കുപ്പിവെള്ളവും ഭക്ഷണപ്പൊതിയും ഒഴിവാക്കും

സ്വന്തംലേഖകൻ കോട്ടയം : പോളിംഗ് ബൂത്തുകളില്‍ കുപ്പിവെള്ളവും പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച ഭക്ഷണവും ഒഴിവാക്കും. ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമാണിത്.   തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് വാഴയിലയോ സ്റ്റീല്‍ പാത്രങ്ങളോ ആണ് ഉപയോഗിക്കുക. ഇതിനായി കുടുംബശ്രീയെ ചുമതലപ്പെടുത്തും. കുടുംബശ്രീ ജില്ലാ മിഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക.  തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ അവസാനം വരെ ഹരിതചട്ടം പാലിക്കാന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. രാഷ്ടീയ പാര്‍ട്ടികളുടെയും സര്‍വ്വീസ് സംഘടനകളുടെ ഭാരവാഹികളുടെയും  ഉദ്യോഗസ്ഥരുടെയും യോഗങ്ങളില്‍ […]

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒരാഴ്ച കൂടി മാത്രം..

സ്വന്തംലേഖകൻ കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 25 ന് അവസാനിക്കും. 2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് എന്‍.വി.എസ്.പി പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പേര് ചേര്‍ക്കാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ലഭിക്കും.  കള്ക്ട്രേറ്റിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഒരുക്കിയിട്ടുള്ള ടച്ച് സ്ക്രീനുകളിലും വോട്ടര്‍ പട്ടിക പരിശോധിക്കാം.

പിറവത്ത് ആവേശമായി പി.സി തോമസ്: സ്ഥാനാർത്ഥിയെത്തിയത് ആവേശത്തോടെ ഏറ്റെടുത്ത് ജനങ്ങൾ

സ്വന്തം ലേഖകൻ  കോട്ടയം: എൻ.ഡി.എ സ്ഥാനാർത്ഥി പി.സി. തോമസ് ഇന്നലെ രാവിലെ പിറവം മേഖലയിൽ സന്ദർശനം നടത്തി പ്രചാരണത്തിനു തുടക്കമിട്ടു. ആമ്പല്ലൂർ എൻഎസ്എസ് കരയോഗത്തിന്റെ പരിപാടിയിൽ പങ്കെടുത്ത ശേഷം എലിക്കുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി വോട്ടു തേടി. പനമറ്റം ക്ഷേത്രത്തിലെ പ്രസാദമൂട്ടിലും അദ്ദേഹം പങ്കെടുത്തു.അതിനു ശേഷം വെളിയന്നൂർ എൻഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പിന്നീട് ചോറ്റാനിക്കര, കുരുവിക്കാട് റസിഡൻഷ്യൽ അസോസിയേഷനുകളിലെ ഭാരവാഹികളെ നേരിൽക്കണ്ട് ചർച്ച നടത്തി തെരഞ്ഞെടുപ്പിൽ അവരുടെ സഹായ സഹകരണങ്ങൾ തേടി.ഉഴവൂർ എൻഡിഎ ഇലക്ഷൻ ഓഫീസ് ഉദ്ഘാടനചടങ്ങിൽ പങ്കെടുത്ത […]

വൈക്കത്തെ ഇളക്കിമറിച്ച് വി.എൻ വാസവൻ: തൊഴിലാളികളുടെ സ്‌നേഹോഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി വിപ്ലവ ഭൂമിയിൽ

സ്വന്തം ലേഖകൻ കോട്ടയം: വൈക്കത്തെ ഇളക്കിമറിച്ച് ആവേശോജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇടതു മുന്നണി സ്ഥാനാർത്ഥി വി.എൻ വാസവൻ. തൊഴിലാളി പ്രസ്ഥാനത്തിന് വേരോട്ടമുള്ള മണ്ണിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻ നിരയാണ് വാസവനെ സ്വീകരിക്കാൻ എത്തിയത്. തിങ്കളാഴ്ച രാവിലെ 8.30 തോട് കൂടി അച്ചിനകം ജംഗ്ഷനിൽ നിന്നും പര്യടനം ആരംഭിച്ചു. ശാന്തമരിയ ഗ്ലൗസ് ഫാക്ടറി യിലെ അറുപതോളം വരുന്ന തൊഴിലാളി സ്ത്രീകൾ ആവേശകരമായാണ് സ്ഥാനാർത്ഥിയെ വരവേറ്റത് മുതിർന്ന തൊഴിലാളി പങ്കജാക്ഷിയമ്മ സ്ഥാനാർത്ഥി യെ മാലയിട്ട് സ്വീകരിച്ചു . തുടർന്ന് ടി വി പുരത്തെ പറക്കാട്ട് കുളങ്ങര […]

