കട്ടപ്പന വണ്ടൻമേട്ടിൽ നടന്നത് അരുംകൊല; ഭാര്യ പൊലീസിനോട് പറഞ്ഞത് ഭർത്താവ് നടയിൽ നിന്ന് മൂക്കും കുത്തി വീണതാണെന്ന്; സംശയം തോന്നി പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിൽ ഭാര്യ ഭർത്താവിനെ കാപ്പി വടിക്ക് അടിച്ചു കൊന്നതാണെന്ന് കണ്ടെത്തി; നിർണ്ണായകമായത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം
സ്വന്തം ലേഖകൻ
കട്ടപ്പന: വണ്ടൻമേട്ടിൽ നടന്നത് അരുംകൊല. ഭർത്താവിനെ കാപ്പി വടിക്ക് അടിച്ച് കൊന്ന അന്നൈ ലക്ഷ്മിയെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു.
വണ്ടൻമേട് പുതുവലിൽ രഞ്ജിത്തിൻ്റെത്(38) സ്വാഭാവിക മരണമല്ല കൊലപാതകമാണെന്ന് പൊലീസ്. രഞ്ജിത്തിനെ കാപ്പി വടിക്ക് അടിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി ആറിനായിരുന്നു വീടിൻ്റെ മുറ്റത്ത് രഞ്ജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് നടയിൽ നിന്ന് മൂക്കും കുത്തി വീണ് മരണം സംഭവച്ചതാണെന്നായിരുന്നു ഭാര്യയുടെ മൊഴി.
തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് പരിസരവാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നതിനിടെ രഞ്ജിത്തിൻ്റെ ഭാര്യ അന്നൈ ലക്ഷ്മി ഭർത്താവിനെ കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.
സംഭവദിവസം മദ്യപിച്ച് ലക്കുകെട്ട് എത്തിയ രഞ്ജിത് ഭാര്യയേയും, അമ്മയേയും മർദ്ദിക്കുകയും ഭാര്യയുടെ അമ്മയോട് മോശമായി പെരുമാറുകയും ചെയ്തു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അന്നൈ ലക്ഷ്മി രഞ്ജിത്തിനെ പിടിച്ചു തള്ളി. മദ്യലഹരിയിൽ ഭിത്തിയിലിടിച്ച് വീണ രഞ്ജിത്തിനെ കാപ്പി വടി കൊണ്ട് തലയ്ക്കടിക്കുകയും പ്ലാസ്റ്റിക് വള്ളി കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
പ്രാഥമിക ഘട്ടത്തിൽ ‘തന്നെ മരണത്തിൽ സംശയം തോന്നിയ ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസിൻ്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ്റെ നേതൃത്വത്തിൽ വണ്ടൻമേട് പോലീസ് ഇൻസ്പെക്ടർ വിഎസ് നവാസ് എസ്ഐമാരായ എബി, സജിമോൻ ജോസഫ് എ എസ് ഐ മഹേഷ് സിപിഒ ടോണി, അനീഷ് ഡബ്ല്യൂസിപിഒ രേവതി എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. പ്രതി അന്നൈ ലക്ഷ്മിയെ നാളെ കോടതിയിൽ ഹാജരാക്കും.