മ​ഴ കു​റ​ഞ്ഞു; സ​ജീ​വ​മാ​യി അ​ന​ധി​കൃ​ത മണൽകടത്തൽ; ടി​പ്പ​ര്‍ ലോ​റി​ക​ളു​ടെ മ​ര​ണ​പാ​ച്ചി​ല്‍ യാത്രക്കാർക്ക് അ​പ​ക​ട​ഭീ​ഷണി ഉ​യ​ര്‍ത്തു​ന്നു

സ്വന്തം ലേഖിക പെ​രു​വ: മ​ഴ മാ​റി​യ​തോ​ടെ അ​ന​ധി​കൃ​ത മ​ണ്ണ​ടു​പ്പ് സ​ജീ​വ​മാ​യി. മ​ണ്ണെ​ടു​പ്പി​നും പാ​റ ഖ​ന​ന​ത്തി​നു​മു​ള്ള നി​രോ​ധ​ന ഉ​ത്ത​ര​വ് ചൊ​വ്വാ​ഴ്ച്ച പി​ന്‍വ​ലി​ച്ച​തോ​ടെ​യാ​ണ് മ​ണ്ണെ​ടു​പ്പ് ശ​ക്ത​മാ​യ​തെ​ന്നു നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. നി​രോ​ധ​ന ഉ​ത്ത​ര​വ് നി​ല​നി​ല്‍ക്കു​മ്പോഴും അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു. വെ​ള്ളൂ​ര്‍ പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം പെ​ര്‍മി​റ്റി​ല്ലാ​തെ മ​ണ്ണു​ക​ട​ത്തി​ക്കൊ​ണ്ടു പോ​യ ര​ണ്ട് ടി​പ്പ​ര്‍ ലോ​റി​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ശാ​ന്തി​പു​രം, കീ​ഴൂ​ര്‍, പൊ​തി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പു ശ​ക്ത​മാ​ണ്. രാ​ത്രി​കാ​ല പോ​ലീ​സ് പ​ട്രോ​ളിം​ഗ് നി​ല​യ്ക്കു​ന്ന പു​ല​ര്‍ച്ചെ അ​ഞ്ച് മു​ത​ല്‍ തു​ട​ങ്ങു​ന്ന മ​ണ്ണ​ടു​പ്പ് രാ​വി​ലെ ഒ​ൻപതു വ​രെ തു​ട​രും. പി​ന്നീ​ടെ​ടു​ക്കു​ന്ന മ​ണ്ണു​വ​ണ്ടി​ക​ള്‍ സ​മീ​പ​ത്തെ […]

വിവാഹം കഴിഞ്ഞ് ഒരു വർഷത്തോളം പിരിഞ്ഞ് താമസം; കൗൺസിലിംഗ് നടത്തി ഒരുമിച്ചു താമസിച്ചു വരുന്നതിനിടെ തീരാ ദുരന്തം; ഐശ്വര്യ തൂങ്ങിയത് കിടപ്പുമുറിയിലെ ഫാനിൽ

സ്വന്തം ലേഖകൻ കൊല്ലം: ചടയമംഗലത്ത് യുവതി ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ചു. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനാണ് ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ സാരിയിൽ കെട്ടിതൂങ്ങിമരിക്കുകയായിരുന്നു. യുവതിയ്ക്ക് നേരെ ഗാർഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരൻ ചടയമംഗലം പൊലീസിന് പരാതി നൽകി. വിവാഹം കഴിഞ്ഞതിനു ശേഷം 1വർഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗൺസിലിംഗ് നടത്തിഒരുമിച്ചു താമസിച്ചുവരുകയായിരുന്നു. സഹോദരിക്കു ഭർത്താവിൽ നിന്നും ശരീരികവും മാനസികവുമായിട്ടുള്ളപീഡനം സഹിക്കാതെയാണ് ആത്മഹത്യചെയ്തതെന്നും മരണത്തിൽ സംശയം ഉണ്ടെന്നും കാട്ടിയാണ് ചടയമംഗലം പോലീസിൽ മരിച്ച […]

അടുക്കളയോടു ചേര്‍ന്ന് കഞ്ചാവ് കൃഷി; അപര്‍ണയും അലനും കഞ്ചാവ് ചെടി വളര്‍ത്തിയത് ഫ്‌ളാറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെ; ഇന്റര്‍നെറ്റില്‍ നോക്കി പരിപാലനവും; യുവാവും യുവതിയും പിടിയിലാകുമ്പോൾ

