അഭയക്കേസ് കൃത്രിമമായി കെട്ടിച്ചമച്ചത്; കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ എഴുതിയ വിധി; അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ശിക്ഷാവിധിയെ വിമര്‍ശിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി ഏബ്രഹാം മാത്യു

സ്വന്തം ലേഖകന്‍ കൊച്ചി: സിസ്റ്റര്‍ അഭയകൊലക്കേസിലെ ശിക്ഷാവിധിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി മുന്‍ജഡ്ജിയും ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറുമായ ജസ്റ്റിസ് ഏബ്രഹാം മാത്യു. കൊച്ചി പാലാരിവട്ടത്ത് നിയമരംഗത്തു പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ സംവാദത്തില്‍ വിധിയില്‍ പാകപ്പിഴയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ കോടതി കുറ്റപത്രം എഴുതി പ്രതികളെ വായിച്ചുകേള്‍പ്പിച്ച് അവര്‍ കുറ്റംചെയ്തിട്ടില്ലെന്നു രേഖപ്പെടുത്തിയ ശേഷമാണ് വിചാരണ തുടങ്ങിയത്. എന്നാല്‍ ആ ഉള്ളടക്കം വിധിയിലില്ലെന്നും ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. കൃത്രിമമായി ഉണ്ടാക്കിയ കേസും കളവായി ഉണ്ടാക്കിയ തെളിവും തെറ്റായി എഴുതിയ വിധിയുമാണിതെന്നാണ് ആരോപണം. വിധിന്യായത്തില്‍ […]

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നും തട്ടിയെടുത്തത് 27.5 പവൻ സ്വർണ്ണവും അൻപതിനായിരം രൂപയും ; 18കാരിയിൽ നിന്നും വിവാഹ വാഗ്ദാനം നൽകി സ്വർണ്ണവും പണവും തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മുട്ടം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നു 27.5 പവൻ സ്വർണവും 50,000 രൂപയും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി 18കാരിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്ത കൊല്ലം പത്തനാപുരം പുന്നല ബംഗ്ലദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയിൽ തൻസീറാണ്(25)പൊലീസ് പിടികൂടിയത്. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. മൂന്നുമാസം മുൻപ് തുടങ്ങനാട് സ്വദേശിനിയായ 18കാരിയിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി രണ്ടു തവണയായി ഇയാൾ സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു.പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മുട്ടം പൊലീസ് കേസെടുത്തു. പിടികൂടിയ ഇയാളിൽ നിന്നും […]

തിരുവല്ലത്തെ ജാന്‍ബീവിയുടെ മരണം കൊലപാതകം: പരിചാരകയുടെ 20വയസ്സുള്ള കൊച്ചുമകന്‍ പിടിയില്‍; പ്രതി ബിരുദ വിദ്യാര്‍ത്ഥി

സ്വന്തം ലേഖകന്‍ തിരുവല്ലം: തിരുവല്ലത്ത് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കൊല്ലപ്പെട്ട ജാന്‍ബീവി(78)യുടെ പരിചാരകയുടെ കൊച്ചുമകനും അയല്‍വാസിയുമായ അലക്‌സ് ഗോപന്‍ (20)ആണ് പൊലീസ് പിടിയിലായത്. പിടിയിലായ പ്രതി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇയാള്‍ ജാന്‍ബീവിയുമായി അടുപ്പം സ്ഥാപിക്കുകയും പലപ്പോഴായി 65000 രൂപയിലധികം ഇവരില്‍ നിന്ന് കവര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. വിശ്വസ്തനായതിനാല്‍ ജാന്‍ബീവി അലക്‌സിനെ സഹായങ്ങള്‍ക്കായി വിളിക്കുകയും വീട്ടില്‍ വരാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് 2.30ഓടെ കവര്‍ച്ച ലക്ഷ്യമിട്ട് ഹെല്‍മറ്റ് ധരിച്ച് ഇയാള്‍ വീട്ടിലെത്തി. മുന്‍വശത്തെ കതക് […]

ഓട്ടിസം ബാധിച്ച പതിനാലുകാരി സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച സംഭവം; അയല്‍വാസിയും അച്ഛനും പീഡിപ്പിച്ചെന്ന പോക്‌സോ കേസ് പാതിവഴിയില്‍; കുട്ടി മരിച്ചപ്പോള്‍ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പരാതിയുമായി കുടുംബം

