മദ്യനിര്‍മാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് നിരീക്ഷിക്കാന്‍ നിയമനം; ബ്രൂവറിയിൽ നിന്ന് ആറ് കെയ്സ് ബിയര്‍ മോഷ്ടിച്ച് എക്സൈസ് ഉദ്യോഗസ്ഥന്‍; സി ടി പ്രിജുവിന് സസ്പെന്‍ഷന്‍
സ്വന്തം ലേഖിക
പാലക്കാട്: ബിയര്‍ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.
പാലക്കാട് കഞ്ചിക്കോടുള്ള ബ്രൂവറിയിലാണ് മോഷണം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിവില്‍ എക്സൈസ് ഓഫീസര്‍ സി ടി പ്രിജുവിനെയാണ് സസ്പെന്‍റ് ചെയ്തത്. ബ്രൂവറിയില്‍ നിന്ന് പ്രിജു ആറ് കെയ്സ് ബിയര്‍ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
എക്സൈസ് ഇന്‍റലിജന്‍സ് അന്വേഷണത്തിലാണ് നടപടി. എക്സൈസ് ഇന്‍റലിജന്‍സ് കഞ്ചിക്കോട് ബ്രൂവറിയിലെത്തി ജീവനക്കാരുടെ മൊഴി എടുത്തും സ്ഥാപനത്തിലെ സിസിടിവി പരിശോധനയും പൂര്‍ത്തിയാക്കിയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
മദ്യ നിര്‍മാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് നിരീക്ഷിക്കാന്‍ സ്ഥാപനത്തില്‍ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സി ടി പ്രിജു.
Third Eye News Live
0