Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: മദ്യം ശേഖരിച്ചു വച്ച്‌ ഡ്രൈഡേകളില്‍ വില്‍പ്പന നടത്തിയ പ്രതി അറസ്റ്റിൽ.

വെള്ളത്തൂവല്‍ സ്വദേശി കമ്പിപുരയിടത്തില്‍ ജോസ് (50) എന്നയാളെയാണ് അടിമാലി എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. തുടര്‍ച്ചയായ രണ്ട് അവധി ദിവസങ്ങളില്‍ വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചു വച്ച 24 ലിറ്റര്‍ മദ്യവും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളത്തൂവല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മത്സ്യവും മാംസവും വില്‍പ്പന നടത്തുന്ന കോള്‍ഡ് സ്റ്റോറേജിന്റെ മറവിലാണ് മദ്യക്കച്ചവടം നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫീസര്‍ വി പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.

പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ പി റോയിച്ചന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മീരാന്‍ കെ എസ് ,ഹാരിഷ് മൈദീന്‍, ക്ലമന്റ് വൈ, രഞ്ജിത്ത് കവിദാസ്, ശരത് എസ് പി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത് . പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി.