സുനിയുടെ കത്തിനെപ്പറ്റി അന്വേഷിക്കരുത്; അന്വേഷണ സംഘം ശ്രമിക്കുന്നത് വ്യാജ തെളിവുണ്ടാക്കാന്‍; തുടരന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കരുതെന്ന് ദിലീപ് കോടതിയില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് നടന്‍ ദിലീപ്.

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നടന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
വ്യാജ തെളിവുണ്ടാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥ‍ര്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്ന് പ്രോസിക്യൂഷന്റെ ആവശ്യം എതിര്‍ത്തുകൊണ്ട് ദിലീപ് കോടതിയില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്‍സര്‍ സുനി എഴുതിയെന്ന് പറയുന്ന കത്തിനെ പറ്റി അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ദിലീപ് പറഞ്ഞു.
കാവ്യ, അനൂപ്, സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.

അതിനാല്‍ തന്നെ ഇക്കാര്യം പറഞ്ഞ് തുടരന്വേഷണത്തിനായി മൂന്നു മാസം അനുവദിക്കണമെന്നത് അനാവശ്യമാണെന്നും ദീലീപ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45ന് ജ​സ്റ്റി​സ് ​സി​യാ​ദ് ​റ​ഹ്മാ​ന്റെ​ ​ബെ​ഞ്ചാണ് വിധി പറയുക. കേസ് റദ്ദാക്കിയാല്‍ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും.