Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ.

വാഴൂർ ചാമംപതാൽ വേങ്ങത്താനം വീട്ടിൽ അവിരാ മകൻ മനോജ് വി. എ (38) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ അയൽവാസിയുടെ വീട്ടിൽ പഞ്ചായത്തിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വന്ന ഹരിത കർമ്മ സേനാംഗമായ യുവതിയെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ മാരായ വിജയകുമാർ ജെ, അനിൽകുമാർ വി.പി, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഓ മാരായ പ്രതാപ് വി. ബി,അജുവുദീൻ, അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.