ച​​ങ്ങ​​നാ​​ശേ​​രിയിൽ ഓ​ട്ടം വി​ളി​ച്ചു കൊ​ണ്ടു​പോ​യി ഓ​ട്ടോറിക്ഷ ​ഡ്രൈ​വ​റുടെ കൈയും കാലും തല്ലിയൊടിച്ചു; പരിക്കേറ്റ് സി​​ഐ​ടി​യു കു​​രി​​ശും​​മൂ​​ട് യൂ​​ണി​​റ്റ് സെ​​ക്ര​​ട്ട​​റി​​ക്ക്

സ്വന്തം ലേഖിക ച​​ങ്ങ​​നാ​​ശേ​​രി: ഓ​​ട്ടം വി​​ളി​​ച്ചു കൊ​​ണ്ടു​​പോ​​യി ആ​​ളൊ​​ഴി​​ച്ച പ്ര​​ദേ​​ശ​​ത്തു​വ​​ച്ച്‌ ഡ്രൈ​വ​​റെ ഗുണ്ടാ സംഘം ആക്രമിച്ചതായി പരാതി. ഓ​​ട്ടോ​​റി​​ക്ഷാ തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​ന്‍ സി​​ഐ​ടി​യു കു​​രി​​ശും​​മൂ​​ട് യൂ​​ണി​​റ്റ് സെ​​ക്ര​​ട്ട​​റി​​യും ഡി​​വൈ​​എ​​ഫ്‌​​ഐ യൂ​​ണി​​റ്റ് സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ കു​​രി​​ശും​​മൂ​​ട് പ​​ട്ടാ​​ണി​​ച്ചി​​റ മ​​ഠം​​പ​​റ​​മ്ബി​​ല്‍ ലി​​ബി​​ന്‍ മാ​​ത്യൂ​സി​​നെ​​യാ​​ണ് ക്രി​​മി​​ന​​ല്‍ സം​​ഘം ആ​​ക്ര​​മി​​ച്ച​​ത്. കു​​രി​​ശും​​മൂ​​ട് ജം​​ഗ്ഷ​​നി​​ല്‍നി​​ന്നു വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ വെ​​ങ്കോ​​ട്ട​​വ​​രെ ഓ​​ട്ടം പോ​​ക​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞു പാ​​ന്‍റും ഷ​​ര്‍​ട്ടും ധ​​രി​​ച്ചെ​​ത്തി​​യ ഒ​​രാ​​ള്‍ ഓ​​ട്ടം വി​​ളി​​ച്ചു. ഓ​​ട്ടോ​​റി​​ക്ഷാ വെ​​ങ്കോ​​ട്ട​​യി​​ല്‍ എ​​ത്തി​​യ​​പ്പോ​​ള്‍ അ​​വി​​ടെ​നി​​ന്ന് മാ​​മ്മൂ​​ട് റോ​​ഡി​​ലേ​​ക്ക് പോ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. വ​​ണ്ടി മു​​ന്നോ​​ട്ടെ​​ടു​​ത്ത് ഇ​​രു​​മ്പുകു​​ഴി ജം​​ഗ്ഷ​​ന് സ​​മീ​​പം ആ​​ളൊ​​ഴി​​ഞ്ഞ പ്ര​​ദേ​​ശ​​ത്ത് […]

ബ്രാന്‍ഡ് ഷോപ്പുകളിൽ കയറി സാധനങ്ങള്‍ വാങ്ങും; പണം ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പ്; മൂന്ന് പേർ പോലീസ് പിടിയിൽ

സ്വന്തം ലേഖിക കൊച്ചി: നഗരത്തിലെ പ്രധാന ബ്രാന്‍ഡ് ഷോപ്പുകളിൽ കയറി സാധനങ്ങള്‍ വാങ്ങിയ ശേഷം ഒണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി പണം നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയിൽ. കൂത്താട്ടുകുളം മണ്ണത്തൂര്‍ തറെകുടിയില്‍ വീട്ടില്‍ നിമില്‍ ജോര്‍ജ് (22) പിറവം ഓണശ്ശേരിയില്‍ ബിട്ടോ ബാബു (21), പിറവം മുളക്കുളം കുന്നേല്‍ വീട്ടില്‍ ശ്രീഹരി (23) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സാധനങ്ങള്‍ വാങ്ങിയ ശേഷം പണം നൽകാനായി ഇവര്‍ കൈയിലുള്ള എമറാള്‍ഡ് ക്രെഡിറ്റ് കാര്‍ഡ് സ്ഥാപനത്തില്‍ നൽകും. കാര്‍ഡുകള്‍ക്ക് സാങ്കേതിക പ്രശ്നം […]

