻ നായർ. ശബരിമലയിലെ വിഷയത്തിൽ സംസ്ഥാന സർക്കാരും ഇടതു മുന്നണിയും വിശ്വാസ വിരുദ്ധമായ നിലപാട് ഇപ്പോഴും തുടരുകയാണ് എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ആവർത്തിച്ചു. എന്നാൽ, വിശ്വാസം സംരക്ഷിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ ആത്മാർത്ഥമായ യാതൊന്നും ചെയ്തില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം ശബരിമല […]

കൂരോപ്പട :മദ്യലഹരിയിൽ അമിത വേഗതയിൽ വാഹനം ഓടിച്ച് യുവാവിന്റെ പരാക്രമം ; രണ്ട് വാഹനം തകർത്തു

സ്വന്തം ലേഖകൻ പാമ്പാടി: പാമ്പാടിയിൽ നിന്ന് മദ്യലഹരിയിൽ കൂരോപ്പട ഭാഗത്തേക്ക് ബെൻസ് കാറിലെത്തിയ കൂവപ്പൊയ്ക സ്വദേശിയായ ജോബിൻ എന്ന യുവാവ് താന്നിക്കൽ ഭാഗത്ത് വെച്ച് കൂരോപ്പടയിൽ നിന്ന് പാമ്പാടിയിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷാ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയ ഓട്ടോറിക്ഷ തലകീഴായി കൊല്ലം സ്വദേശിയുടെ കാറിലേക്ക് വീഴുകയായിരുന്നു. പരുക്കേറ്റഓട്ടോ ഡ്രൈവർ റെജിയെ പാമ്പാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.പാലാ ബ്രില്യന്റിലേക്ക് മകളുമായി പോകുകയായിരുന്നു കൊല്ലം സ്വദേശിയായ ഷാജി. മുൻപും മദ്യപിച്ച് വാഹനം ഓടിച്ച് നിരവധി അപകടങ്ങളുണ്ടാക്കിയിട്ടുള്ള ജോബിന്റെ ലൈസൻസ് […]

നാഷണല്‍ ലോക് അദാലത്ത്: ഒക്ടോബർ 12ന്

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില ഒക്ടോബർ 12 ന് ദേശീയ ലോക് അദാലത്ത് നടത്തും. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍, കുടുംബകോടതിയിലെ കേസുകള്‍, വാഹനാപകട നഷ്ടപരിഹാരം, പണമിടപാട്, എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍, ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി, രജിസ്ട്രേഷന്‍, ലേബര്‍ തുടങ്ങിയ വകുപ്പുകള്‍ കക്ഷിയായ കേസുകള്‍ തുടങ്ങിയവ പരിഗണിക്കും. കോടതിയുടെ പരിഗണനയില്‍ എത്താത്ത പരാതികളും അദാലത്തില്‍ ഉള്‍പ്പെടുത്തും. വിശദ വിവരങ്ങള്‍ക്ക് അതത് താലുക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുമായി ബന്ധപ്പെടണം. അദാലത്തിന്‍റെ തീരുമാനം അന്തിമ മാണെന്നും അതിന്‍മേല്‍ അപ്പീല്‍ സാധ്യമല്ലെന്നും ജില്ലാ […]

മരട് ഫ്‌ളാറ്റ് ; സുരക്ഷിതമായി പൊളിച്ചുമാറ്റാൻ സാധിക്കുമോ എന്ന് കണ്ടെത്താൻ എസ്. ബി സർവത്തെ നാളെ കൊച്ചിയിലെത്തും

  സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ കൃത്യമായും സുരക്ഷിതമായും പൊളിച്ചുമാറ്റാനാകുമോ എന്ന് കണ്ടെത്താൻ ഗിന്നസ് റെക്കാഡിനുടമയായ എൻജിനീയറുടെ സഹായം തേടി സർക്കാർ. ഇതിനായി ഇൻഡോറിൽ നിന്നുള്ള എസ്.ബി സർവത്തെയെ ഉപദേശകനായി ക്ഷണിച്ചിരിക്കുകയാണ്. നാളെ വൈകിട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ ഫ്‌ളാറ്റുകൾ സന്ദർശിക്കും. 11ന് കമ്പനികൾക്ക് ഫ്‌ളാറ്റ് കൈമാറാനാണ് നേരത്തേയുള്ള തീരുമാനം. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം ആവശ്യമെങ്കിൽ കമ്പനികൾക്ക് മാർഗനിർദ്ദേശവും നൽകും. ഇമെയിലായി ലഭിച്ച ഫ്‌ളാറ്റുകളുടെ ഫോട്ടോയിൽ നിന്ന് കൃത്യമായ തീരുമാനം എടുക്കാനാവാത്തതിനാലാണ് നേരിട്ടെത്തുന്നത്. കെട്ടിടം തകർക്കൽ രംഗത്ത് 20 വർഷമായി പ്രവർത്തിക്കുന്ന […]

കറുകച്ചാലിൽ വ്യാപാരിയെ കുത്തി വീഴ്ത്തി അരലക്ഷം രൂപയും സ്വർണമാലയും കവർന്ന മൂന്നു പ്രതികൾ പിടിയിൽ; പിടിയിലായവർ സ്ഥിരം ക്രിമിനൽക്കേസ് പ്രതികൾ; മോഷണം നടത്തിയത് കേസിന് പണം കണ്ടെത്താൻ

ക്രൈം ഡെസ്‌ക് കോട്ടയം: കറുകച്ചാലിൽ വ്യാപാരിയെ കുത്തിവീഴ്ത്തി അരലക്ഷത്തോളം രൂപയും, സ്വർണ്ണമാലയും കവർന്ന കേസിൽ മൂന്നു പ്രതികൾ പൊലീസ് പിടിയിലായി. കങ്ങഴ കൊറ്റൻചിറ തകിടിയേൽ വീട്ടിൽ അബിൻ (21), വെള്ളാവൂർ ചെറുവള്ളി വാഹനാനി വീട്ടിൽ ഹരീഷ് (24) വെള്ളാവൂർ താഴത്തുവടകര നെയ്യുണ്ണിൽ വീട്ടിൽ ജോബിൻ ജോസഫ് (21) എന്നിവരെയാണ് കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.സലിം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയാണ് കറുകച്ചാൽ ഇടയരിക്കപ്പുഴയിൽ വ്യാപാരിയായ ബേബിക്കുട്ടിയെ വീട്ടിലേയ്ക്കുള്ള വഴിയിൽ കുത്തി വീഴ്ത്തിയ ശേഷം ഇയാളുടെ കഴുത്തിൽക്കിടന്ന സ്വർണമാലയും പണവും […]

വട്ടിയൂർക്കാവിൽ ജനങ്ങൾ മാറി ചിന്തിക്കും, പാലാ ആവർത്തിക്കും ; ഇ. പി ജയരാജൻ

സ്വന്തം ലേഖിക തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിൽ പാലാ ആവർത്തിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. നിലവാരം കുറഞ്ഞ പ്രസ്താവനയിലൂടെ കോൺഗ്രസ് അധപതിച്ചുവെന്നും വട്ടിയൂർക്കാവിലെ ജനങ്ങൾ മാറി ചിന്തിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാറിൽ എൽ.ഡി. എഫ് വിളിച്ച് ചേർത്ത കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ഇപി ജയരാജൻ. സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ച് മന്ത്രി സംവദിച്ചു. പാലായിലെ പോലെതന്നെ വട്ടിയൂർക്കാവിലെ ജനങ്ങളും മാറി ചിന്തിക്കുമെന്നും വി.കെ പ്രശാന്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇ.പി കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിൽ വിജയിക്കുന്നത് എൽ.ഡി.എഫ് […]

കേരള ബ്ലാസ്‌റ്രേഴ്‌സ് എഫ്. സി : ആരാധകർക്കായി കെ. ബി. എഫ്.സി ട്രൈബ്‌സ് പാസ്‌പോർട്ട്

