Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: വയോധികന്റെ കയ്യില്‍ നിന്ന് പണം വാങ്ങി മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ചുനല്‍കി കബളിപ്പിച്ചതായി പരാതി.

വിദേശ മദ്യവില്‍പനശാലയ്ക്കു മുന്നില്‍ വരിനിന്ന വയോധികനെയാണ് സഹായിക്കാനെന്ന പേരില്‍ തട്ടിപ്പിന് ഇരയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7മണിക്കാണ് ആണു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. മദ്യവില്‍പനശാലയ്ക്കു മുന്നിലെ വരിയില്‍ ഏറ്റവും പിന്നിലായി നിന്ന വയോധികന്റെ അടുത്തെത്തി ഒരാള്‍ മദ്യം തരപ്പെടുത്തി തരാമെന്ന് പറഞ്ഞു.

മൂന്ന് കുപ്പികള്‍ക്കായി 1200 രൂപ വാങ്ങി. പണം നല്‍കിയ ഉടന്‍ കുപ്പി കൈമാറി. പക്ഷെ താമസസ്ഥലത്തെത്തി കുപ്പി പൊട്ടിച്ചപ്പോഴാണ് കട്ടന്‍ചായയാണെന്നു
കണ്ടെത്തിയത്.