‘ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട് കുനിഞ്ഞ തനു….; ഹൈകു കവിതകൾ എഴുതുന്ന സൈക്കോ’; കവിതകൾ കുറിച്ചും പുരോ​ഗമനം പറഞ്ഞും സമൂഹമാദ്ധ്യമങ്ങളിൽ സജീവം; ഫെയ്സ്ബുക്ക് സുഹൃത്തുക്കളിൽ അധികവും ഇടത് ബുദ്ധിജീവികളും സാഹിത്യകാരന്‍മാരും; കവിതകളിലൂടെ സാഹിത്യകാരന്റെയും നന്മമരത്തിന്റെയും മുഖം മൂടിയണിഞ്ഞ പൈശാചികൻ; കൊലപാതകങ്ങള്‍ ഒളിഞ്ഞിരിക്കുന്ന കവിതകള്‍….!

സ്വന്തം ലേഖിക തിരുവല്ല: ദുര്‍മന്ത്രവാദവും നരബലിയുമൊക്കെ കേരളത്തിലും നടക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് ഇലന്തൂരിലെ ആഭിചാരക്കൊല സാക്ഷ്യപ്പെടുത്തുന്നത്. സംഭവത്തില്‍ പിടിയിലായ പ്രതികളില്‍ ഒരാളായ ഭ​ഗവല്‍ സിം​ഗ് സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ സജീവമായ ഒരു വ്യക്തിയാണ്. ഹൈക്കു കവിതകൾ കുറിച്ചും പുരോ​ഗമനം പറഞ്ഞും സമൂഹമാദ്ധ്യമങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഭഗവല്‍ സിം​ഗ്. ഇയാളുടെ ഫെയ്സ്ബുക്ക് ഫ്രണ്ട്സില്‍ അധികവും ഇടത് ബുദ്ധിജീവികളും സാഹിത്യകാരന്‍മാരുമാണ്. നിരവധി ഹൈകു കവിതകളാണ് ഭഗവല്‍ സിം​ഗ് ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുള്ളത്. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതും ഇയാളുടെ കവിതകള്‍ തന്നെ. ‘ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട് കുനിഞ്ഞ തനു’- എന്ന […]

പ്രസവിച്ചു മൂന്നാഴ്ച്ചയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുങ്ങി; ഒന്നര മാസത്തിനുശേഷം ഭര്‍ത്താവ് പോലീസ് പിടിയില്‍; പ്രതി ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ

സ്വന്തം ലേഖിക തൃശൂര്‍: പ്രസവിച്ചു മൂന്നാഴ്ച്ചയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവ് ഒന്നര മാസത്തിനുശേഷം പിടിയില്‍. തളിക്കുളം സ്വദേശി ഹഷിതയെ കൊലപ്പെടുത്തിയ കേസിലാണു കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് അറസ്റ്റിലായത്. ഒളിവില്‍പ്പോയ പ്രതിയെ ചങ്ങരംകുളത്തു നിന്നാണു പിടികൂടിയത്. ഓഗസ്റ്റ് ഇരുപതിനായിരുന്നു കൊലപാതകം. ഹഷിത പ്രസവിച്ചു മൂന്നാഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്ന ആളായിരുന്നു മുഹമ്മദ് ആസിഫെന്ന് പൊലീസ് പറഞ്ഞു. തളിക്കുളം നമ്പിക്കടവിലെ വീട്ടില്‍ പ്രസവാനന്തര വിശ്രമത്തിലായിരുന്നു ഹഷിത. കുഞ്ഞിനെ കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ആസിഫ്. ബാഗില്‍ […]

കൊല്ലത്ത് അഭിഭാഷക സമരത്തിനിടെ പൊലീസ് ജീപ്പ് അടിച്ചുതകര്‍ക്കുകയും പൊലീസുകാരനെ ആക്രമിക്കുകയും ചെയ്ത സംഭവം; അഭിഭാഷകന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊല്ലം: അഭിഭാഷക സമരത്തിനിടെ കോടതിവളപ്പില്‍ പൊലീസ് ജീപ്പ് അടിച്ചുതകര്‍ക്കുകയും പൊലീസുകാരനെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റിൽ. കൊല്ലം കോടതിയിലെ അഭിഭാഷകനായ കുണ്ടറ ജോസിനെയാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കരുനാഗപ്പള്ളി സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം 12ന് കോടതിവളപ്പില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. അഭിഭാഷകര്‍ നല്‍കിയ മുന്‍കൂര്‍ അപേക്ഷ ഇന്നലെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിച്ചിരുന്നു. ജീപ്പ് ആക്രമിച്ച സംഭവത്തില്‍ മാത്രം ഉള്‍പ്പെട്ട അഭിഭാഷകരായ ധീരജ് രവി, […]

