play-sharp-fill

ദിലീപിന് ജാമ്യം ലഭിക്കാൻ സഹോദരൻ ജഡ്ജിയമ്മാവൻ കോവിലിൽ നടത്തിയ പ്രാർത്ഥനയും; തളിപ്പറമ്പിലെ ക്ഷേത്രത്തിൽ കാവ്യാ മാധവന്റെ പൊന്നുകുടം നേർച്ചയും ഏശിയില്ല; ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടിയുമായി ജനപ്രിയ നായകൻ

സ്വന്തം ലേഖകൻ കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി വിധി. പ്രാർത്ഥനകലും വഴിപാടുകളും വിഫലം കേസിൽ അനുകൂല തീരുമാനം ഉണ്ടാകാൻ ദിലീപിൻ്റെ സഹോദരൻ അനൂപ് കോട്ടയം പൊൻകുന്നത്തിനു സമീപം ചെറുവള്ളിയിലുള്ള ജഡ്ജിയമ്മാവൻ കോവിലിലെത്തി വഴിപാടുകൾ നടത്തിയിരുന്നു. ദൈവങ്ങളെ പ്രീതിപ്പെടുത്താൻ നടനും കുടുംബവും മുൻപു ജഡ്ജിയമ്മാവൻ കോവിലിൽ എത്തിയിരുന്നു. കാവ്യാ മാധവനു വേണ്ടി മാതാപിതാക്കളും സഹോദരനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും വഴിപാടു നടത്തിയിരുന്നു. കാവ്യാ മാധവന്റെ പിതാവ് മാധവൻ, അമ്മ തളിപ്പറമ്പു സ്വദേശികൂടിയായ ശ്യാമള, സഹോദരൻ, സഹോദരഭാര്യ എന്നിവർ ക്ഷേത്രത്തിലെത്തി കാവ്യയുടെയും […]

കാവ്യയെ നേടാൻ അമ്പലത്തിൽ വഴിപാട്; നടിയുടെ വിവാഹദിനത്തിൽ ഭ്രാന്തനെപോലെയായി; ഇത് കാവ്യപ്രകാശൻ; 16 വർഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറി എടുത്തു; കോടിശ്വരനായാൽ കാവ്യ മാധവനെ സ്വന്തമാക്കാം; മുടങ്ങാതെ വഴിപാടുകളും നേർച്ചയും കാഴ്ച്ചവെച്ചു; കാവ്യയുടെ ആദ്യ വിവാഹം തകർന്നതും ദിലീപുമായുള്ള വിവാഹശേഷം സംഭവിക്കുന്നതുമൊക്കെ പ്രകാശന്റെ തീരാശാപമോ…?

സ്വന്തം ലേഖകൻ കണ്ണൂർ: ഒരു സമയത്ത് കാവ്യാ മാധവനോടുള്ള മലയാളികളുടെ ആരാധന പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമായിരുന്നു. വിവാഹത്തോടെ അഭിനയ രംഗം വിട്ടെങ്കിലും കാവ്യയോടുള്ള ആരാധനയ്ക്ക് കുറവൊന്നും വന്നിരുന്നില്ല. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടിയുണ്ടായതോടെ ചർച്ചയാവുന്നത് കാവ്യയോടുള്ള ആരാധന കാരണം വൈറലായ കാവ്യ പ്രകാശനെ കുറിച്ചാണ്. കാവ്യയോടുള്ള അടങ്ങാത്ത അരാധനയും അവരെ സ്വന്തമാക്കാൻ പ്രകാശൻ കാത്തിരുന്ന കഥയും നാട്ടുകാർ തന്നെ വിശദീകരിക്കുന്നുണ്ട്. കോടീശ്വരനായാൽ കാവ്യയെ സ്വന്തമാക്കാമെന്ന് കരുതി ഒരു ദിവസം നൂറു ടിക്കറ്റ് വരെ പ്രകാശൻ എടുക്കുമായിരുന്നു. മുപ്പത്തിനാല് വർഷമായി തുടരുന്ന ശീലമാണ് […]

സുനിയുടെ കത്തിനെപ്പറ്റി അന്വേഷിക്കരുത്; അന്വേഷണ സംഘം ശ്രമിക്കുന്നത് വ്യാജ തെളിവുണ്ടാക്കാന്‍; തുടരന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കരുതെന്ന് ദിലീപ് കോടതിയില്‍

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് നടന്‍ ദിലീപ്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നടന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വ്യാജ തെളിവുണ്ടാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥ‍ര്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്ന് പ്രോസിക്യൂഷന്റെ ആവശ്യം എതിര്‍ത്തുകൊണ്ട് ദിലീപ് കോടതിയില്‍ വ്യക്തമാക്കി. പള്‍സര്‍ സുനി എഴുതിയെന്ന് പറയുന്ന കത്തിനെ പറ്റി അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ദിലീപ് പറഞ്ഞു. കാവ്യ, അനൂപ്, സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇക്കാര്യം പറഞ്ഞ് തുടരന്വേഷണത്തിനായി മൂന്നു മാസം […]

ആറന്മുളയില്‍ വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ പത്തനംതിട്ട: ആറന്മുളയില്‍ വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. ഇടയാറന്മുള സ്വദേശി സജി ആണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സുഹുത്ത് റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയില്‍ ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് റോബിന്‍ സജിയെ കമ്പി വടികൊണ്ട് അടിച്ചത്. രണ്ട് പേരും മദ്യലഹരിയിലായിരുന്നു. സജിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്നുള്ള പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

സീതാറാം യെച്ചൂരിയുടെ വാഹനത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു; ‘പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് തെറ്റ്, പരാതി കിട്ടിയാല്‍ നടപടി’: ഇടപെടാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍​ഗ്രസിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാഹനത്തെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. യെച്ചൂരി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന് ബിജെപിയുടെ ആരോപണം. എന്നാല്‍ വാടകയ്ക്ക് എടുത്ത വാഹനമാണ് യെച്ചൂരിക്ക് വേണ്ടി ഉപയോഗിച്ചതെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചത്. വിഷയത്തില്‍ ഇടപെടാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയുടെ യാത്രാ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്ന നിലപാടിലാണ് മോട്ടോ‍‍ര്‍ വാഹന വകുപ്പ്. സംഭവത്തില്‍ പരാതി […]

റോഡരികില്‍ കാര്‍ നിര്‍ത്തി യുവാക്കളുടെ പ്രകോപനം; ആക്രമിക്കാന്‍ ഓടിച്ച്‌ കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ ബത്തേരി: ഗുണ്ടല്‍പേട്ട റോഡില്‍ യാത്രക്കാര്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ഈ മാസം ഒന്‍പതിനായിരുന്നു ആക്രമണം. ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ആക്രമിക്കപ്പെട്ടത്. യാത്രക്കാരുടെ പ്രകോപനം മൂലമാണ് ആന ആക്രമിച്ചതെന്നും ഇവരില്‍നിന്നു പിഴ ഈടാക്കിയെന്നും വനംവകുപ്പ് വ്യക്തമാക്കി. റോഡരികില്‍ കാര്‍ നിര്‍ത്തി, പുറത്തിറങ്ങി ഫോട്ടോയെടുക്കുന്നതിനിടെ യുവാക്കളില്‍ ഒരാളെ ആന ഓടിക്കുകയായിരുന്നു. അതിവേഗം ഓടി വാഹനത്തില്‍ തിരിച്ചുകയറിയതിനാല്‍ യുവാവ് രക്ഷപ്പെട്ടു. വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. കടുവാ സങ്കേതത്തില്‍ വാഹനം […]

കോട്ടയം നഗരത്തിൽ ഏറ്റവും തിരക്കേറിയ സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് ലൈറ്റ് ഒടിഞ്ഞ് തൂങ്ങി നിൽക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം; നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുകയും യാത്രക്കാർ നടക്കുന്നതുമായ റോഡിൽ പോസ്റ്റ് ചരിഞ്ഞ് നിന്നിട്ടും നടപടിയെടുക്കാതെ അധികൃതർ; ആരുടെയെങ്കിലും തലയിൽ വീണ് മരിച്ചാലെ നടപടിയെടുക്കൂ എന്ന് അധികാരികൾ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ ഏറ്റവും തിരക്കേറിയ സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് ലൈറ്റ് ഒടിഞ്ഞ് തൂങ്ങി നിൽക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസമാകുന്നു. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുകയും യാത്രക്കാർ നടക്കുന്നതുമായ റോഡിൽ പോസ്റ്റ് ചരിഞ്ഞ് നിന്നിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ആരുടെയെങ്കിലും തലയിൽ വീണ് ചത്താലെ നടപടിയെടുക്കൂ എന്ന വാശിയിലാണ് അധികാരികൾ. ടിബി റോഡിൽ സെൻട്രൽ ജംഗ്ഷനിൽ തിരുനക്കര മൈതാനത്തോട് ചേർന്ന് നിന്ന ഗ്രാഫിക് ലൈറ്റ് തൂണാണ് പരിഞ്ഞ് നിൽക്കുന്നത്. യാത്രാക്കാർ ആരോ കയർ ഉപയോഗിച്ച് കെട്ടി താങ്ങി നിർത്തിയിരിക്കുന്നതിനാൽ മറിഞ്ഞു വീഴാത്തത്. […]

കോട്ടയം നഗരമധ്യത്തിലെ വാഴേമഠത്തിൽ ജ്വല്ലറിയിൽ ജിഎസ്ടി വിഭാഗത്തിൻ്റെ പരിശോധന

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിൽ സെൻട്രൽ ജംഗ്ഷനിലുള്ള വാഴേമഠത്തിൽ ജ്വല്ലറിയിൽ ജിഎസ്ടി വിഭാഗത്തിൻ്റെ പരിശോധന ജിഎസ്ടിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഉണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. നഗരത്തിലെ നിരവധി സ്വർണ്ണ കടകൾ ജിഎസ്ടിയിൽ വെട്ടിപ്പ് നടത്തുന്നതായി മുൻപ് തന്നെ പരാതി ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. വിവാഹാവശ്യത്തിന് സ്വർണ്ണം കടം നൽകിയ ശേഷം പെൺകുട്ടികളുടെ ചെക്ക് വാങ്ങിക്കുന്ന സ്വർണ്ണക്കടക്കാരും നഗരത്തിലുണ്ട്. കടം നല്കിയതിൻ്റെ പേരിൽ പലിശയും ഇരട്ടി പണിക്കൂലിയും വാങ്ങിക്കുകയും ഒരു […]

മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ; മദ്യവില്‍പനശാലയ്ക്ക് മുന്നില്‍ വരിനിന്ന വയോധികനെ കബളിപ്പിച്ച്‌ പണം തട്ടി

സ്വന്തം ലേഖകൻ ആലപ്പുഴ: വയോധികന്റെ കയ്യില്‍ നിന്ന് പണം വാങ്ങി മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ചുനല്‍കി കബളിപ്പിച്ചതായി പരാതി. വിദേശ മദ്യവില്‍പനശാലയ്ക്കു മുന്നില്‍ വരിനിന്ന വയോധികനെയാണ് സഹായിക്കാനെന്ന പേരില്‍ തട്ടിപ്പിന് ഇരയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7മണിക്കാണ് ആണു സംഭവം. കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. മദ്യവില്‍പനശാലയ്ക്കു മുന്നിലെ വരിയില്‍ ഏറ്റവും പിന്നിലായി നിന്ന വയോധികന്റെ അടുത്തെത്തി ഒരാള്‍ മദ്യം തരപ്പെടുത്തി തരാമെന്ന് പറഞ്ഞു. മൂന്ന് കുപ്പികള്‍ക്കായി 1200 രൂപ വാങ്ങി. പണം നല്‍കിയ ഉടന്‍ കുപ്പി […]

സുബൈര്‍ വധക്കേസ്; പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

സ്വന്തം ലേഖകൻ പാലക്കാട്‌: സുബൈര്‍ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. പാറ, എലപ്പുള്ളി, കൊഴിഞ്ഞാമ്പാറ സ്വദേശികളായ നാല് പേരാണ് ക സ്റ്റഡിയിലുള്ളത്. സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ചിരുന്ന രണ്ട് പേരും കസ്റ്റഡിയിലുണ്ട്‌. പാറയിലെ വര്‍ക്ക് ഷോപ്പ് ഉടമ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് 1.30 ന് പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ഉപ്പയുടെ കണ്‍മുന്നില്‍ വെച്ച്‌ സുബൈറിനെ കൊലപ്പെടുത്തിയത്. ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധത്തില്‍ ആറ് പേരും പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേരുമാണ് നേരിട്ടു പങ്കെടുത്തത്. സുബൈര്‍ വധത്തില്‍ […]