ദിലീപിന് കുരുക്ക് മുറുകുന്നു; പള്‍സര്‍ സുനി സാക്ഷിയായ ജിന്‍സനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്; ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് പൾസർ സുനി

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്ക് മുറുകുന്നു. മുഖ്യ പ്രതി പള്‍സര്‍ സുനി സാക്ഷിയായ ജിന്‍സനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് സുനില്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ആലുവയിലെ ദിലീപിന്‍റെ വീട്ടില്‍വെച്ചും ഹോട്ടലില്‍ വെച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനില്‍ പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടിരുന്നെന്നായിരുന്നു ബാല ചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍. ഇതിനിടെ ഫോണ്‍വിളിയില്‍ ക്രൈംബ്രാ‌ഞ്ച് അന്വേഷണം തുടങ്ങി. നടിയെ ആക്രമിച്ച […]

സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്’ എന്നതിന്റെ മറവിൽ പങ്കാളി കൈമാറ്റങ്ങൾ നടന്നു; പ്രദേശവാസികള്‍ സംശയിക്കാതിരിക്കാൻ കുട്ടികളടക്കം സകുടുംബം എത്തുന്നവരെ കുടുംബ സുഹൃത്തുക്കളെന്നാണ്​ പരിചയപ്പെടുത്തുന്നത്​; പിടിയിലായത് പങ്കാളികളെ കൈമാറുന്ന വന്‍ സംഘം

സ്വന്തം ലേഖകൻ കോട്ടയം: പങ്കാളി കൈമാറ്റ കേസില്‍ അറസ്റ്റിലായവരുടെ ചോദ്യം ചെയ്യലില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്’ എന്നതിന്റെ മറവിലാണ് അറസ്റ്റിലായ സംഘം പങ്കാളി കൈമാറ്റങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളടക്കം വിരുന്നിന് എത്തുന്ന കുടുംബങ്ങളെ പ്രദേശവാസികള്‍ സംശയിക്കില്ലെന്ന തന്ത്രമാണ് ഇവര്‍ നടപ്പാക്കിയത്. ആഴ്ചകളുടെയും മാസങ്ങളുടെയും ഇടവേളകളില്‍ ഇത്തരത്തില്‍ വിരുന്ന്​ സംഘടിപ്പിക്കാറുണ്ട്​. വിരുന്ന്​ സംഘടിപ്പിക്കുന്ന വീട്ടിലേക്ക്​ ഗ്രൂപ്പിലുള്ള മറ്റൊരു കുടുംബം എത്തുകയാണ്​ പതിവ്​. ഇതിനിടയില്‍ ലൈംഗികബന്ധത്തിന്​ ഭര്‍ത്താക്കന്‍മാര്‍ തന്ത്രപരമായി സൗകര്യങ്ങളൊരുക്കി നല്‍കുകയാണെന്നും പൊലീസ്​ പറയുന്നു. രണ്ടു വര്‍ഷത്തിലധിമായി നിലവില്‍ […]

ഗൂഢാലോചന നടന്നിട്ടില്ല: ആക്രമണ കേസില്‍ ബിന്ദു അമ്മിണിയുടെ വാദം തള്ളി പോലീസ്

സ്വന്തം ലേഖിക കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന വാദം തള്ളി പോലീസ്. പ്രതി മോഹന്‍ദാസ് ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്ന് മനസിലായെങ്കിലും ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന വാദം ബാലിശമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പെട്ടെന്നുണ്ടായ അക്രമമാണെങ്കിലും മോഹന്‍ദാസ് കരുതികൂട്ടി ആസൂത്രണത്തോടെയെത്തി മര്‍ദിച്ചതാണെന്നാണ് ബിന്ദു അമ്മിണിയുടെ വാദം. ശബരിമല വിവാദത്തിന്‍റെ പേരില്‍ പലതവണ ആക്രമണത്തിനിരയായ പശ്ചാത്തലത്തിലാണ് ബിന്ദു അമ്മിണി ഇങ്ങനെ സംശയിക്കുന്നത്. എന്നാല്‍, ഈ ആരോപണം പോലിസ് തള്ളുകയാണ്. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമം അരങ്ങേറിയത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് […]

പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ പിടിയില്‍

സ്വന്തം ലേഖിക കണ്ണൂര്‍: കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി ഏച്ചൂര്‍ സിആ‌ര്‍ പെട്രോള്‍ പമ്പിലാണ് സംഭവം. സ്ഥല വില്‍പനയുമായി ബന്ധപ്പെട്ട കമ്മീഷന്‍ തുകയെ ചൊല്ലിയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ പ്രദീപന്റെ പരാതിയില്‍ പൊലീസ് മൂന്ന് പേരെ പിടികൂടി. കണ്ണൂര്‍ ഭദ്രന്‍ എന്ന മഹേഷ്, ഗിരീഷന്‍, സിബിന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. നിരവധി പേർ വാഹനങ്ങളിൽ പെട്രോൾ അടിക്കാൻ കാത്തുനിൽക്കവെ ആയിരുന്നു സംഭവം. ആക്രമണത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയത്തെ വൈഫ് എക്സ്ചേഞ്ച് മേള; ഏഴ് പേർ കറുകച്ചാൽ പൊലീസിൻ്റെ പിടിയിൽ; സംഘത്തിൽ ഉന്നതന്മാർ; ഞെട്ടിക്കുന്ന റിപ്പോർട്ട്

സ്വന്തം ലേഖകൻ കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വൈഫ് എക്സ്ചേഞ്ച് മേള സംഘം കോട്ടയത്ത് കറുകച്ചാലിൽ പിടിയിൽ മൂന്നു ജില്ലകളിൽ നിന്നായി ഏഴ് പേരാണ് പിടിയിലായത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. വലിയ കണ്ണികളുള്ള സംഘമാണ് ഇതെന്നാണ് പൊലീസ് നൽകുന്ന സൂചന. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഇവരുടെ പ്രവർത്തനം. ആയിരകണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. ഭാര്യയുടെയും ഭർത്താവിൻ്റെയും പൂർണ്ണ സമ്മതത്തോടെ പരസ്പരം ഭാര്യമാരെ വെച്ചുമാറുന്ന രീതിയാണ് വൈഫ് എക്സ്ചേഞ്ച് മേള എന്ന പേരിൽ കോട്ടയം ജില്ലയിൽ നടക്കുന്നത്. മീറ്റ് അപ്പ് […]

അന്വേഷണ ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ; നടന്‍ ദിലീപിനെതിരെ പുതിയ കേസെടുത്ത് ക്രൈംബ്രാഞ്ച്

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായ നടന്‍ ദിലീപിനെതിരെ പുതിയ കേസെടുത്ത് ക്രൈംബ്രാഞ്ച്. ദിലീപ് അന്വേഷണ ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ജാമ്യമില്ലാ കുറ്റം ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച് എസ് പി എസ് സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഘട്ടത്തില്‍ കേസ് അന്വേഷിക്കുക. ദിലീപിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങളില്‍ പോസ് ചെയ്ത അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച്‌ ഇവര്‍ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താന്‍ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ […]

ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകൾ കാണാതായ സംഭവം; ആഭ്യന്തര അന്വേഷണത്തിന് സർക്കാർ

സ്വന്തം ലേഖിക തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍. വകുപ്പിലെ വിജിലന്‍സ് വിഭാഗമാകും അന്വേഷണം നടത്തുക. നഷ്ടമായത് കെ എം എസ് സി എല്‍ രൂപീകൃതമാകുന്നതിനും ഏറെ മുന്‍പുള്ള ഫയലുകളാണെന്ന നിലപാടിലും കണ്ടെത്തലിലുമാണ് ഇപ്പോഴും സര്‍ക്കാര്‍. ആരോ​ഗ്യവകുപ്പ് ഡയറക്ടര്‍ ഓഫീസില്‍ നിന്നും ഫയലുകള്‍ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണത്തിനുള്ള പരിമിതി നേരത്തെതന്നെ ആരോ​ഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് വിശദമായ ആഭ്യന്തര അന്വേഷണം. വിജിലന്‍സ് വിഭാഗമാകും അന്വേഷിക്കുക. ഫയലുകളിലെ ഉള്ളടക്കം, നഷ്ടമായത് ഏതൊക്കെ ഫയലുകള്‍, വീഴ്ച്ച എന്നിവയായിരിക്കും പരിശോധിക്കുക. പ്രാഥമികാന്വേഷണത്തില്‍, […]

