ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് പാലാ സ്വദേശിനിയെ വിസിറ്റിംഗ് വിസയിൽ ഒമാനിൽ എത്തിച്ചു; നൽകിയത് വീട്ടുജോലി; മനുഷ്യക്കടത്ത് കേസിൽ വിദേശ ജോലി റിക്രൂട്ട്മെന്റ് ഏജന്റ് അറസ്റ്റിൽ

സ്വന്തം ലേഖിക പാലാ: യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത്‌ എത്തിച്ച് കബളിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൂട്ടുപാത പൂതനൂർ ഭാഗത്ത് നായമ്പാടം വീട്ടിൽ ഹനീഫ മകൻ സിദ്ദിഖ് (55) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശ ജോലി റിക്രൂട്ട്മെന്റ് ഏജന്റ് ആയ ഇയാള്‍ പാലാ സ്വദേശിനിയായ യുവതിക്ക് ഒമാനിൽ ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് ജോലിക്കുള്ള വിസ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിസിറ്റിംഗ് വിസയിൽ ഒമാനിലേക്ക് അയക്കുകയായിരുന്നു. എന്നാൽ യുവതി ഒമാനില്‍ എത്തിയതിനു ശേഷം പറഞ്ഞ ജോലി നൽകാതെ […]

‘ചതിയുടെ പത്മവ്യൂഹത്തില്‍പ്പെട്ട് ശിവശങ്കർ; വിവാഹിതനായിരിക്കെ സ്വപ്നയെ താലി കെട്ടിയത് ഐഎഎസ് റൂള്‍ 19 ന് എതിര്; ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വീണ നായര്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി വീണ നായര്‍. വിവാഹിതനായ ശിവശങ്കര്‍ സ്വപ്നയെ താലി കെട്ടിയത് ആള്‍ ഇന്ത്യ സര്‍വീസ് റൂള്‍ 19 പ്രകാരം ഗുരുതര തെറ്റെന്നാണ് ആരോപണം ശക്തമായിരിക്കുന്നത്. ഔദ്യോഗിക യാത്രകളില്‍ സ്വപ്ന സുരേഷിനെ കൂടെ കൂട്ടിയതും ചട്ട ലംഘനമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വീണ നായര്‍. താന്‍ ആത്മകഥയെഴുതിയാല്‍ അത് പലര്‍ക്കും വിനയാകുമെന്ന് കുറച്ച്‌ നാളുകള്‍ക്ക് […]

റോസ്‌ലിനെയും പദ്മയെയും കൊലപ്പെടുത്തിയത് ഇടുങ്ങിയ മുറിയിലിട്ട്; ഷാഫിക്ക് നല്‍കിയത് വീട്ടിലെ വലിയ മുറി…

ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീട്ടിലെ അടുക്കള ചേര്‍ന്നുള്ള ഇടുങ്ങിയ മുറിയിലിട്ടാണ് റോസ്‌ലിനെയും പദ്മയെയും പ്രതികള്‍ കൊന്നത്. ഇതിന് ശേഷമാകാം മാംസാവശിഷ്ടം ഫ്രിഡ്ജില്‍ വെച്ചതെന്ന് പൊലീസ് കരുതുന്നു. ഈ മുറിയിലെ ഭിത്തിയിലുണ്ടായിരുന്ന രക്തക്കറ ഫൊറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്. ഈ മുറിയില്‍ നേരെ നിവര്‍ന്ന് കിടക്കാന്‍ പോലും കഴിയാത്ത ചെറിയ കട്ടില്‍ മാത്രമാണ് ഈ മുറിക്കുള്ളില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ കട്ടിലില്‍ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. വീട്ടിലെ പടിഞ്ഞാറ് ഭാഗത്തായുള്ള വലിയ മുറിയാണ് ഷാഫിക്ക് ഉപയോഗിക്കാനായി നല്‍കിയത്. ഇതിനുള്ളില്‍ മുഷിഞ്ഞ കുറെ ഷര്‍ട്ടുകളും സാരികളും […]

ഇങ്ങനെയും മക്കൾ…കോഴിക്കോട് അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ച് മകന്‍; മയക്കുമരുന്നിന് അടിമയെന്ന് സൂചന

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈന്‍ കുമാര്‍ എന്നയാളാണ് അച്ഛനേയും അമ്മയേയും കുത്തിയത്. ഇയാളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ ബിജി, അച്ഛന്‍ ഷാജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. അച്ഛന് നെഞ്ചിലും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. നെഞ്ചിലെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈന്‍ കുമാര്‍ കൂടിയ ഇനം മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പൊലീസ് പറയുന്നുണ്ട്. അച്ഛനും അമ്മയും തന്നെ അവഗണിക്കുന്നുവെന്നും സ്വത്ത് ഭാഗം വച്ചപ്പോള്‍ ഉള്‍പ്പെടെ തന്നെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ആരോപിച്ചായിരുന്നു മകന്റെ […]