പിറവത്തിന്റെ മനസറിഞ്ഞ് പ്രചാരണ തന്ത്രമൊരുക്കി തോമസ് ചാഴിക്കാടൻ: മാർച്ച് 20 ന് പാർലമെന്റ് മണ്ഡലം കൺവൻഷൻ

സ്വന്തം ലേഖകൻ കോട്ടയം: പിറവത്തിന്റെ മനസ് തൊട്ട പ്രചാരണ തന്ത്രവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.  പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പിറവം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചരണം  നടത്തി. രാവിലെ കൂത്താട്ടുകുളം ടൗണിൽ നിന്നുമാണ് പ്രചരണത്തിന് തുടക്കംകുറിച്ചത്. കൂത്താട്ടുകുളത്തെ വിവിധ ആരാധനാലയങ്ങൾ, ഹോസ്പിറ്റലുകൾ,വൃദ്ധസദനങ്ങൾ തുടങ്ങി വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച്വോട്ടർഭ്യർത്ഥിച്ചു. ജോസ് കെ.മാണി എം.പി കോട്ടയം പാർലമെന്റ്മണ്ഡലത്തിൽ നടത്തിയ വികസനപ്രകർത്തനങ്ങളുടെ തുടർച്ചയ്ക്കുംകേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.പി.എസർക്കാരിനെ അധികാരത്തിൽ എത്തിക്കുന്നതിനുമായിവോട്ടർഭ്യർത്ഥിച്ചാണ് സ്ഥാനാർത്ഥി പര്യടനം നടത്തുന്നത്. കൂത്താട്ടുകുളത്തു നിന്നും പിറവം മുനിസിപ്പാലിറ്റിയിലേക്കാണ്സ്ഥാനാർത്ഥി പോയത്. […]

വിവാഹക്ഷണക്കത്തില്‍ മോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥന..തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു..

സ്വന്തംലേഖകൻ കോട്ടയം : വിവാഹക്ഷണക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച ഉത്തരാഖണ്ഡ് സ്വദേശിക്കെതിരെ തിരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഉത്തരാഖണ്ഡ് സ്വദേശിയായ ജഗദീഷ് ചന്ദ്ര ജോഷിയ്ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.മകന്റെ വിവാഹത്തോടനുബന്ധിച്ച് തയ്യാറാക്കിയ ക്ഷണക്കത്തിലാണ് മോദിക്ക് വോട്ട് ചെയ്യണമെന്ന് ജഗദീഷ് അഭ്യര്‍ത്ഥിച്ചത്. ഉപഹാരങ്ങള്‍ വേണ്ടെന്നും വധുവിനേയും വരനേയും അനുഗ്രഹിക്കാന്‍ എത്തുന്നതിന് മുന്‍പായി ഏപ്രില്‍ 11 ന് രാജ്യതാല്‍പര്യത്തിന് വേണ്ടി മോദിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു ജഗദീഷിന്റെ ആവശ്യം.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ […]

ആവേശ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വി.എൻ വാസവൻ: പ്രചാരണച്ചൂട് ഏറുന്നു

സ്വന്തം ലേഖക കോട്ടയം: ഊഷ‌്മളമായ സ്വീകരണങ്ങളുടെ ദിവസമായിരുന്നു എൽഡിഎഫ‌് കോട്ടയം ലോക‌്സഭാ മണ്ഡലം സ്ഥാനാർഥി വി എൻ വാസവന‌് ഞായറാഴ‌്ച. കട്ടച്ചിറയിലെ ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം കോട്ടയത്തെത്തിയ വാസവന‌് ചുങ്കത്ത‌് നാട്ടുകാരും പാർടി പ്രവർത്തകരും ഊഷ‌്മളമായ സ്വീകരണം നൽകി. തുടർന്ന‌് ഇടയാഞ്ഞിലിയിൽ ടിറ്റി ജോസിന്റെ വീട്ടിൽ പ്രദേശവാസികൾ പങ്കെടുത്ത ചെറു യോഗം. മുദ്രാവാക്യങ്ങളുമായി ആവേശത്തോടെയായയിരുന്നു സ്വീകരണം.   കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ സ്ഥാനാർഥി എത്തിയപ്പോൾ വിവാഹ ചടങ്ങികൾ നടക്കുകയായിരുന്നനു. ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ സ്ഥാനാർഥിയുമായി കുശലം പറഞ്ഞു. തുടർന്ന‌് ദേവസ്വം മാനേജർ സി എൻ […]

