സുരക്ഷാപ്രശ്‌നത്തെ തുടർന്ന് മുപ്പത് മൊബൈൽ ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ ; നീക്കം ചെയ്തവയിൽ ബ്യൂട്ടി ഫിൽട്ടർ ക്യാമറാ ആപ്ലിക്കേഷനുകളും

സുരക്ഷാപ്രശ്‌നത്തെ തുടർന്ന് മുപ്പത് മൊബൈൽ ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ ; നീക്കം ചെയ്തവയിൽ ബ്യൂട്ടി ഫിൽട്ടർ ക്യാമറാ ആപ്ലിക്കേഷനുകളും

സ്വന്തം ലേഖകൻ

കൊച്ചി : സുരക്ഷാ പ്രശ്‌നത്തെ മുൻനിർത്തി പ്ലേ സ്റ്റോറിൽ നിന്നും മുപ്പത് ആപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കം ചെയ്തു. ബ്യൂട്ടി ഫിൽട്ടർ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ മുപ്പത് മൊബൈൽ ആപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്തത്.

സൈബർ സെക്യൂരിറ്റി സ്ഥാപനമായ വൈറ്റ് ഓപ്‌സ് റിസർച്ചിന്റെ പഠന പ്രകാരം ഇത്തരം ആപ്ലിക്കേഷനുകളിൽ അനാവശ്യമായ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുകയും അവയിൽ ക്ലിക്ക് ചെയ്യാതെ തന്നെ മറ്റ് വെബ്‌സൈറ്റുകളിലേക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഗൂഗിളിന്റെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൊറിക്കോ ക്യാമറ, സൊലു ക്യാമറ, ലൈറ്റ് ബ്യൂട്ടി ക്യാമറ, ബ്യൂട്ടി കൊളാഷ് ലൈറ്റ്, ബ്യൂട്ടി ആൻഡ് ഫിൽറ്റർ ക്യാമറ, ഫോട്ടോ കൊളാഷ് ആൻഡ് ബ്യൂട്ടി ക്യാമറ, ഗാറ്റി ബ്യൂട്ടി ക്യാമറ, പാൻഡ് സെൽഫി ബ്യൂട്ടി ക്യാമറ, കാർട്ടൂൺ ഫോട്ടോ എഡിറ്റർ ആൻഡ് സെൽഫി ബ്യൂട്ടി ക്യാമറ 10, ബെൻബൂ സെൽഫി ബ്യൂട്ടി ക്യാമറ, പിനൂട്ട് സെൽഫി ബ്യൂട്ടി ആൻഡ് ഫോട്ടോ എഡിറ്റർ, മൂഡി ഫോട്ടോ എഡിറ്റർ ആൻഡ് സെൽഫി ബ്യൂ റോസ് ഫോട്ടോ എഡിറ്റർ ആൻഡ് സെൽഫി ബ്യൂട്ടി ക്യാമറ, ഫോഗ് സെൽഫി ബ്യൂട്ടി ക്യാമറ, സെൽഫി ബ്യൂട്ടി ക്യാമറ ആൻഡ് ഫോട്ടോ എഡിറ്റർ, ഫസ്റ്റ് സെൽഫി ബ്യൂട്ടി ക്യാമറ ആൻഡ് ഫോട്ടോ എഡിറ്റർ, വനു സെൽഫി ബ്യൂട്ടി ക്യാമറ, സൺ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ, ലിറ്റി ബീ ബ്യൂട്ടി ക്യാമറ, ബ്യൂട്ടി ക്യാമറ ആൻഡ് ഫോട്ടോ എഡിറ്റർ പ്രോ, ഗ്രാസ് ബ്യൂട്ടി ക്യാമറ, ഇല്യു ബ്യൂട്ടി ക്യാമറ, ഫവർ ബ്യൂട്ടി ക്യാമറ ബ്യൂട്ടി ക്യാമറ, ബെസ്റ്റ് സെൽഫി ബ്യൂട്ടി ക്യാമറ, ഓറഞ്ച് ക്യാമറ, സണ്ണി ബ്യൂട്ടി ക്യാമറ, പ്രോ സെൽഫി ബ്യൂട്ടി ക്യാമറ, സെൽഫി ബ്യൂട്ടി ക്യാമറ പ്രോ, എലഗന്റ് ബ്യൂട്ട് ക്യാം 2019 എന്നിവയാണ് പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ നീക്കം ചെയ്ത ആപ്ലിക്കേഷനുകൾ.