ബൈക്കിൽ കറങ്ങിനടന്ന് അമ്പലങ്ങളിലെ കാണിക്കവഞ്ചി മോഷണം; കുപ്രസിദ്ധ മോഷ്ടാക്കള്‍ വൈക്കം പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക വൈക്കം: ബൈക്കിൽ കറങ്ങിനടന്ന് അമ്പലങ്ങളിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കാപ്പില്‍മേക്ക് മുറിയിൽ ആഞ്ഞിലിമൂട്ടിൽ കിഴക്കേതിൽ വീട്ടിൽ ഷാജഹാൻ മകൻ മുഹമ്മദ് അൻവർഷാ (23), കാര്‍ത്തികപ്പള്ളി കൃഷ്ണപുരം വില്ലേജിൽ പള്ളികണക്ക് മുറിയിൽ ചാലക്കൽ കോളനിയിൽ ശിവജി ഭവനം വീട്ടിൽ രമണൻ മകൾ സരിത (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ […]

മാമ്പഴം കട്ട പൊലീസുകാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച് കാഞ്ഞിരപ്പള്ളി പൊലീസ്; മാമ്പഴക്കള്ളന്‍ സ്ത്രീപീഡനക്കേസിലടക്കം പ്രതി; അന്തസ്സായി പണിയെടുക്കുന്ന പൊലീസുകാര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേട്; പ്രതിക്കെതിരെ ശക്തമായ നടപടി ഉണ്ടായേക്കുമെന്ന് സൂചന

സ്വന്തം ലേഖകന്‍ കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടംപതാല്‍ സ്വദേശി ഷിഹാബിനെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്. ഷിഹാബ് മാമ്പഴം മോഷ്ടിക്കുന്ന വീഡിയോ ഇന്നലെ തേര്‍ഡ് ഐ ന്യൂസാണ് പുറത്ത് വിട്ടത്. ഈ വാര്‍ത്ത വൈറലായതോടെ പൊലീസ് സേനയ്‌ക്കൊന്നടങ്കം അപമാനമായിരിക്കുകയാണ്.     ഷിഹാബ് സ്ത്രീപീഡന കേസിലടക്കം പ്രതിയായിരുന്നു. മുന്‍പ് വിവാഹ വാഗ്ദാനം നല്‍കി കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ ജീവനക്കാരിയെ പീഡിപ്പിച്ച […]

പുതുപ്പള്ളി സ്വദേശികളായ ബിനോയ്ക്കും വിപിനും വേണ്ടി വലവിരിച്ച് പൊലീസ്; തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു; ചങ്ങനാശ്ശേരിയിലെ കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്

സ്വന്തം ലേഖകന്‍ കോട്ടയം: ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട കേസിലെ രണ്ടു പ്രതികള്‍ ഒളിവിലെന്ന് പൊലീസ്. പുതുപ്പള്ളി സ്വദേശികളായ ബിനോയ് , വിപിന്‍ എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് മുത്തു കുമാര്‍ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി സംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. തന്റെ ഭാര്യയ്ക്ക് ബിന്ദു മോനുമായി അടുപ്പമുണ്ടെന്ന മുത്തു കുമാറിന്റെ സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തു കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതക ശേഷം വിപിനും ബിനോയിയും […]

മതിലില്‍ കൂടി രണ്ട് വിരലില്‍ ഓടാനുള്ള കഴിവ്; ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് പോലും ഊരി പോകുന്ന അസാമാന്യ മെയ് വഴക്കം; ഒരുനാട് മുഴുവന്‍ വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കി വലവിരിച്ചു; ഒടുവില്‍ കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം പൊലീസ് പിടിയില്‍ പിടിയില്‍

സ്വന്തം ലേഖകന്‍ എറണാകുളം: കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം പൊലീസ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയായ ഇയാളുടെ യഥാര്‍ത്ഥ പേര് ജോണ്‍സണ്‍ എന്നാണ്. മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി എറണാകുളം നോര്‍ത്ത് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആറ് വര്‍ഷം മുന്‍പ് മോഷണത്തിനിടെ മരിയാര്‍ പൂതത്തെ നോര്‍ത്ത് പോലീസ് പിടികൂടിയിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുകയും രക്ഷപ്പെടുന്നതിനിടെ ഇയാള്‍ പിടിയിലാകുകയുമായിരുന്നു. പക്ഷേ, അന്ന് നോര്‍ത്ത് പോലീസിനോട് പൂതം പറഞ്ഞത് ഇത് പിന്നീട് നിങ്ങള്‍ക്ക് പ്രശ്‌നമാകുമെന്നായിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചു. രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ മരിയാര്‍ […]

കോട്ടയം ചിങ്ങവനത്ത് അയൽവാസിയുടെ വീട്ടിൽ ജോലിക്ക് വന്നയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കോട്ടയം: വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ. അയൽവാസിയുടെ വീട്ടിൽ ജോലിക്ക് വന്ന ആളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മൂലവട്ടം പുത്തൻപറമ്പിൽ മനോജ് (36) ആണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്. പ്രതിയായ മനോജിന്റെ വീടിന് മുൻവശമുള്ള പൊതു ടാപ്പിൽ നിന്നും അയൽവാസിയായ യുവതി വെള്ളമെടുത്തത് തടഞ്ഞ മനോജിനെ യുവതി ചോദ്യം ചെയ്യുകയും, പ്രതിക്കെതിരെ ചിങ്ങവനം സ്റ്റേഷനിൽ നാട്ടുകാർ പരാതി കൊടുത്തതിൽ യുവതി ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു . ഇതിനോടുള്ള വിരോധം മൂലം മനോജ് യുവതിയെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും […]

പാലാ കടപ്പാട്ടൂരിലെ ലോഡ്ജില്‍ വച്ച് ചുറ്റികക്കടിയേറ്റ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു; മരിച്ചത് മലയാളി യുവതിയെ വിവാഹം കഴിച്ച് മരങ്ങാട്ടുപള്ളി ഇല്ലിക്കല്‍ താമസമാക്കിയ ഒഡീഷ സ്വദേശി

സ്വന്തം ലേഖകന്‍ പാലാ: അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ തൊഴിലാളി മരണമടഞ്ഞു. കഴിഞ്ഞ ദിവസം കടപ്പാട്ടൂരിലെ ലോഡ്ജില്‍ വച്ച് ചുറ്റികക്കടിയേറ്റ അന്യസംസ്ഥാന തൊഴിലാളിയാണ് മരണമടഞ്ഞത്. ഒഡീഷ സ്വദേശിയും നിര്‍മ്മാണ തൊഴിലാളിയുമായ അഭയ് (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 24 വര്‍ഷമായി ഇയാള്‍ മലയാളി യുവതിയെ വിവാഹം കഴിച്ച് മരങ്ങാട്ടുപള്ളി ഇല്ലിക്കല്‍ നെല്ലിത്താനത്തുമലയിലായിരുന്നു താമസം. മരിച്ച അഭയിന്റെ ഭാര്യ വിദേശത്താണ്. മക്കള്‍ ഹൈദരാബാദില്‍ പഠിക്കുന്നു. അഭയ് കടപ്പാട്ടൂരുള്ള അന്യസംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കളെ കാണാന്‍ പോയതായിരുന്നു. അവിടെ വച്ച് […]

കൊലപാതകം നടത്തിയത് കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷം; കൃത്യം നടത്തിയത് രണ്ടിലധികം സുഹൃത്തുക്കളുടെ സഹായത്തോടെയെന്ന് സൂചന; കൂട്ടുപ്രതികളും ഉടന്‍ പിടിയിലായേക്കും; ശ്വാസം മുട്ടിച്ചോ മദ്യത്തില്‍ വിഷം കലര്‍ത്തിയോ കൊന്നതാകാമെന്ന് നിഗമനം; ബിന്ദുകുമാറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിയും

സ്വന്തം ലേഖകന്‍ ചങ്ങനാശേരി: ചങ്ങനാശേരി പൂവത്തെ ദൃശ്യം മോഡല്‍ കൊലപാതകത്തിലെ പ്രതി പിടിയിലായതോടെ കുറ്റകൃത്യത്തിന്റെ ചുരുളഴിയും. ചങ്ങനാശേരി എസി കോളനിയില്‍ താമസിക്കുന്ന മുത്തുകുമാറിനെ ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ആര്യാട് സ്വദേശി ബിന്ദുമോനെ (40) കൊലപ്പെടുത്തി ചങ്ങനാശ്ശേരി പൂവം രണ്ടാം പാലത്തിന് സമീപമുള്ള വീടിനുള്ളില്‍ കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു. കേരളം ഞെട്ടിയ ദൃശ്യം മോഡല്‍ കൊലപാതകത്തിന് പിന്നില്‍ പകയാണോ പണമിടപാടാണോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്ന് പുറത്ത് വരും. ഇരുവരും സുഹൃത്തുകളായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തില്‍ കൂടുതല്‍ […]

ചങ്ങനാശ്ശേരിയിലെ ‘ദൃശ്യം മോഡൽ’ കൊലപാതകം; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. ആലപ്പുഴ കലവൂരിൽ നിന്നാണ് പ്രതി മുത്തു കുമാറിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയിൽ ബിന്ദു മോൻ്റെ മൃതദേഹമാണ് ഇന്നലെ ചങ്ങനാശ്ശേരി എ സി കോളനിയിൽ പ്രതി മുത്തുകുമാർ വാടകക്ക് താമസിച്ചിരുന്ന വീട്ടിലെ കോൺക്രീറ്റ് തറ പൊളിച്ചപ്പോൾ കണ്ടെത്തിയത്. ബിന്ദു മോനെ കഴിഞ്ഞ സെപ്തംബർ 26 മുതലാണ് കാണാതായത്. ആലപ്പുഴ നോർത്ത് സി ഐ ആണ് പ്രതിയെ പിടിച്ചത്. മുത്തുകുമാറിനെ ചങ്ങനാശ്ശേരി പോലീസിന് കൈമാറും.

മത്സ്യ-മാംസ കോള്‍ഡ് സ്റ്റോറേജിന്റെ മറവിൽ മദ്യക്കച്ചവടം; വെള്ളത്തൂവല്‍ സ്വദേശി അറസ്റ്റിൽ; പിടിച്ചെടുത്തത് അവധി ദിവസങ്ങളില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 24 ലിറ്റര്‍ മദ്യം

സ്വന്തം ലേഖിക ഇടുക്കി: മദ്യം ശേഖരിച്ചു വച്ച്‌ ഡ്രൈഡേകളില്‍ വില്‍പ്പന നടത്തിയ പ്രതി അറസ്റ്റിൽ. വെള്ളത്തൂവല്‍ സ്വദേശി കമ്പിപുരയിടത്തില്‍ ജോസ് (50) എന്നയാളെയാണ് അടിമാലി എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. തുടര്‍ച്ചയായ രണ്ട് അവധി ദിവസങ്ങളില്‍ വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചു വച്ച 24 ലിറ്റര്‍ മദ്യവും കണ്ടെടുത്തു. വെള്ളത്തൂവല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മത്സ്യവും മാംസവും വില്‍പ്പന നടത്തുന്ന കോള്‍ഡ് സ്റ്റോറേജിന്റെ മറവിലാണ് മദ്യക്കച്ചവടം നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫീസര്‍ വി പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ […]

വീട്ടിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വന്ന ഹരിത കർമ്മ സേനാംഗമായ യുവതിക്കുനേരെ ആക്രമണം; വാഴൂർ സ്വദേശി പോലീസ് പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. വാഴൂർ ചാമംപതാൽ വേങ്ങത്താനം വീട്ടിൽ അവിരാ മകൻ മനോജ് വി. എ (38) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ അയൽവാസിയുടെ വീട്ടിൽ പഞ്ചായത്തിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വന്ന ഹരിത കർമ്മ സേനാംഗമായ യുവതിയെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ മാരായ വിജയകുമാർ ജെ, […]