പാർലമെന്റ് മണ്ഡലം കൺവൻഷനുകളുമായി യുഡിഎഫ് പ്രചാരണ രംഗത്ത് സജീവമാകുന്നു: കൺവൻഷനുകൾക്ക് 20 ന് തുടക്കം

സ്വന്തം ലേഖകൻ കോട്ടയം: ആദ്യ ഘട്ട പ്രചാരണം പൂർത്തിയാക്കിയ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പാർലമെന്റ് മണ്ഡലം കൺവൻഷനുകളിലേയ്ക്ക് കടക്കുന്നു. മാർച്ച് 20 ബുധനാഴ്ച വൈകിട്ട് മൂന്നു മണിയ്ക്കാണ് പാർലമെന്റ് മണ്ഡലം കൺവൻഷൻ നടക്കുന്നത്. കൺവൻഷനു മുന്നോടിയായി ഇന്നലെ (മാർച്ച് 17) യുഡിഎഫ് പാർലമെന്റ് മണ്ഡലം നേതൃയോഗങ്ങൾ നടന്നു. ഇന്ന് (മാർച്ച് 18) മണ്ഡലം യുഡിഎഫ് നേതൃയോഗങ്ങൾ നടക്കും. നാളെ (മാർച്ച് 19)യാണ് നിയോജക മണ്ഡലം തലത്തിൽ ജനപ്രതിനിധികളുടെയും, നേതാക്കളുടെയും യോഗം നടക്കുന്നത്. 21 ന് വൈകിട്ട് മൂന്നിന് പിറവം മണ്ഡലം കൺവൻഷനും, വൈകിട്ട് നാലിന് […]

തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂല സാഹചര്യം: ജനങ്ങൾ കോൺഗ്രസിനും യുഡിഎഫിനും വോട്ട് ചെയ്യാൻ തയ്യാർ: ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിനും കോൺഗ്രസിനും അനുകൂല സാഹചര്യമാണ് കേന്ദ്രത്തിലും കേരളത്തിലും ഉള്ളതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ. കോട്ടയം പാർലമെന്റ് നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കേന്ദ്രത്തിലെ മോദി സർക്കാരിനെയും , കേരളത്തിലെ പിണറായി സർക്കാരിനെയും ജനങ്ങൾക്ക് മടുത്തിരിക്കുന്നു. സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ 30 കൊലപാതകങ്ങളാണ് ഉണ്ടായിരിക്കുന്നത്. എല്ലാ സംഭവത്തിലും ഒരു ഭാഗത്ത് ഭരണകക്ഷിയായ സിപിഎം ഉണ്ടാകും. ഒട്ടുമിക്ക കൊലപാതക കേസുകളിലും പ്രതിഭാഗത്ത് സി പി എമ്മുണ്ടായിരുന്നു. കേന്ദ്ര സർക്കാരാകട്ടെ വാഗ്ദാനങ്ങൾ […]

ജനം നൽകിയ വിശ്വാസം സംരക്ഷിക്കും: വി എൻ വാസവൻ; തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി വി.എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തെ ജനം എൽഡിഎഫിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന്  കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ പറഞ്ഞു. വിവിധ പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   വാഗ്ദാനങ്ങൾ പാലിക്കാൻ എൽഡിഎഫ് സർക്കാർ എക്കാലവും ശ്രദ്ധിച്ചു. നാട്ടകം തുറമുഖം, വിവിധ കുടിവെള്ള പദ്ധതികൾ, റബ്ബർ മേഖലയുടെ സംരക്ഷണത്തിന് നടപടികൾ എന്നീ വാഗ്ദാനങ്ങളെല്ലാം പാലിച്ചു. എംഎൽഎ ആയിരുന്നപ്പോൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ അനുഭവം കരുത്തു നൽകുന്നുണ്ട്. കാർഷിക മണ്ഡലമെന്ന നിലയ്ക്ക് കോട്ടയത്തിന്റെ കാർഷിക വളർച്ചയിൽ പ്രത്യേക ശ്രദ്ധ […]