തിങ്ങിനിറഞ്ഞ പുരുഷാരം സാക്ഷി: ആവേശച്ചൂടേറ്റി യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ തവണ നേടിയ ലക്ഷങ്ങളുടെ ഭൂരിപക്ഷം ഇത്തവണയും ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് യുഡിഎഫിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശത്തുടക്കം. കൺവൻഷൻ വേദിയിലേയ്ക്ക് എത്തിയ സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനെ തോളിലെടുത്താണ് പ്രവർത്തകർ വേദിയിലേയ്ക്ക് എത്തിച്ചത്. നിറഞ്ഞ കയ്യടിയോടെ , എഴുന്നേറ്റ് നിന്നാണ് കൺവൻഷൻ വേദിയിൽ നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. കൺവൻഷൻ ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല വികാര നിർഭരമായ പ്രസംഗമാണ് നടത്തിയത്. തോമസ് ചാഴിക്കാടന്റെ കുടുംബവും , കോട്ടയം പാർലമെന്റ് മണ്ഡലവുമായി തനിക്കുള്ള വികാര നിർഭരമായ ബന്ധം ചെന്നിത്തല ഓർത്തെടുത്തു. […]

രാജ്യം മാറ്റത്തിന് ആഗ്രഹിക്കുന്നു: മോദിക്ക് ബദൽ കോൺഗ്രസ് മാത്രം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ കോട്ടയം: ദേശീയ രാഷ്ട്രീയം , രാജ്യം മാറ്റത്തിനും പരിവർത്തനത്തിനും ദാഹിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് പാർലമെന്റ് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മോദി ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. മോദിയുടെ വർഗീയ ഭരണത്തിന് കടിഞ്ഞാണിടാൻ ആർക്ക് കഴിയും എന്നാണ് ജനങ്ങൾ ചോദിക്കുന്ന ചോദ്യം. ഇതിനായി അൻപത് സീറ്റിൽ താഴെ മാത്രം മത്സരിക്കുന്ന സിപിഎമ്മിന് വോട്ട് ചെയ്യണോ , മോദിക്ക് ബദലാകുന്ന കോൺഗ്രസിന് വോട്ട് ചെയ്യണോ എന്ന് ജനങ്ങൾ തീരുമാനിക്കുന്ന സമയമാണ്. സി പി എമ്മിന്റെയും ബിജെപിയുടെയും […]

വോട്ടര്‍മാര്‍ കൂടുതല്‍ കടുത്തുരുത്തിയില്‍, കുറവ് കോട്ടയത്ത്

സ്വന്തംലേഖകൻ കോട്ടയം : ജില്ലയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളളത് കടുത്തുരുത്തിയില്‍. ഇവിടെ ആകെയുള്ള 1,77,609 വോട്ടര്‍മാരില്‍ 89,975 പേര്‍  വനിതാ വോട്ടര്‍മാരും 87,632  പേര്‍ പുരുഷ വോട്ടര്‍മാരും രണ്ട് പേര്‍ ഇതര ലിംഗ വിഭാഗത്തില്‍ പ്പെട്ടവരുമാണ്.  ഏറ്റവും കുറവ് വോട്ടര്‍മാര്‍ കോട്ടയം നിയോജക മണ്ഡലത്തിലാണ്. 78,431 വനിതകളും 73,843  പുരുഷന്മാരും  ഇതര ലിംഗ വിഭാഗത്തില്‍പ്പെട്ട ഒരാളും ഉള്‍പ്പെടെ 1,52,275 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.   പൂഞ്ഞാര്‍ നിയോജക മണ്ഡലമാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. ഇവിടെ 1,74,365 വോട്ടര്‍മാരാരില്‍ 87,389 പേര്‍ പുരുഷന്മാരും […]

ജന്മനാട്ടിൽ ആവേശ സ്വീകരണം ഏറ്റുവാങ്ങി വാസവൻ: അഭിമാനമായ റബ്‌കോ ഫാക്ടറിയിൽ സന്ദർശനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: പാലായിലെ പാലാഴിയുടെ തറക്കല്ല് പോലെയാകുമോ എന്നു പരിഹസിച്ചവർക്ക് നൽകിയ മറുപടിയാണ് 21 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ പാമ്പാടിയിലെ റബ്‌കോ   ഫാക്ടറിയെന്ന് വി എൻ വാസവൻ. റബ്‌കോ ഫാക്ടറി ജീവനക്കാരും ഉദ്യോഗസ്ഥരും നൽകിയ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2001ലാണ് പാമ്പാടിയിലെ  റബ് കോ മെത്ത ഫാക്ടറി കമ്മീഷൻ ചെയ്തത്. തറക്കല്ലിട്ടപ്പോൾ മുതൽ ഒട്ടനവധി ആളുകൾ ആശങ്ക പ്രകടിപ്പിച്ചു. പാലാഴി ടയേഴ്‌സിന് തറക്കല്ലിട്ടശേഷം നിർമ്മാണം നടത്താതെ കാടുകയറി കിടക്കുന്നതായിരുന്നു അവരുടെയെല്ലാം മനസ്സിലുണ്ടായിരുന്ന ചിന്ത. സമയബന്ധിതമായി നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കി കമ്മീഷൻ […]

തിരഞ്ഞെടുപ്പിന്റെ ആവേശം അണികളിലേയ്ക്ക് പടർത്തി യു.ഡി.എഫ്: മാർച്ച് 20 ന് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ: എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: തിരഞ്ഞെടുപ്പിന്റെ ആവേശം അണികളിലേയ്ക്ക് കൈമാറി ഇന്ന് യുഡിഎഫിന്റെ പാർലമെന്റ് മണ്ഡലം കൺവൻഷൻ. മാർച്ച് 20 ന്  വൈകിട്ട് മൂന്നിന് കെ.പി.എസ് മേനോൻ ഹാളിലാണ് മണ്ഡലം കൺവൻഷൻ നടക്കുക. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി എംഎൽഎ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം യുഡിഎഫ് തിരഞ്ഞെടുപ്പ് ആവേശം അണികളിലേയ്ക്ക് പകർന്നു നൽകുന്നതന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കൺവൻഷൻ ചേരുന്നത്. പാർലമെന്റ് മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ കൺവൻഷനിൽ ആദ്യാവസാനം പങ്കെടുക്കും. കൺവൻഷൻ വൻ […]

കെ.കെ രമക്കെതിരെ സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി..