നരബലിക്കായി ലക്ഷ്യമിട്ടത് രാത്രി ഒറ്റയ്ക്കിറങ്ങി നടക്കുന്ന സ്ത്രീകളെ; നന്നായി സംസാരിച്ച്‌ ഇവരെ പാട്ടിലാക്കും; 75 കാരിയെ തന്റെ കാമുകിയുടെ മുന്നില്‍ വച്ച്‌ ക്രൂരമായി പീഡിപ്പിച്ച് ആനന്ദം കണ്ടെത്തിയ സൈക്കോ; കൊല ചെയ്ത സ്ത്രീയുടെ രഹസ്യഭാഗം പൊരിച്ച്‌ കഴിച്ചതായും സൂചന; വാടകവീട്ടിലാണ് താമസമെങ്കിലും വാഹനങ്ങൾ നിരവധി; സൈക്കോ ഷാഫിയുടെ ക്രൂരതകളിൽ നടുങ്ങി കേരളം….!

സ്വന്തം ലേഖിക പത്തനംതിട്ട: ഇലന്തൂരിലെ നരബലിയുടെ സൂത്രധാരന്‍ മുഹമ്മദ് ഷാഫി ഒരു സൈക്കോ ക്രിമിനൽ എന്ന് പോലീസ്. ഇയാൾ ഇലന്തൂരിലെ ഭഗവല്‍ സിങ്ങും, ലൈലയുമായി ഒരു ആറ് മാസമായി അടുപ്പത്തിലായിട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപ്പോള്‍ മുതലാണ് ഇയാളുടെ പരസ്യമായ വരവും പോക്കും. അതിന് മുൻപും വന്നുപോയിരിക്കാമെന്നും ചിലര്‍ പറഞ്ഞു. വൈദ്യരുടെ അടുത്ത് തിരുമ്മാന്‍ വന്നിരുന്ന ആളെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, ആഭിചാര ക്രിയ നടത്തിയിരുന്ന കൊലയാളിയെന്ന് മനസ്സിലായത് ഇപ്പോഴാണ്. ഇലന്തൂരില്‍ കൊല ചെയ്ത ഒരു സ്ത്രീയുടെ രഹസ്യഭാഗം പൊരിച്ച്‌ കഴിച്ചതായും സൂചനയുണ്ട്. ഇതും അന്ധവിശ്വാസത്തിന്റെ […]

വൃദ്ധ​ൻ്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഹണിട്രാപ്പില്‍ കുടുക്കി; ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; തൃശൂരില്‍ യുവതി അറ​സ്റ്റില്‍

സ്വന്തം ലേഖിക തൃശ്ശൂര്‍: 71 വയസ്സുകാരനെ ഹണിട്രാപ്പില്‍ കുടുക്കി ക്ഷണക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറ​സ്റ്റില്‍. പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി രാജി(35) ആണ് അറ​സ്റ്റിലായത്. വൃദ്ധൻ്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവതി ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. 50 ലക്ഷം രൂപ ഇയാളോട് ആവശ്യപ്പെട്ട യുവതി മൂന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കിയെന്ന്ന്ന് പൊലീസ് നൽകുന്ന വിവരം.

പത്തനംതിട്ട നരബലി; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഷാഫിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

സ്വന്തം ലേഖിക പത്തനംതിട്ട: കുടുംബ ഐശ്വര്യത്തിനായി രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുക. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. കടവന്ത്രയില്‍ താമസിക്കുന്ന പത്മം, തൃശ്ശൂര്‍ സ്വദേശി റോസിലി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇരുവരുടെയും […]

ചങ്ങനാശ്ശേരിയിൽ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കുതർക്കം; അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; രണ്ട് പേർ പോലീസ് പിടിയിൽ