സ്വന്തം ലേഖിക കൊച്ചി: ഫ്‌ളാറ്റില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ യുവാവും യുവതിയും പിടിയില്‍. പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടില്‍ വി.ജെ. രാജുവിന്റെ മകന്‍ അലന്‍ വി.രാജു (26), കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ റജിയുടെ മകള്‍ അപര്‍ണ (24) എന്നിവരാണ് പിടിയിലായത്. എറണാകുളം സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പൊലീസും നടത്തിയ പരിശോധനയില്‍ ഫ്‌ളാറ്റില്‍ നിന്ന് ഇവര്‍ വളര്‍ത്തിയിരുന്ന കഞ്ചാവു ചെടി പിടികൂടി. കഞ്ചാവ് കൈവശം വെച്ചതിനു മറ്റൊരു യുവാവിനേയും ഇവര്‍ക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തില്‍ അനന്തന്റെ മകന്‍ അമലിനെയാണ് (28) […]

തിരുവനന്തപുരത്ത് മുറിയില്‍ ഉറങ്ങി കിടന്ന വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചു; കൈക്ക് പരിക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: വീട്ടില്‍ കയറി മുറിയില്‍ ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി അഭയയെയാണ് തെരുവുനായ കടിച്ചത്. കൈക്കാണ് പരിക്കേറ്റത്. റോഡിനോട് ചേര്‍ന്നാണ് അഭയയുടെ വീട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. കോഴിക്കോട് രണ്ടിടത്ത് തെരുവ് നായ വാഹനങ്ങള്‍ക്ക് കുറുകെ ചാടി നാല് പേര്‍ക്ക് പരിക്കേറ്റു. ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടിയാണ് തെരുവ് നായ്ക്കള്‍ രണ്ടിടത്തും അപകടമുണ്ടാക്കിയത്. മാവൂരില്‍ ഇന്ന് പുലര്‍ച്ചയോടെ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കാണ് സാരമായി പരിക്കേറ്റത്. മാവൂര്‍ കല്‍പ്പള്ളിയില്‍ ബൈക്കിന് […]

വഴിതർക്കത്തെ തുടർന്ന് ആലപ്പുഴയില്‍ യുവാവിനെ കല്ലുകൊണ്ടിടിച്ച്‌ കൊലപ്പെടുത്തി; സഹോദരങ്ങള്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖിക ആലപ്പുഴ: ആലപ്പുഴ ചുനക്കരയില്‍ യുവാവിനെ കല്ലുകൊണ്ട് നെ‍ഞ്ചിനിടിച്ച്‌ കൊലപ്പെടുത്തി. ചുനക്കര സ്വദേശി ദിലീപ് ഖാനാണ്(45) കൊല്ലപ്പെട്ടത്. വഴിത്തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ സഹോദരിയുടെ വീടിന് സമീപമാണ് സംഭവം. ഇവരുടെ ഓട്ടോ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള വഴിയിലൂടെ സഞ്ചരിച്ചത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. നേരത്തെ മുതല്‍ ഇവര്‍ തമ്മില്‍ വഴിത്തര്‍ക്കുണ്ട്.

കോട്ടയം സംക്രാന്തിയിൽ നിന്നും അലുമിനിയം കടയിൽ നിന്നും പൈപ്പുകൾ മോഷ്ടിച്ച് വിൽപ്പന; പ്രതികൾ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: അലുമിനിയം പൈപ്പുകൾ മോഷ്ടിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു . തിരുവനന്തപുരം വിതുര എലികോണം കരയിൽ ഉഷസ് ഭാവനിൽ ബാബു മകൻ ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത് (32), വിതുര മേമല കമല നിവാസിൽ ശശിധരൻ മകൻ അഖിൽ(18),ഇയാളുടെ ഇരട്ട സഹോദരനായ അനൂപ് (18) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം എമിൽ ജോസ് എന്നയാൾ സംക്രാന്തിയിൽ പുതിയതായി തുടങ്ങിയ സ്ഥാപനത്തിൽ ഡിസൈൻ വർക്കിനായി സൂക്ഷിച്ചിരുന്ന 25000 രൂപ വിലമതിക്കുന്ന 35 അലുമിനിയം സ്ക്വയർ […]

വ‌ഞ്ചിയൂരിൽ നായ്ക്കള്‍ കൂട്ടത്തോടെ ചത്തനിലയില്‍‍; വിഷം കൊടുത്ത് കൊന്നതെന്ന് സംശയം

