കോവിഡ് കാലത്ത് ഓട്ടോക്കാരന്റെ പകല്‍ക്കൊള്ള ; കോട്ടയം നഗരത്തില്‍ എഴുന്നൂറ് മീറ്ററില്‍ താഴെ മാത്രം യാത്ര ചെയ്ത യാത്രക്കാരനില്‍ നിന്നും വാങ്ങിയത് 40 രൂപ

കോവിഡ് കാലത്ത് ഓട്ടോക്കാരന്റെ പകല്‍ക്കൊള്ള ; കോട്ടയം നഗരത്തില്‍ എഴുന്നൂറ് മീറ്ററില്‍ താഴെ മാത്രം യാത്ര ചെയ്ത യാത്രക്കാരനില്‍ നിന്നും വാങ്ങിയത് 40 രൂപ

Spread the love

തേര്‍ഡ് ഐ ന്യൂസ്

കോട്ടയം : ജില്ലാ ആശുപത്രി ജംഗ്ഷനില്‍ നിന്നും ശാസ്ത്രീ റോഡിലെ കെ.എസ്.ഇ.ബി ജംഗ്ഷന്‍ വരെ യാത്ര ചെയ്തയാളോട് ഓട്ടോറിക്ഷാ ഡ്രൈവര്‍ വാങ്ങിയത് നാല്‍പത് രൂപ. ഒന്നര കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച തുക 25 രൂപ ആണെന്നിരിക്കെ എഴുന്നൂറ് മീറ്ററില്‍ താഴെ മാത്രം യാത്ര ചെയ്ത യാത്രക്കാരന്‍ 30 രൂപ കൊടുത്തെങ്കിലും നാല്‍പത് രൂപ വേണമെന്ന് പറയുകയും നിര്‍ബന്ധമായും പിടിച്ച് വാങ്ങുകയുമായിരുന്നു.

ടൗണില്‍ വന്നിറങ്ങുന്ന സ്ഥലപരിചയമില്ലാത്ത നിരവധി പേരെ ഇത്തരത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ കൊള്ളയടിക്കുന്നത് സ്ഥിരം സംഭവമാണ്. പുളിമൂട് ജംഗ്ഷനില്‍ നിന്നും ഭാരത് ആശുപത്രി വരെ യാത്ര ചെയ്ത കോട്ടയത്ത് ജോലി ചെയ്യുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറോടും, കോട്ടയത്ത് നിന്നും കീഴ്ക്കുന്നിലേക്ക് യാത്ര ചെയ്ത മജിസ്ട്രേറ്റിന്റെ പിതാവിനെയും ഓട്ടോചാര്‍ജ്ജിന്റെ പേരില്‍ കൊള്ളയടിച്ചതും ഈ അടുത്ത കാലത്താണ്.

ഇന്ന് ഉച്ചയ്ക്ക് നടന്ന സംഭവത്തില്‍ തേര്‍ഡ് ഐ ന്യൂസിന്റെ ചീഫ് എഡിറ്റര്‍ കൂടിയായ യാത്രക്കാരന്‍  ആര്‍.ടി.ഓയ്ക്ക് രേഖാമൂലം പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

Tags :