Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: നഗരത്തിൽ ഏറ്റവും തിരക്കേറിയ സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് ലൈറ്റ് ഒടിഞ്ഞ് തൂങ്ങി നിൽക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസമാകുന്നു.

നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുകയും യാത്രക്കാർ നടക്കുന്നതുമായ റോഡിൽ പോസ്റ്റ് ചരിഞ്ഞ് നിന്നിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ആരുടെയെങ്കിലും തലയിൽ വീണ് ചത്താലെ നടപടിയെടുക്കൂ എന്ന വാശിയിലാണ് അധികാരികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിബി റോഡിൽ സെൻട്രൽ ജംഗ്ഷനിൽ തിരുനക്കര മൈതാനത്തോട് ചേർന്ന് നിന്ന ഗ്രാഫിക് ലൈറ്റ് തൂണാണ് പരിഞ്ഞ് നിൽക്കുന്നത്. യാത്രാക്കാർ ആരോ കയർ ഉപയോഗിച്ച് കെട്ടി താങ്ങി നിർത്തിയിരിക്കുന്നതിനാൽ മറിഞ്ഞു വീഴാത്തത്.

ഇരുമ്പ് തൂണ് ആരുടെയെങ്കിലും തലയിൽ വീണാൽ മരണം ഉറപ്പാണ്. മൂന്ന് ദിവസമായിട്ടും ഈ പോസ്റ്റ് ഇങ്ങനെ നിൽക്കുകയാണ്. പിഡബ്ല്യൂഡിയുടെയും നഗരസഭയുടെയും ഉദ്യോഗസ്ഥർ സഞ്ചരിക്കുന്നത് ഇതുവഴിയാണ്. ഇവരാരും ഇത് കണ്ടില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. ആരുടെയെങ്കിലും തലയിൽ വീണ് മരിച്ചു കഴിഞ്ഞാൽ മാത്രമെ ഇത് നന്നാക്കുകയുള്ളൂ എന്ന വാശിയിലാണ് അധികാരികൾ. അധികാരികളെ കണ്ണ് തുറക്കൂ….