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തക; അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്ന് വനിതാ കമ്മീഷനിലും പൊലീസിലും പരാതി നല്‍കി

സ്വന്തം ലേഖകന്‍ കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. വനിത കമ്മീഷനിലും യുവതി പരാതി നല്‍കി. സിനിമ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. മരട് പൊലീസിലാണ് പരാതി നല്‍കിയത്. ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു അധിക്ഷേപമെന്നും പരാതിയില്‍ പറയുന്നു. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ഇന്ന് (സെപ്റ്റംബര്‍ 23) ചിത്രം തിയേറ്ററുകളിലെത്തും. ശ്രീനാഥ് ഭാസിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചട്ടമ്പിയിലേത്. ചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് […]

സ്വവര്‍ഗാനുരാഗം മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല; അവര്‍ അക്രമകാരികളാണ്; വീണ്ടും വിവാദ പ്രസ്താവനയുമായി എം.കെ. മുനീര്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്വവര്‍ഗാനുരാഗം മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും അവര്‍ അക്രമകാരികളെന്നും മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീര്‍. പേരാമ്പ്രയിലെ ലീഗ് വേദിയിലാണ് മുനീറിന്റെ വിവാദ പ്രസ്താവന. ”എല്‍ജിബിടിക്ക് എതിരെ സംസാരിച്ചാല്‍ അവര്‍ തന്നെ ഭ്രാന്തരാക്കുന്നു. ഇത് പറയുന്നതിന് പുരോഗമനവാദികളായ ചിലര്‍ തന്നെ എതിര്‍ക്കുന്നു. പിന്നോക്കമാക്കുന്നു. ആറാം നൂറ്റാണ്ടിലേതെന്ന് പറയുന്നു. സ്വവര്‍ഗാനുരാഗം മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല. ഹിന്ദുക്കളും കൃസ്ത്യാനികളും സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്നവരാണ്. സ്ത്രീകളുടെ പേരു പറഞ്ഞ് പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. സ്ത്രീകളുടെ വസ്ത്രം മാറ്റണമെന്നാണ് അവര്‍ പറയുന്നത്. പുരുഷന്‍മാരുടെ വസ്ത്രം മാറ്റണമെന്ന് […]

കോട്ടയം ചിങ്ങവനത്ത് മർമ്മതൈലം വിൽക്കാൻ എന്ന വ്യാജേനേ വീട്ടിലെത്തി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പോക്സോ കേസിൽ പ്രതി അറസ്റ്റിൽ. മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടിൽ മോഹൻദാസ് മകൻ വിഷ്ണു മോഹൻ (28) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. വീടുകൾ കയറി മർമ്മ തൈലം വിൽക്കുന്നയാളാണ് ഇയാൾ. കഴിഞ്ഞദിവസം മർ തൈലം വിൽക്കാനായി ചിങ്ങവനത്ത് ഉള്ള അതിജീവിതയുടെ വീട്ടിൽ വരികയും, വീട്ടില്‍ തനിച്ചായിരുന്ന അതിജീവിതയോട് ഇയാൾ മർമ്മ തൈലം പുരട്ടാൻ എന്ന വ്യാജേനേ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് അതിജീവിത വീട്ടുകാരെ വിവരം അറിയിക്കുകയും, വീട്ടുകാരുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് […]

ബാങ്ക് അധികൃതർ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിച്ചു ; ജപ്തി നോട്ടീസ് വന്നതിൽ മനം നൊന്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു ; ജീവനൊടുക്കിയത് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കി

സ്വന്തം ലേഖകൻ കൊല്ലം: ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. പണം തിരിച്ച് അടയ്ക്കാൻ കേരള ബാങ്കിനോട് വീട്ടുകാർ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായിരുന്നില്ല. തുടർന്ന് ബാങ്ക് അധികൃതർ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിക്കുകയായിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ലോണെടുത്തിട്ട് 4 വർഷം ആയതേ ഉള്ളൂവെന്നും കൊവിഡ് […]