സുള്ളി ഡീല്‍സ് ആപ് കേസ്; ആറ് മാസത്തിന് ശേഷം ആദ്യ അറസ്റ്റ്; സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മിച്ചത് ഇയാളാണെന്ന് സൂചന

സ്വന്തം ലേഖിക ഡൽഹി: സുള്ളി ഡീല്‍സ് ആപ് കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സുള്ളി ആപ്പ് വഴിയുള്ള വിദ്വേഷ പ്രചാരണത്തില്‍ മധ്യപ്രദേശില്‍ നിന്നും ഓംകരേഷ് താക്കൂര്‍ എന്നയാളാണ് അറസ്റ്റിലായത്. സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു. ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ്. ഈ ആപ്പുമായി ബന്ധപ്പെട്ട് കേരളത്തിലും കേസെടുത്തിരുന്നു. ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിലാണ് സാമൂഹികമാധ്യമങ്ങളില്‍ നിന്നുമടക്കം ശേഖരിച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് വില്‍പനയ്ക്ക് എന്ന് പരസ്യം ചെയ്തിരിക്കുന്നത്. ഇതില്‍ […]

വീണ്ടും ബൈക്കിലെത്തി മാലമോഷണം; യുവതിയുടെ കഴുത്തിൽകിടന്ന അഞ്ചര പവന്റെ മാല പൊട്ടിച്ചെടുത്ത് ബൈക്കിലെത്തിയ യുവാവ്

സ്വന്തം ലേഖകൻ ആര്യനാട്: വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ യുവതിയുടെ കഴുത്തിൽകിടന്ന അഞ്ചര പവന്റെ സ്വര്‍ണമാല ബൈകിലെത്തിയ യുവാവ് പിടിച്ചു പറിച്ചു. എലിയാവൂര്‍ കുണ്ടയത്തുകോണം കിഴക്കേക്കര പുത്തന്‍ വീട്ടില്‍ ജി സൗമ്യയുടെ മാലയാണ് മോഷ്ടാവ് തട്ടിയെടുത്തത്. കുളപ്പട എല്‍പി സ്‌കൂളിന് സമീപമാണ് സംഭവം. അമലഗിരി ബഥനി വിദ്യാലയത്തിലെ പിടിഎ യോഗം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് ബൈക്കിലെത്തിയ യുവാവാണ് മാല പൊട്ടിച്ചത്. മാല മോഷ്ടിച്ച ശേഷം തന്നെ തള്ളിയിട്ടതായും സൗമ്യ പറഞ്ഞു. യുവതി ബഹളം വച്ചെങ്കിലും സമീപത്തൊന്നും ആരും ഉണ്ടായിരുന്നില്ല. കഴുത്തില്‍ വേദനയുള്ളതിനാല്‍ യുവതി ആര്യനാട് […]

ഭാര്യാ-ഭർത്താക്കന്മാരെപ്പോലെ ജീവിതം; വഞ്ചിക്കപ്പെടുകയാണന്ന് തിരിച്ചറിഞ്ഞപ്പോൾ ആത്മഹത്യ; മകളുടെ മരണത്തിൽ ശ്യാം കുമാറിന്വ പങ്കുണ്ടെന്ന് ഷീബയുടെ പിതാവ് ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ മൂന്നാര്‍; വിവാഹ വാ​ഗ്ദാനം നല്കി വഞ്ചിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. പ്രതിയായ പൊലീസ്കാരൻ സസ്പെൻഷനിലായ സംഭവത്തിൽ യുവതിയും പൊലീസുകാരനും ഭാര്യ-ഭര്‍ത്താക്കന്മാരെപ്പോലെയാണ് താമസിച്ചിരുന്നെന്ന് സൂചന. ദേവികുളം സര്‍ക്കാര്‍ സ്‌കൂളിലെ കൗണ്‍സിലര്‍ മൂന്നാര്‍ നല്ലതണ്ണി സ്വദേശിനി ഷീബ എയ്ഞ്ചല്‍ റാണിയും ഈ കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ ശാന്തന്‍പാറ സ്റ്റേഷനിലെ സി പി ഒ ശ്യംകുമാറും ദിവസങ്ങളോളം ഒരുമിച്ച്‌ താമസിച്ചിരുന്നു. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ശ്യംകുമാറുമായി ഷീബയ്ക്ക് അടുപ്പമുണ്ടായിരുന്നതായി വീട്ടുകാര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പ് പിതാവ് ഉന്നത […]