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ ഏനാച്ചിറ ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ അനീഷ് (42),ഇയാളുടെ മകൻ അജ്മൽ അനീഷ് (19) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലോരാളായ അനീഷ്‌ ജോലി ചെയ്യുന്ന മോണിംഗ് സ്റ്റാർ ബസ്സിലെ ജീവനക്കാരും, തണ്ടപ്ര ബസ്സിലെ ജീവനക്കാരും തമ്മിൽ സമയക്രമത്തെ ചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും ഇതിനെ തുടർന്ന് അനീഷും മകൻ അജ്മലും രാത്രിയോടുകൂടി തണ്ടപ്ര ബസ്സുടമയുടെ വീട്ടിലെത്തി ചീത്തവിളിക്കുകയും,ഭീകരാന്തരിക്ഷം സൃഷ്ടിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇരുവരെയും […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പുറകെ നടന്ന് ശല്യപ്പെടുത്തി; പോക്സോ കേസിൽ യുവാവ് ചിങ്ങവനം പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പനച്ചിക്കാട് കുഴിമറ്റം മണക്കാട്ട്കളം വീട്ടിൽ ജോസ് മകൻ ജിന്‍സുമോന്‍ ജോസ് (19) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ മാസങ്ങളായി പുറകെ നടന്ന് ശല്യപ്പെടുത്തുമായിരുന്നു. ഇത് കൂടാതെ കഴിഞ്ഞ ദിവസം രാത്രി ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അതിജീവിതയെ വിളിച്ചിറക്കിക്കൊണ്ട് പോകുവാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അതിജീവിതയുടെ അമ്മ ചിങ്ങവനം സ്റ്റേഷനില്‍ പരാതി നല്‍കുകയും , പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ […]

കാർ സ്കൂട്ടറിൽ ഇടിച്ചതിനെ ചൊല്ലി തർക്കം; പാലാ പൊൻകുന്നത്ത് യുവതിയേയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ

സ്വന്തം ലേഖിക പാല: യുവതിയേയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം വേങ്ങപ്പള്ളിൽ വീട്ടിൽ ജോസഫ് മകൻ സജി ജോസഫ് (51), പനമറ്റം കരടിയിൽ വീട്ടിൽ ജോസഫ് മകൻ ജോഷി ജോസഫ് (41) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം ഇളങ്കുളം പള്ളിക്ക് സമീപത്തുവച്ച് യുവതിയെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. യുവതിയും, അനിയത്തിയും സുഹൃത്തുക്കളും കാറിൽ യാത്ര ചെയ്തു വരവേ ഇവർ സഞ്ചരിച്ചിരുന്ന കാർ പൊൻകുന്നം പാലാ റോഡിൽ ഇളങ്കുളം പള്ളിക്ക് സമീപം വച്ച് ഒരു സ്കൂട്ടറിൽ ചെന്ന് […]

ഇലന്തൂരിലെ നരബലി: ‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ നവോത്ഥാനമതില്‍ കെട്ടിയ സിപിഎംഅംഗം എങ്ങനെയാണ് ഈ കൃത്യം ചെയ്തത്….? സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.സുരേന്ദ്രന്‍

സ്വന്തം ലേഖിക പത്തനംതിട്ട: ഇലന്തൂരില്‍ നടന്ന നരബലിയെ കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അത്യന്തം ക്രൂരമായ സംഭവമാണ് നടന്നിരിക്കുന്നത്. ഇതിന് പിന്നില്‍ പിന്നില്‍ സിപിഎം പ്രവര്‍ത്തകനാണെന്നത് സംഭവത്തിൻ്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും സ്ഥലം സന്ദര്‍ശിച്ച സുരേന്ദ്രന്‍ പറഞ്ഞു. മതഭീകരവാദികളുടെ ശൈലിയില്‍ നടന്ന കൊലപാതകമാണിത്. ഇതിന് പിന്നില്‍ അത്തരം ശക്തികളുണ്ടെങ്കില്‍ അവരെ പുറത്തെത്തിക്കണം. ലോകത്തിന് മുൻപില്‍ നാടിൻ്റെ പ്രതിച്ഛായ തകര്‍ന്നു കഴിഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ നവോത്ഥാന മതില്‍കെട്ടിയ സിപിഎം അംഗം എങ്ങനെയാണ് ഈ പ്രാകൃത കൃത്യം ചെയ്തതെന്ന് സിപിഎം നേതൃത്വം […]