  സ്വന്തം ലേഖിക കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് തുടക്കമാകുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ. ്‌സി അതിന്റെ ആരാധകർക്കായി എക്‌സ്‌ക്ലൂസീവ് പെയ്ഡ് മെംബർഷിപ്പ് പ്രോഗ്രാമായ ‘കെ.ബി.എഫ.്‌സി ട്രൈബ്‌സ് പാസ്‌പോർട്ട്’ അവതരിപ്പിച്ചു. കെ.ബി.എഫ.്‌സി ട്രൈബ്‌സ് പാസ്‌പോർട്ട് സ്വന്തമാക്കുന്നതിലൂടെ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ടീമുമായി ഇടപഴകുവാൻ അവസരം ലഭിക്കും.കൂടാതെ അംഗത്വം എടുത്ത ആരാധകർക്ക് മറ്റുള്ളവർക്ക് ലഭിക്കുന്നതിലുപരിയായി പ്രത്യേക അവസരങ്ങളും ലഭ്യമാകും. ഇതിലൂടെ ഹോം മാച്ചുകൾക്ക് സ്റ്റേഡിയത്തിൽ ഏറ്റവും ആദ്യം മികച്ച സീറ്റുകൾ ബുക്ക് ചെയ്യുന്നതിനു സാധിക്കും. കെ.ബി.എഫ.്‌സി ട്രൈബ്‌സ് പാസ്‌പോർട്ട് പ്ലാറ്റ്‌ഫോമിലൂടെ […]

റഫാൽ യുദ്ധവിമാനം ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റുവാങ്ങി

  സ്വന്തം ലേഖിക ന്യൂഡൽഹി : റഫാൽ യുദ്ധവിമാനം ഇന്ത്യയ്ക്ക് കൈമാറി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഫ്രാൻസിലെ മെറിഗ്‌നാക്കിലുള്ള ദസ്സോയുടെ കേന്ദ്രത്തിലെത്തിയാണ് ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി യുദ്ധവിമാനം ഏറ്റുവാങ്ങിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തിയശേഷമാണ് രാജ്‌നാഥ് റഫാൽ വിമാനം ഏറ്റുവാങ്ങുന്നതിനായി മെറിഗ്‌നാക്കിലേക്ക് പോയത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് പ്രതിരോധമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ലക്ഷ്യം.റഫാൽ യുദ്ധവിമാനത്തിന്റെ നിർമ്മാതാക്കളായ ദസ്സോ ഏവിയേഷന്റെ പ്ലാന്റ് രാജ്‌നാഥ് സിങ് സന്ദർശിച്ചു. അതിനുശേഷമാണ് റഫാൽ യുദ്ധവിമാനം ഏറ്റുവാങ്ങിയത്. ദസ്സറയുടെ ഭാഗമായി ആയുധപൂജ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും അവിടെ ഒരുക്കിയിരുന്നു. […]

വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം ; ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി: കോടിക്കണക്കിന് രൂപ വിലവരുന്ന 26.082 കിലോ എം.ഡി.എം.എ മയക്കുമരുന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി ചെന്നൈ സ്വദേശി അലി എന്നു വിൽക്കുന്ന അബ്ദുൾ റഹ്മാൻ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.2018 സെപ്തംബറിലാണ് കൊച്ചിയിലെ കൊറിയർ സ്ഥാപനം വഴി മലേഷ്യയിലേക്ക് മയക്കുമരുന്നു കടത്താൻ ശ്രമിച്ചത്.എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ എസ് രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻ സ്‌പെക്ടർ ബി സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെടുത്തത്.എട്ട് […]

കേരള കോൺഗ്രസ് എം ജന്മദിനാഘോഷം ബുധനാഴ്ച കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി ജന്മദിന ആഘോഷം ബുധനാഴ്‌ച രാവിലെ 10 മണിക്ക് സി എസ് ഐ റിട്രീറ്റ് സെന്ററിൽ നടക്കും. ജന്മദിന സമ്മേളനം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ഉന്നതാധികാര സമിതി അംഗം പി കെ സജീവ് അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എംപി ജന്മദിന കേക്ക് മുറിച്ച് ജന്മദിനാഘോഷങ്ങൾക്ക് തുടക്കംകുറിക്കും. തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ.എൻ ജയരാജ് എംഎൽഎ, പി ടി […]