play-sharp-fill
രാജപാളയത്ത് നിന്ന് 19 പവന്‍ സ്വര്‍ണവുമായി   യുവതി നാടുവിട്ടത്   കൊല്ലം സ്വദേശിയായ പൂജാരിക്കൊപ്പം; വെറും ഒരു മാസത്തെ പരിചയത്തിൽ ഇറങ്ങിതിരിച്ചത് ആറും രണ്ടും വയസുള്ള മക്കളെ ഉപേക്ഷിച്ച്; ഒരിക്കല്‍ നാടുവിട്ട യുവതിയെ തിരിച്ചുക്കൊണ്ടു വന്നപ്പോള്‍ വീണ്ടും കാമുകനൊപ്പം പോയി; ഇലന്തൂര്‍ നരബലിക്കഥ അറിഞ്ഞ ഭീതിയിൽ  ഭര്‍ത്താവ് മധുരപാണ്ഡ്യന്‍….

രാജപാളയത്ത് നിന്ന് 19 പവന്‍ സ്വര്‍ണവുമായി യുവതി നാടുവിട്ടത് കൊല്ലം സ്വദേശിയായ പൂജാരിക്കൊപ്പം; വെറും ഒരു മാസത്തെ പരിചയത്തിൽ ഇറങ്ങിതിരിച്ചത് ആറും രണ്ടും വയസുള്ള മക്കളെ ഉപേക്ഷിച്ച്; ഒരിക്കല്‍ നാടുവിട്ട യുവതിയെ തിരിച്ചുക്കൊണ്ടു വന്നപ്പോള്‍ വീണ്ടും കാമുകനൊപ്പം പോയി; ഇലന്തൂര്‍ നരബലിക്കഥ അറിഞ്ഞ ഭീതിയിൽ ഭര്‍ത്താവ് മധുരപാണ്ഡ്യന്‍….

സ്വന്തം ലേഖിക

പത്തനംതിട്ട: തമിഴ്‌നാട്ടില്‍ നിന്നും മലയാളിയായ പൂജാരിക്കൊപ്പം നാടുവിട്ട യുവതിയെ അപായപ്പെടുത്തിരിയിക്കാം എന്ന ഭീതിയുമായി ഭര്‍ത്താവ്.

തമിഴ്‌നാട്ടില്‍ തുണി കൊണ്ടു വന്ന പത്തനംതിട്ട ജില്ലയില്‍ ഇന്‍സ്റ്റാള്‍മെന്റ് കച്ചവടം നടത്തുന്ന രാജപാളയം സ്വദേശി മധുര പാണ്ഡ്യനാണ് തന്റെ ആശങ്ക പങ്കു വയ്ക്കുന്നത്. തമിഴ്‌നാട് സ്വദേശിനിയായ പത്മവും നരബലിക്ക് വിധേയയായ സാഹചര്യത്തില്‍ താനും ബന്ധുക്കളും ഏറെ ഭീതിയിലാണെന്ന് ഭര്‍ത്താവായ മധുര പാണ്ഡ്യന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാന്നിയില്‍ താമസിച്ചാണ് പാണ്ഡ്യന്‍ കച്ചവടം നടത്തുന്നത്. മൂന്നുമാസം മുന്‍പാണ് തെങ്കാശി രാജപാളയം മീനാക്ഷിപുരം രാജപാളയത്ത് നിന്ന് അര്‍ച്ചനാ ദേവി എന്ന തന്റെ ഭാര്യയെ കൊല്ലം സ്വദേശി എന്ന് പരിചയപ്പെടുത്തിയ സമ്പത്ത് എന്ന പൂജാരി കടത്തിക്കൊണ്ടു വന്നതെന്ന് മധുരപാണ്ഡ്യന്‍ പറയുന്നു. രണ്ട്, ആറ് വയസുള്ള മക്കളെയും ഉപേക്ഷിച്ചാണ് അര്‍ച്ചന സമ്പത്തിനൊപ്പം കടന്നത്. ആദ്യ നാടുവിട്ട അര്‍ച്ചനയെ പൊലീസ് കണ്ടെത്തി തിരികെ എത്തിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇവര്‍ ഇയാള്‍ക്കൊപ്പം കടന്നു കളഞ്ഞു.

അര്‍ച്ചനയും പാണ്ഡ്യനും സ്നേഹിച്ച്‌ വിവാഹം കഴിച്ചവരാണ്. ഭാര്യയോട് അളവറ്റ സ്നേഹമുണ്ടായിരുന്ന പാണ്ഡ്യന്‍ അവളെ എം.എയും ബി.എഡും പഠിപ്പിച്ചു. നല്ല നിലയില്‍ കുടുംബമായി കഴിയുമ്പോഴാണ് കൊല്ലം സ്വദേശി എന്ന് പരിചയപ്പെടുത്തിയ സമ്പത്ത് പൂജയ്ക്കായി അവിടെ ചെല്ലുന്നത്. വെറും ഒരു മാസത്തെ പരിചയത്തിന്റെ പുറത്താണ് ഭര്‍ത്തവിനെയും കുട്ടികളെയും ഉപേക്ഷിച്ച്‌ അര്‍ച്ചന സമ്പത്തിനൊപ്പം നാടുവിട്ടത്.

ദളവാപുരം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അര്‍ച്ചനയെ കണ്ടെത്തി ബന്ധുക്കളെ ഏല്‍പ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ യുവതി വീണ്ടും ഇയാള്‍ക്കൊപ്പം പോയി. പുജാരിയുടെ പേര് സമ്പത്ത് എന്നാണെന്നും കൊല്ലമാണ് സ്വദേശമെന്നും മാത്രമാണ് ബന്ധുക്കള്‍ക്ക് ആകെയുള്ള വിവരം.

വീണ്ടും ദളവാപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേരളാ പൊലീസില്‍ പരാതി നല്‍കുവാനായിരുന്നു നിര്‍ദ്ദേശം. കാണാതാകുമ്പോള്‍ 19 പവന്‍ സ്വര്‍ണവും അര്‍ച്ചന കൊണ്ടുപോയിരുന്നു. ഇവരുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. സ്വര്‍ണം അപഹരിച്ച ശേഷം പൂജാരിയായ സമ്പത്ത് യുവതിയെ അപായപ്പെടുത്തിയിട്ടുണ്ടാകുമോ എന്ന ആശങ്കയിലാണ് കുടുംബം.