
സ്വന്തം ലേഖകൻ
കണ്ണൂര്‍: കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാഹനത്തെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്.
യെച്ചൂരി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന് ബിജെപിയുടെ ആരോപണം. എന്നാല്‍ വാടകയ്ക്ക് എടുത്ത വാഹനമാണ് യെച്ചൂരിക്ക് വേണ്ടി ഉപയോഗിച്ചതെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷയത്തില്‍ ഇടപെടാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയുടെ യാത്രാ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിച്ച് നടപടി എടുക്കുമെന്നും കണ്ണൂര്‍ ആര്‍ടിഒ വ്യക്തമാക്കി.
ഏപ്രില്‍ 6 മുതല്‍ 10 വരെ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പിബി അംഗങ്ങള്‍ക്കായാണ് 14 വാഹനം കാലിക്കറ്റ് ടൂര്‍സ് ആന്‍റ് ട്രാവല്‍സ് നല്‍കിയത്. ഇതില്‍ സീതാറാം യെച്ചൂരി ഉപയോഗിച്ച KL 18 AB 5000 എന്ന ഫോര്‍ച്യൂണര്‍ കാറാണ് വിവാദമായത്.
സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായതോടയാണ് വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്. സ്വകാര്യ വാഹനം ടാക്സിയായി ഓടിച്ചാല്‍ 3000 രൂപയാണ് പിഴ. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ നല്‍കണം.
നിയമലംഘനം തുടര്‍ന്നാല്‍ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ അടക്കം സസ്പെന്‍ഡ് ചെയ്യും. സ്വകാര്യവാഹനങ്ങള്‍ ടാക്സിയായി ഓടിക്കുന്നതിനെതിരെ സിഐടിയു മോട്ടോര്‍ തൊഴിലാളി യൂണിയനുകള്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.