രാജപാളയത്ത് നിന്ന് 19 പവന്‍ സ്വര്‍ണവുമായി യുവതി നാടുവിട്ടത് കൊല്ലം സ്വദേശിയായ പൂജാരിക്കൊപ്പം; വെറും ഒരു മാസത്തെ പരിചയത്തിൽ ഇറങ്ങിതിരിച്ചത് ആറും രണ്ടും വയസുള്ള മക്കളെ ഉപേക്ഷിച്ച്; ഒരിക്കല്‍ നാടുവിട്ട യുവതിയെ തിരിച്ചുക്കൊണ്ടു വന്നപ്പോള്‍ വീണ്ടും കാമുകനൊപ്പം പോയി; ഇലന്തൂര്‍ നരബലിക്കഥ അറിഞ്ഞ ഭീതിയിൽ ഭര്‍ത്താവ് മധുരപാണ്ഡ്യന്‍….

സ്വന്തം ലേഖിക പത്തനംതിട്ട: തമിഴ്‌നാട്ടില്‍ നിന്നും മലയാളിയായ പൂജാരിക്കൊപ്പം നാടുവിട്ട യുവതിയെ അപായപ്പെടുത്തിരിയിക്കാം എന്ന ഭീതിയുമായി ഭര്‍ത്താവ്. തമിഴ്‌നാട്ടില്‍ തുണി കൊണ്ടു വന്ന പത്തനംതിട്ട ജില്ലയില്‍ ഇന്‍സ്റ്റാള്‍മെന്റ് കച്ചവടം നടത്തുന്ന രാജപാളയം സ്വദേശി മധുര പാണ്ഡ്യനാണ് തന്റെ ആശങ്ക പങ്കു വയ്ക്കുന്നത്. തമിഴ്‌നാട് സ്വദേശിനിയായ പത്മവും നരബലിക്ക് വിധേയയായ സാഹചര്യത്തില്‍ താനും ബന്ധുക്കളും ഏറെ ഭീതിയിലാണെന്ന് ഭര്‍ത്താവായ മധുര പാണ്ഡ്യന്‍ പറഞ്ഞു. റാന്നിയില്‍ താമസിച്ചാണ് പാണ്ഡ്യന്‍ കച്ചവടം നടത്തുന്നത്. മൂന്നുമാസം മുന്‍പാണ് തെങ്കാശി രാജപാളയം മീനാക്ഷിപുരം രാജപാളയത്ത് നിന്ന് അര്‍ച്ചനാ ദേവി എന്ന തന്റെ […]

പട്ടാപകല്‍ വീടിന് നേരെ സ്ഥിരമായി കല്ലേറ്; സ്‌കൂള്‍ ബാഗിന് തനിയെ തീപിടിക്കും; കത്തിയ പുസ്തകങ്ങള്‍ക്കും ബാഗിനും കിടക്കയ്ക്കും മണ്ണെണ്ണയുടേയും പെട്രോളിന്റെയും മണം; പൂജാ കേന്ദ്രത്തെ ഭയന്ന് പത്തനംതിട്ടയിലെ ഒരു കുടുംബം….

സ്വന്തം ലേഖിക പത്തനംതിട്ട: പൂജാ കേന്ദ്രത്തെ ഭയന്ന് ജീവിക്കുകയാണ് പത്തനംതിട്ടയിലെ ഒരു കുടുംബം. പരാതി നിരന്തരം നല്‍കിയിട്ടും രക്ഷയില്ലാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ മുഖ്യമന്ത്രിയക്ക് പരാതി നല്‍കിയിരിക്കുകയാണ് അടൂര്‍ സ്വദേശിയായ ബാബു. വീടിന് നേരെ സ്ഥിരമായി കല്ലേറുണ്ടാകുന്നതായാണ് പരാതിയില്‍ പറയുന്നത്. ബാബുവിന്റെ മകന്റെ സ്‌കൂള്‍ ബാഗിന് തീവെച്ചെന്നും കുടുംബം പറയുന്നു. പൂജാ കേന്ദ്രത്തില്‍ നിന്നും സ്ഥിരമായി കല്ലേറുണ്ടാകുന്നതുകൊണ്ട് വീടിന്റെ ഓടുകള്‍ പലപ്പോഴും മാറ്റേണ്ടി വരാറുണ്ടെന്ന് ബാബു പറയുന്നു. പകല്‍ സമയത്താണ് കല്ലേറുണ്ടാകുന്നത്. കല്ലേറില്‍ ഞെട്ടിയിരുന്ന സമയത്താണ് വീടിനകത്തിരുന്ന ബാബുവിന്റെ മകന്‍ ആന്‍സന്റെ സ്‌കൂള്‍ ബാഗിന് തീപിടിക്കുന്നത്. […]

