play-sharp-fill
അഞ്ചു വിവാഹം കഴിച്ചയാൾ മലപ്പുറത്ത് വെച്ച്‌ സ്വന്തം മകളെയും പീഡിപ്പിച്ചു; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോക്സോ കേസില്‍ പൊലീസ് പിടിയില്‍

അഞ്ചു വിവാഹം കഴിച്ചയാൾ മലപ്പുറത്ത് വെച്ച്‌ സ്വന്തം മകളെയും പീഡിപ്പിച്ചു; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോക്സോ കേസില്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖിക

മലപ്പുറം: അഞ്ചു വിവാഹം കഴിച്ചയാൾ മലപ്പുറത്ത് വെച്ച്‌ സ്വന്തം മകളെയും പീഡിപ്പിച്ചതായി പരാതി.

വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി പിടിയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സ്വദേശി ഹാഷിം മുഹമ്മദ് അബൂബക്കറി (53) നെയാണ് പൂക്കോട്ടുംപാടം എസ്ഐ കെ ബഷീറും സംഘവും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് അധികൃതരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.

അഞ്ചോളം വിവാഹം കഴിച്ചിട്ടുള്ള പ്രതി സ്വന്തം മകളെ പീഡിപ്പിച്ചതായി പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു.

ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി വിദേശത്തേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതായി പൊലീസിന് അറിവ് ലഭിച്ചത്.

സീനിയര്‍ സിപിഒ അബ്ദുല്‍ മുജീബ്, സിപിഒ ജോണ്‍ മാത്യു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.