കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഡെലിവറി ബോയ് ചമഞ്ഞ് മോഷണം; കടന്നുകളഞ്ഞത് റോള്‍ഡ് ഗോള്‍ഡ് മാലയുമായി
സ്വന്തം ലേഖിക
കോട്ടയം: ഡെലിവറി ബോയ് ചമഞ്ഞ് വീട്ടിലെത്തി യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് കടന്നുകളഞ്ഞത് റോള്‍ഡ് ഗോള്‍ഡ് മാലയുമായി.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കൊച്ചുമാടശേരി അജിത്തിന്റെ ഭാര്യ ഊര്‍മിളയുടെ മാലയാണ് കവര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മോഷണം തടയാന്‍ ശ്രമിച്ച യുവതിയുടെ മുഖത്ത് അടിക്കുകയും തള്ളിയിടുകയും ചെയ്തു.
യുവതിയും രണ്ടു കുട്ടികളുമായിരുന്നു സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. യുവതി ഓണ്‍ലൈനിലൂടെ സാധനം ഓര്‍ഡര്‍ ചെയ്തിരുന്നു.
ഡെലിവറി ബോയ് ആയി എത്തിയ ആളുടെ തോളില്‍ വലിയ ബാഗുണ്ടായിരുന്നതിനാല്‍ സംശയം തോന്നിയിരുന്നില്ല.
മാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിച്ചെങ്കിലും യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
പിന്നാലെ ഓടിയെങ്കിലും റോഡില്‍ കാത്തുകിടന്ന ബൈക്കിൽ കയറി ഇയാള്‍ കടന്നുകളഞ്ഞു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.