സ്വന്തം ലേഖകന്‍ ആലുവ: പോക്‌സോ കേസില്‍ ഇരയായ ഓട്ടിസം വെല്ലുവിളികള്‍ നേരിടുന്ന പതിന്നാല്കാരി സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പരാതിയുമായി കുടുംബം. ആലുവ സ്വദേശിനിയായ പെണ്‍കുട്ടിയെ 2019 മാര്‍ച്ചില്‍ അയല്‍വാസി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിന് പിന്നാലെ ശിശുക്ഷേമ സമിതിയംഗം പെണ്‍കുട്ടിയെ ചിറ്റേത്തുകരയിലെ അഗതി മന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ അച്ഛനെതിരെയും പൊലീസ് പീഡനത്തിന് കേസെടുത്തിരുന്നു. എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് അച്ഛനെതിരെയുള്ള വിചാരണ നിര്‍ത്തി വച്ചിരിക്കുകയാണ്. ഓട്ടിസം ബാധിച്ച കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലാക്കിയതിനുശേഷം തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. നടപടി ആവശ്യപ്പെട്ട് കുടുംബം […]

ജസ്‌നയുൾപ്പെടെ കാണാതായ ആ 814 പേർ എവിടെ?; പെൺകുട്ടികളും വീട്ടമ്മമാരും വീട് വിട്ടിറങ്ങുന്നത് പ്രണയ കെണിയിൽ പെട്ട്; പിണങ്ങി ഇറങ്ങുന്നതിൽ അധികവും കുട്ടികൾ; സംസ്ഥാനത്തെ മാൻ മിസ്സിംഗ്‌ കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാതായത് 814 പേരെയാണ്. മാൻമിസ്സിംഗ്‌ കേസുകളിൽ അന്വഷണം ഊർജിതമാക്കണമെന്ന് പോലീസ് മേധാവി ആവർത്തിച്ച് പറഞ്ഞിട്ടും മിക്ക ഫയലുകളും ഏറെക്കുറെ അടച്ച നിലയിലാണ് പോലീസ്. ജര്‍മ്മനിയില്‍ നിന്ന് നമ്മുടെ നാട്ടിൽ എത്തിയ വിദേശ വനിതയും പത്തനംതിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌നയും തിരുവനന്തപുരത്ത് ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ആര്യനാട് സ്വദേശി മോഹനനും ഈ പട്ടികയിലെ ഏതാനും ചിലര്‍ മാത്രം. പ്രത്യേക അന്വഷണ സംഘത്തെ നിയോഗിച്ച ഈ മൂന്ന് കേസുകളിലും യാതൊരു പുരോഗതിയുമില്ല. ജസ്‌ന കേസിൽ മാത്രം […]

രോഗികളെ ഊറ്റിപ്പിഴിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരി: ശസ്ത്രക്രിയക്കായി രോഗികളെക്കൊണ്ടു മരുന്നു വാങ്ങിപ്പിച്ച ശേഷം മറിച്ചു വിറ്റ ജീവനക്കാരിയെ സസ്പെൻ്റു ചെയ്തു; തട്ടിപ്പ് പിടിച്ചത് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ തന്നെ; നിർണ്ണായക ഇടപെടൽ നടത്തിയത് ആർ.എം.ഒ

തേർഡ് ഐ ബ്യൂറോ കോട്ടയം: രോഗികളെ ഊറ്റിപ്പിഴിഞ്ഞ് സ്വന്തം പോക്കറ്റ് വീർപ്പിയ്ക്കാൻ ശ്രമിക്കുന്ന മെഡിക്കൽ കോളേജ് ജീവനക്കാരിയെ കുടുക്കിയത് ആശുപത്രി അധികൃതരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ജാഗ്രതയും. രോഗികൾക്ക് ശസ്ത്രക്രിയക്കായി എഴുതി നൽകുന്ന മരുന്നുകൾ വാങ്ങിപ്പിച്ച ശേഷം ഇത് മറിച്ചു വിറ്റ് കാശാക്കിയിരുന്ന ജീവനക്കാരിയെയാണ് മെഡിക്കൽ കോളേജ് ആശുപത്രി ആർ.എം.ഒ യുടേയും ആശുപത്രി അധികൃതരുടെയും ജാഗ്രതയിൽ കുടുക്കിയത്. ആർ എം ഒ യുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കോഴഞ്ചേരി സ്വദേശിനി റോസിലിനെ ആശുപത്രി സൂപ്രണ്ട് സസ്പെൻറു ചെയ്തു അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് […]

ഭാര്യയെ കൊല്ലാൻ പെട്രോൾ ഒഴിച്ച ശേഷം ലൈറ്റർ കത്തിച്ചു: പാലക്കാട് യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്