സ്വന്തംലേഖകൻ കോട്ടയം : വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍.എം.പി നേതാവ് കെ.കെ രമയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.എം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ജയരാജന്‍ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. രമ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയത്.ഗൂഢാലോചന ആരോപിച്ച് രണ്ട് കേസുകളില്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജന്‍ […]

ഡല്‍ഹിയില്‍ ആം ആദ്മി സഖ്യം കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കുമെന്ന് ഷീല ദീക്ഷിത്

സ്വന്തംലേഖകൻ കോട്ടയം : ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സഖ്യത്തില്‍ എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് രംഗത്ത്. സഖ്യം കോണ്‍ഗ്രസിന് നഷ്ടം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും താന്‍ സഖ്യത്തിന് എതിരാണെന്നും ഷീല ദീക്ഷിത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഡല്‍ഹിയിലെ പതിനാല് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍മാരില്‍ 13 പേരും എഎപി സഖ്യം വേണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഷീല ദീക്ഷിത് നേതാക്കളുടെ യോഗം വിളിച്ചിരുന്നു. സഖ്യത്തിന് താന്‍ […]

ഒടുവിൽ കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥിപ്പട്ടികയായി: ജയരാജനെ നേരിടാൻ കെ.മുരളീധരൻ; മുല്ലപ്പള്ളി പിന്മാറിയിടത്ത് പോരാടി വിജയിക്കാൻ മുരളിയെത്തുന്നു: മുരളി വിജയിച്ചാൽ വട്ടിയൂർക്കാവ് പിടിച്ചെടുക്കാൻ തന്ത്രമൊരുക്കി ബിജെപി: പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബിജെപി എം.എൽ.എമാരുടെ എണ്ണം മൂന്നാകുമോ..?

പൊളിറ്റിക്കൽ ഡെസ്‌ക് കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ എംഎൽഎമാരെ നിർത്തിയുള്ള കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പരീക്ഷണം ഗുണം ചെയ്യുക ബിജെപിയ്‌ക്കോ..? ബിജെപിയ്ക്ക് വിജയ സാധ്യതയുള്ള സീറ്റിലെ എംഎൽഎയായ കെ.മുരളീധരനെ വടകര മണ്ഡലത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ പ്രതീക്ഷ പൂത്തുലഞ്ഞത് ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമാണ്. വടകരയിൽ മുരളി വിജയിക്കുകയും, വട്ടിയൂർക്കാവിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് വരികയും ചെയ്താൽ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ വട്ടിയൂർക്കാവ് അപ്രാപ്യമാവില്ലെന്ന് ഉറപ്പിച്ചാണ് ഇക്കുറി ബിജെപി തയ്യാറെടുക്കുന്നത്. ഇതിനായി വടകരയിൽ ജയരാജനെതിരെ മുരളിയെ രഹസ്യമായി പോലും ബിജെപി പിൻതുണച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ഇതു കൂടാതെയാണ് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ […]

തിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ മുന്നോട്ട്: ഒരാഴ്ച പിന്നിടുമ്പോൾ ഒരടി മുന്നിൽ ഇടത് മുന്നണി; ഒപ്പത്തിനൊപ്പമെത്താൻ ഇരു മുന്നണികളും: ആദ്യ ഘട്ടത്തിൽ വിജയപ്രതീക്ഷയിൽ മുന്നണികൾ

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്ന് ഒരാഴ്ച പിന്നിടുമ്പോൾ ആദ്യ ഘട്ടത്തിൽ ഇടതു മുന്നണി ഒരടി മുന്നിൽ. ഒപ്പത്തിനൊപ്പമെത്താൻ ഇരു മുന്നണികളും പരിശ്രമിക്കുകയാണ്. രണ്ടാം ആഴ്ചയിൽ പ്രചാരണ രംഗം കീഴടക്കാനാവുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപ് തന്നെ സ്ഥാനാർത്ഥിയെ തീരുമാനിച്ച ഇടതു മുന്നണിയാണ് ആദ്യ ഘട്ടത്തിൽ മേധാവിത്വം ഉറപ്പിച്ചത്. പ്രചാരണ രംഗത്ത് മറ്റ് സ്ഥാനാർത്ഥികൾ എത്തും മുൻപ് തന്നെ ഒരു റൗണ്ട് ഓടിയെത്താനും, ഇടതു സ്ഥാനാർത്ഥി വാസവന് കഴിഞ്ഞു. തങ്ങളുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം കൃത്യമായി എത്താൻ വാസവനും സഹ […]

പോളിംഗ് ജോലിക്ക് 13,700 പേര്‍; പട്ടിക 23 ന്

സ്വന്തംലേഖകൻ കോട്ടയം : പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ അന്തിമ പട്ടിക മാര്‍ച്ച് 23 ന് തയ്യാറാകും. 13,700 ഓളം പേരാണ് പോളിംഗ് ജോലിക്കായി നിയോഗിക്കപ്പെടുന്നത്. ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കില്ല.