ഇടുക്കി വണ്ണപ്പുറത്ത് വീടിനുള്ളിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്
ഇടുക്കി: വണ്ണപ്പുറം ചീങ്കൽ സിറ്റിയിൽ വീടിനുള്ളിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നിലാംകുടിയിൽ ബേബിയുടെ മകൻ ജോബിൻ (46) ആണ് കൊല്ലപ്പെട്ടത്.
മൊബൈലിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് മൃതദ്ദേഹം കണ്ടത്. മലർന്ന് കിടക്കുന്ന നിലയിൽ കാണപ്പെട്ട മൃതദേഹത്തിന്റെ വലതുകയ്യിൽ മുട്ടിന് മുകളിൽ ആഴത്തിൽ മുറവേറ്റതായി കാണാം.
വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അക്രമിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായിട്ടാണ് സൂചന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0