റോസ്‌ലിനെയും പദ്മയെയും കൊലപ്പെടുത്തിയത് ഇടുങ്ങിയ മുറിയിലിട്ട്; ഷാഫിക്ക് നല്‍കിയത് വീട്ടിലെ വലിയ മുറി…

റോസ്‌ലിനെയും പദ്മയെയും കൊലപ്പെടുത്തിയത് ഇടുങ്ങിയ മുറിയിലിട്ട്; ഷാഫിക്ക് നല്‍കിയത് വീട്ടിലെ വലിയ മുറി…

ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീട്ടിലെ അടുക്കള ചേര്‍ന്നുള്ള ഇടുങ്ങിയ മുറിയിലിട്ടാണ് റോസ്‌ലിനെയും പദ്മയെയും പ്രതികള്‍ കൊന്നത്. ഇതിന് ശേഷമാകാം മാംസാവശിഷ്ടം ഫ്രിഡ്ജില്‍ വെച്ചതെന്ന് പൊലീസ് കരുതുന്നു. ഈ മുറിയിലെ ഭിത്തിയിലുണ്ടായിരുന്ന രക്തക്കറ ഫൊറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്.

ഈ മുറിയില്‍ നേരെ നിവര്‍ന്ന് കിടക്കാന്‍ പോലും കഴിയാത്ത ചെറിയ കട്ടില്‍ മാത്രമാണ് ഈ മുറിക്കുള്ളില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ കട്ടിലില്‍ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

വീട്ടിലെ പടിഞ്ഞാറ് ഭാഗത്തായുള്ള വലിയ മുറിയാണ് ഷാഫിക്ക് ഉപയോഗിക്കാനായി നല്‍കിയത്. ഇതിനുള്ളില്‍ മുഷിഞ്ഞ കുറെ ഷര്‍ട്ടുകളും സാരികളും ബീഡിക്കുറ്റികളും ഉണ്ടായിരുന്നു. കൊലപാതകം നടത്താനുപയോഗിച്ചതെന്ന് കരുതുന്ന വെട്ടുക്കത്തിയും കറിക്കത്തികളും തിരുമ്മല്‍ കേന്ദ്രത്തില്‍ നിന്നാണ് പൊലീസിന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group