ഇടുക്കി വണ്ണപ്പുറത്ത് വീടിനുള്ളിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇടുക്കി: വണ്ണപ്പുറം ചീങ്കൽ സിറ്റിയിൽ വീടിനുള്ളിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നിലാംകുടിയിൽ ബേബിയുടെ മകൻ ജോബിൻ (46) ആണ് കൊല്ലപ്പെട്ടത്. മൊബൈലിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് മൃതദ്ദേഹം കണ്ടത്. മലർന്ന് കിടക്കുന്ന നിലയിൽ കാണപ്പെട്ട മൃതദേഹത്തിന്റെ വലതുകയ്യിൽ മുട്ടിന് മുകളിൽ ആഴത്തിൽ മുറവേറ്റതായി കാണാം. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അക്രമിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായിട്ടാണ് സൂചന.  

പെരുമ്പാവൂർ ജിഷ കേസിലും പ്രതി മുഹമ്മദ് ഷാഫി?!; ജിഷയെ കൊന്ന രീതിയും ഇലന്തൂരിലേതിന് സമാനം; സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് കത്തിയും കമ്പിയും കുത്തിയിറക്കുന്ന രീതിയാണ് ഷാഫി പിൻതുടർന്നിരുന്നത്; വൻ ട്വിസ്റ്റുമായി മുൻ എസ്.പി ജോർജ് ജോസഫ്

കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസിലെ പ്രതി ഇലന്തൂർ നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫിയാകാൻ സാധ്യത ഏറെയാണെന്ന് റിട്ടയേർഡ് എസ്.പി ജോർജ് ജോസഫ്. തന്റെ യുടൂബ് വീഡിയോയിലാണ് ജോർജ് ജോസഫ് ഇക്കാര്യം പറഞ്ഞത്. ജിഷ കേസ് പ്രതി അമീറുൽ ഇസ്ലാം നിരപാധിയാണെങ്കിൽ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഷയെ കൊന്ന രീതിയും ഇലന്തൂരിലേതിന് സമാനമാണ്. മുഹമ്മദ് ഷാഫി നേരത്തെ കൊലപ്പെടുത്തിയ 75-കാരിയെ കൊന്ന സംഭവവും സമാനമാണ്. സ്ത്രീകളുടെ ലൈംഗീക ഭാഗത്ത് കത്തിയും കമ്പിയും കുത്തിയിറക്കുന്ന രീതിയാണ് ഷാഫിയുടെ മോഡസ് ഓപ്പറാണ്ടി. ജിഷ കേസിൽ അന്ന് തന്നെ […]

ഇലന്തൂർ ഇരട്ടനരബലി; ഷാഫിയെ റോസിലിന്‍റെയും പത്മയുടേയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് തുടരും

കൊച്ചി: ഇലന്തൂർ ഇരട്ടനരബലി കേസിൽ പ്രതികളുമായുള്ള അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചാകും തെളിവെടുപ്പ് നടത്തുക. കൊലപാതകത്തിന് ശേഷം ഇയാൾ റോസിലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച സ്ഥാപനമാണിത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഭഗവൽ സിംഗ് ഇലന്തൂരിലെ കടയിൽ നിന്ന് വാങ്ങി എന്നാണ് മൊഴി. ഈ കടയിലും ഇന്ന് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. 36 ഗ്രാമോളം സ്വർണം ഷാഫി ഗാന്ധിനഗറിലുള്ള ഇയാളുടെ വാടകവീടിനോട് ചേർന്ന ധനകാര്യ സ്ഥാപനത്തിലാണ് പണയം വെച്ചത്. സ്വർണം പണയംവച്ചതിൽ നിന്ന് 40,000 […]

കൊല്ലത്ത് കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്; മരുമക്കൾ അറസ്റ്റിൽ

കൊല്ലം:  കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാവനാട് സ്വദേശി ജോസഫിനെ ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മരുമക്കളായ പ്രവീണ്‍, ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തലക്കേറ്റ ക്ഷതമാണ് ജോസഫിന്റെ മരണത്തിലേക്ക് നയിച്ച കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ജോസഫ് ഹൃദ്‌രോഗിയാണെന്നും അതാവാം മരണകാരണമെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് കസ്റ്റഡിയിലെടുത്ത മരുമക്കളെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു ജോസഫിനെ അടിച്ചുകൊലപ്പെടുത്തിയതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. കൊലപാതകത്തില്‍ ജോസഫിന്റെ പെണ്‍മക്കള്‍ക്ക് പങ്കുണ്ടോയെന്ന […]