വണ്ടിപ്പെരിയാറിൽ വൻ കഞ്ചാവ് വേട്ട; പ്രതിയെ കുടുക്കിയത് പൊലീസിന്റെ വിദഗ്ധ ഓപ്പറേഷൻ

സ്വന്തം ലേഖകൻ ഇടുക്കി: വണ്ടിപ്പെരിയാറിൽ വൻ കഞ്ചാവ് വേട്ട. കഞ്ചാവുമായി വന്ന പെരിയ സ്വാമി എന്നയാളെ മ്ലാമല പൂണ്ടികുളം ഭാഗത്ത് നിന്നാണ് വണ്ടിപെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി യു. കുര്യാക്കോസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ജെ മാമന്റെ നേതൃത്വത്തിൽ എസ് ഐ സൈദ് മുഹമ്മദ് എ എസ് ഐ നാസർ സിവിൽ […]

കഞ്ചാവ് കേസിൽ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; മുണ്ടക്കയം സ്വദേശി പോലീസ് പിടിയിൽ

സ്വന്തം ലേഖിക മുണ്ടക്കയം: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കല്ലേപാലം ഭാഗത്ത് കളിയിക്കൽ വീട്ടിൽ സുരേഷ് മകൻ സുധീഷ് (22) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് കേസിൽ പ്രതിയായതിനെ തുടർന്ന് മുണ്ടക്കയം പോലീസ് പിടികൂടുകയും, പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്ക് മുണ്ടക്കയം സ്റ്റേഷനില്‍ മറ്റു കേസുകളും നിലവിലുണ്ട് . […]

കൊല്ലത്ത് തല ചുറ്റിവീണ യുവാവിന്റെ മോതിരം മോഷ്ടിച്ചു; അയല്‍വാസി അറസ്റ്റില്‍

സ്വന്തം ലേഖിക കൊല്ലം: തല ചുറ്റിവീണ യുവാവിന്റെ മോതിരം മോഷ്ടിച്ച അയല്‍വാസി പിടിയില്‍. സംഭവത്തില്‍ എഴുകോണ്‍ അറുപറക്കോണം ചരുവിള വീട്ടില്‍ ബിജുവിനെ ആണ് എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അറുപറക്കോണം ലൈല മന്ദിരത്തില്‍ അനന്തു സി.ബാബു (30) വിന്റെ ഒരു പവന്‍ തൂക്കം വരുന്ന മോതിരമാണു നഷ്ടപ്പെട്ടത്. ഈ മാസം 8ന് ആയിരുന്നു സംഭവം. ടെക്‌നിക്കല്‍ സ്‌കൂളിനു സമീപം അടഞ്ഞുകിടന്ന കടയില്‍ ഇരിക്കുകയായിരുന്ന അനന്തു തല ചുറ്റി വീഴുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. സമീപം ബിജുവും ഉണ്ടായിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മോതിരം നഷ്ടപ്പെട്ട കാര്യം […]

സാമൂഹിക മാധ്യമങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി മാറ്റി പ്രചരിപ്പിച്ചു; പത്തനംതിട്ട റാന്നി സ്വദേശിയായ അൻപതിയാറുകാരൻ പിടിയില്‍

സ്വന്തം ലേഖിക കൊല്ലം: സാമൂഹിക മാധ്യമങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി മാറ്റി പ്രചരിപ്പിച്ചുവെന്ന കേസില്‍ 56കാരന്‍ പിടിയില്‍. പത്തനംതിട്ട റാന്നി പുതുശേരിമല സ്വദേശി ജോസ് ആന്റണിയെയാണ് തെന്മല പൊലീസ് അറസ്റ്റു ചെയ്തത്. കുറച്ചുനാള്‍ മുന്‍പ് ഉറുകുന്നിലെത്തിയപ്പോഴാണ് കേസിന് ആസ്പദമായ സംഭവം. അന്നുമുതല്‍ പൊലീസ് പ്രതിയെ അന്വേഷിച്ച്‌ വരികയായിരുന്നു. വാട്‌സ്ആപ്പുകളിലെ പ്രൊഫൈല്‍ പടങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച്‌ അശ്ലീലമാക്കി മാറ്റി പ്രചരിപ്പിക്കുകയാണ് ഇയാളുടെ വിനോദമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണിലേക്ക് വിളിക്കുന്നവരെല്ലാം ആന്റണിയുടെ അശ്ലീല പ്രചാരണത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.