സ്വന്തം ലേഖിക തിരുവനന്തപുരം: വ‌ഞ്ചിയൂരിൽ വളര്‍ത്തുനായ്ക്കളടക്കം പത്തോളം നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി. വിഷം കൊടുത്ത് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. നായ്ക്കള്‍ക്ക് ഒരാള്‍ ഭക്ഷണം കൊടുക്കുന്നിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാത്രി പതിനൊന്നുമണിയോടെ കാറിലെത്തിയ ഒരാള്‍ ഭക്ഷണപ്പൊതി വച്ചുകൊടുക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. സംഭവം കോര്‍പറേഷന്‍ അധികൃതരെ അറിയിച്ചിട്ടും ഒരുതരത്തിലുള്ള ഇടപെടലുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ മറ്റുജില്ലകളിലും കഴിഞ്ഞദിവസങ്ങളില്‍ സമാനമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കോട്ടയത്ത് പന്ത്രണ്ടോളം തെരുവ് നായ്ക്കളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. മുളക്കുളം കാരിക്കോട് 12 നായ്ക്കളെയാണ് കൂട്ടത്തോടെ ചത്തനിലയില്‍ റോഡില്‍ […]

മധു കൊലക്കേസ്; ഇന്ന് വിസ്‌തരിച്ച നാല് സാക്ഷികളും കൂറുമാറി

സ്വന്തം ലേഖിക തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. ഇന്ന് വിസ്‌തരിച്ച നാല് സാക്ഷികളും കൂറുമാറി. 32, 33, 34, 35 സാക്ഷികള്‍ കൂടി കൂറുമാറി. 32-ാം സാക്ഷി മനാഫ്, 33-ാം സാക്ഷി രഞ്ജിത്, 34-ാം സാക്ഷി മണികണ്ഠന്‍, 35-ാം സാക്ഷി അനൂപ് എന്നിവര്‍ മൊഴി തിരുത്തിയത്. ഇതോടെ കൂറ് മാറിയവരുടെ എണ്ണം 20 ആയി. അതേസമയം, കൂറുമാറിയ 29 ആം സാക്ഷി സുനില്‍ കുമാറിനെ മണ്ണാര്‍ക്കാട് എസി എസ്ടി വിചാരണക്കോടതി വീണ്ടും വിസ്തരിച്ചു. ഇന്നലെ കാണിച്ച അതേ ദൃശ്യങ്ങള്‍ വീണ്ടും […]

നെഞ്ചിലും പുറത്തും ആഴത്തില്‍ കുത്തി; ഷാപ്പിനുള്ളിലെ വാക്ക് തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ തൃശ്ശൂര്‍: ഒല്ലൂരില്‍ കള്ള് ഷാപ്പിനുള്ളിലെ വാക്ക് തര്‍ക്കത്തിനിടയില്‍ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി പൊന്തക്കല്‍ വീട്ടില്‍ ജോബിക്ക് (41) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പ്രതി വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. തൈക്കട്ടുശ്ശേരി കള്ള് ഷാപ്പില്‍ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. വാക്ക് തര്‍ക്കത്തിനിടെയാണ് ആക്രമണമെന്ന് പറയുന്നു. ജോബിക്ക് നെഞ്ചത്തും, പുറത്തും കുത്തേറ്റിരുന്നു. രക്തം വാര്‍ന്ന് കിടന്ന ഇയാളെ ഒല്ലൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

കോട്ടയം ചന്തകവലയിലെ അഞ്ജലി പാർക്ക് ബാറിൽ മദ്യപിച്ച് ബഹളം വെച്ചവരെ തടയാനെത്തിയ മാനേജർക്കും ജീവനക്കാരനും കുത്തേറ്റു; മാനേജർക്ക് വയറിലും ജീവനക്കാരന് കൈക്കും കുത്ത്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ചന്തകവലയ്ക്ക് സമീപം അഞ്ജലി പാർക്ക് ബാറിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ ബാറിൽ നിന്ന് ഒഴിവാക്കാനെത്തിയ ബാർ അസിസ്റ്റൻ്റ് മാനേജർക്കും ജീവനക്കാരനും കുത്തേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം. ബാറിലെ അസിസ്റ്റൻ്റ് മാനേജർ കൊച്ചി സ്വദേശി മധു ജീവനക്കാരൻ ഏലപ്പാറ സ്വദേശി ജോൺ തോമസ് എന്നിവർക്കാണ് കുത്തേറ്റത്. മധുവിൻ്റെ വയറിനും ജോൺ തോമസിൻ്റെ കൈക്കുമാണ് കുത്തേറ്റത്. ഇരുവരെയും കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മദ്യപിച്ച് ബാറിൽ ബഹളം വെച്ച ഇവരെ പിരിച്ചുവിടാനായാണ് മാനേജരും ജീവനക്കാരും എത്തിയത്. ബാറിൽ ബഹളം […]