സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനികളുടെ മുൻപിൽ നഗ്നതാ പ്രദർശനം ; പ്രദർശനം കഴിഞ്ഞാൽ ഹെൽമറ്റും ധരിച്ച് സ്ഥലം വിടും : പിടിക്കപ്പെടാതിരിക്കാൻ വാഹനം ഒ.എൽ.എക്‌സ് വഴി വിൽപ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ

സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനികളുടെ മുൻപിൽ നഗ്നതാ പ്രദർശനം ; പ്രദർശനം കഴിഞ്ഞാൽ ഹെൽമറ്റും ധരിച്ച് സ്ഥലം വിടും : പിടിക്കപ്പെടാതിരിക്കാൻ വാഹനം ഒ.എൽ.എക്‌സ് വഴി വിൽപ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

നഗരൂർ: സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനികൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്ന ആൾ പൊലീസ് പിടിയിൽ. സംഭവത്തിൽ ഒരു വർഷത്തിന് ശേഷമാണ് പ്രതി പൊലീസ് പിടിയിലായത്.

വെമ്പായം കൊഞ്ചിറ നരിക്കൽ ജംഗ്ഷന് സമീപം തോട്ടിങ്കരവീട്ടിൽ താമസിക്കുന്ന ബാലകൃഷ്ണന്റെ മകൻ
ഗോപകുമാർ (37) ആണ്വ പൊലീസ് പിടിയിലായത്. വഞ്ചിയൂർ, പട്ടള പുതിയതടം, രാലൂർക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞവർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആയിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥിനികൾ എത്തുന്ന വഴിയിൽ ഫോൺ ചെയ്യാനെന്ന വ്യാജേന നിന്ന് കുട്ടികൾ അടുത്തെത്തുമ്പോൾ നഗ്‌നതാ പ്രദർശനം നടത്തുന്നതായിരുന്നു ഇയാളുടെ രീതി.നഗ്‌നതാപ്രദർശനം കഴിഞ്ഞാൽ ഉടൻ തന്നെ ഹെൽമറ്റും ധരിച്ച് സ്ഥലം വിടും. പിന്നീട് നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ഇതേ പ്രദേശത്ത് എത്തിയായിരിക്കും നഗ്‌നതാ പ്രദർശനം.

ഇയാൾക്ക് എതിരെ നിരന്തരം പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് നാട്ടുകാരുമായി ചേർന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. എങ്കിലും പ്രതിയെ പിടികൂടാൻ സാധിക്കാതെ വരികെയായിരുന്നു. തുടർന്ന് പ്രതിയെ കണ്ടെത്താൻ പരിസരത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ചു. തുടർന്ന് മോട്ടോർ വാഹനവകുപ്പുമായി സഹകരിച്ച് ആയിരത്തോളം സ്‌കൂട്ടറുകളുടെ നമ്പറുകൾ പരിശോധിച്ചതിനു ശേഷമാണ് ഈ സ്‌കൂട്ടറിന്റെ നമ്ബർ കണ്ടെത്താനായത്.

എന്നാൽ, ആ വാഹനത്തിന്റെ ഉടമ വിദേശത്ത് ആയിരുന്നു. തുടർന്ന് ഇയാളുമായി ബന്ധപ്പെട്ടപ്പോൾ സുഹൃത്താണ് വാഹനം ഉപയോഗിക്കുന്നതെന്ന് അറിയിച്ചു. എന്നാൽ, തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പുതിയതടത്തുള്ള വീടും വസ്തുവും മൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ ഇയാൾ വിൽക്കുകയും ചെയ്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെമ്പായം പോത്തൻകോട് ഭാഗങ്ങളിൽ പ്രതി താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. സമാന കുറ്റകൃത്യം നടത്തിയതിനാൽ ഇയാൾ ആറ്റിങ്ങൾ പൊലീസിന്റെ പിടിയിലും ആയിട്ടുണ്ട്.

പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതി ഒ എൽ എക്‌സ് വഴി വാഹനം കഴക്കൂട്ടത്തുള്ള ഒരാൾക്കു വിറ്റു. എന്നാൽ, പൊലീസ് വാഹനം കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ ആറ്റിങ്ങൾ കോടതിയിൽ ഹാജരാക്കി 14 ദിവത്തേക്ക് റിമാൻഡ് ചെയ്തു.