തേർഡ് ഐ ക്രൈം പാലക്കാട്: കേരളം ഇപ്പോൾ പ്രണയ തീയിലും വെന്ത് ഉരുകുകയാണ്. കുടുംബ പ്രശ്നം ഉണ്ടായാലും പ്രണയം തകർന്നാലും എല്ലാം പെട്രോൾ ഒഴിച്ച് തീ കൊളുത്തിയുള്ള കൊലപാതകവും ആത്മഹത്യയുമാണ് നടക്കുന്നത്. പാലക്കാട് യുവതിയെ ക്ലാസ്സിലെത്തി തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമമാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പാലക്കാട് ഒലവക്കോടാണ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിക്കുന്ന മലമ്ബുഴ സ്വദേശി സരിത എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അതിക്രമത്തിന് ശേഷം സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ഇവരുടെ ഭര്‍ത്താവ് ബാബുരാജ് പിന്നീട് മലമ്ബുഴ […]

ചൈൽഡ് വെൽഫയർ കമ്മിറ്റിയ്ക്ക് മുന്നിൽ കുട്ടി പറഞ്ഞത് പഠിപ്പിച്ച് വിട്ട മൊഴി: കുട്ടിയെ ഉപയോഗിച്ച് അമ്മയെ കുടുക്കാൻ ശ്രമിച്ചു: കടയ്ക്കാവൂര്‍ പോക്സോ കേസിന് പിന്നിൽ കുടുംബ കോടതിയിലെ കേസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കടയ്ക്കാവൂര്‍ പോക്സോ കേസിന് പിന്നിലെ ഗൂഡാലോചന സംബന്ധിച്ച വിശദാംശങ്ങൾ പുറത്താകുന്നു. കേസിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളും പൊലീസിന്റെ ഒത്താശയോടെ നടന്ന ഗൂഢനീക്കങ്ങളും വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. അടിമുടി വൈരുധ്യങ്ങള്‍ നിറഞ്ഞ കേസിന് ആധാരമായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം തന്നെ ഇതിന് തെളിവാണ്. മാതാവിനെതിരെ മൊഴി നല്‍കിയ കുട്ടി കൗണ്‍സിലിങ്ങിനിടെ മുഖത്ത് നോക്കി സംസാരിക്കാന്‍ കൂട്ടാക്കിയില്ല. മറ്റൊരിടത്ത് നോക്കിയാണ് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പലതവണ മുഖത്ത് നോക്കി സംസാരിക്കാന്‍ പറഞ്ഞിട്ടും അതിന് […]

‘കുട്ടികളെ നോക്കാന്‍ ആളില്ലാത്തത് കൊണ്ട് വേറെ വിവാഹം കഴിച്ചു, മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരം’; ഭര്‍ത്താവിന്റെ വാദത്തെ എതിര്‍ത്ത് ജമാഅത്ത് കമ്മിറ്റി; കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വീണ്ടും വഴിത്തിരിവ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം മതനിയമപ്രകാരം തെറ്റല്ലെന്ന വാദത്തിനെതിരെ ജമാഅത്ത് കമ്മിറ്റി രംഗത്ത്. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. രണ്ടാം വിവാഹത്തെ എതിര്‍ത്ത് കോടതിയില്‍ പോയതിന് പിന്നാലെയാണ് കുട്ടികളെ ഏറ്റെടുക്കാന്‍ ഭര്‍ത്താവ് മുന്നോട്ട് വന്നതും കുട്ടികളുടെ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും. കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയാണെന്നും കുട്ടികളെ നോക്കാന്‍ ആളില്ലാത്തത് കൊണ്ട് വേറെ വിവാഹം കഴിച്ചെന്നും മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമെന്നുമാണ് ഇയാളുടെ വാദം. ആദ്യഭാര്യയെ […]

തിരുവല്ലയിൽ മുൻ യു.ഡി.എഫ് സ്ഥാനാർത്ഥി ചെടി വളർത്തി റോഡ് കയ്യേറിയതായി പരാതി: ചെടിവെട്ടാൻ എത്തിയവർ ആക്രമിച്ചെന്ന പരാതിയുമായി സ്ഥാനാർത്ഥി ആശുപത്രിയിൽ; ആക്രമണ പരാതി വ്യാജമെന്നു നാട്ടുകാർ

തേർഡ് ഐ ബ്യൂറോ തിരുവല്ല: വഴി തടസപ്പെടുത്തി കാട് പോലെ ചെടിയും മരങ്ങളും വളർത്തി റോഡ് കയ്യേറുന്നതായി പരാതി. തിരുവല്ല നഗരസഭ 31 ആം വാർഡിൽ കേശവപുരം ക്ഷേത്രത്തിനു സമീപം പുന്നപ്പള്ളിൽ പടി – മേലകത്തുപടി റോഡിന്റെ വശങ്ങളാണ് സമീപ വാസി കാട് പോലെ ചെടി വച്ചു കയ്യേറിയിരിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സ്ത്രീയുടെ വീട്ടിൽ നിന്നാണ് റോഡ് കയ്യേറുന്നതിനു കാട് പോലെ ചെടികൾ വളർത്തുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും […]