കോട്ടയം മരങ്ങാട്ടുപള്ളിയിൽ മുഖത്ത് മുളകുപൊടി വിതറിയശേഷം തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

മരങ്ങാട്ടുപള്ളി: തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരുക്കി സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോരിത്തോട് മണ്ണംപ്ലാക്കില്‍ വീട്ടിൽ ജോബിഷ് കുര്യൻ (33) നെയാണ് മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടുകൂടി തന്റെ സുഹൃത്തുമായി വാക്ക് തർക്കത്തിലേർപ്പെടുകയും, സുഹൃത്തിന്റെ മുഖത്ത് മുളകുപൊടി വിതറിയശേഷം തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് മരങ്ങാട്ടുപള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മരങ്ങാട്ടുപള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് എം.ആർ, സി.പി.ഓ […]

ഏറ്റുമാനൂരിൽ മദ്യം വാങ്ങുന്നതിന് ക്യൂവിൽ നിന്ന യുവാവിനെ ആക്രമിച്ച് പണം കവർന്നു; രണ്ട് പേർ അറസ്റ്റിൽ

ഏറ്റുമാനൂർ: മദ്യം വാങ്ങുന്നതിന് ക്യൂവിൽ നിന്ന യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കിഴക്കുംഭാഗം പള്ളിമല ഭാഗത്ത് കല്ലുവെട്ടു കുഴിയിൽ വീട്ടിൽ ജസ്റ്റിൻ സണ്ണി (29), ഏറ്റുമാനൂർ കിഴക്കുംഭാഗം വെട്ടിമുകൾ ഭാഗത്ത് തെക്കേതടത്തിൽ വീട്ടിൽ സച്ചിൻസൺ (26) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം വൈകിട്ട് 4.30 മണിയോടുകൂടി ഏറ്റുമാനൂർ ജംഗ്ഷനിലുള്ള ബിവറേജിൽ മദ്യം വാങ്ങുന്നതിനായി ക്യൂ നിന്ന ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിയായ യുവാവിനെയും, ഇയാളുടെ സുഹൃത്തിനെയും ആക്രമിക്കുകയും യുവാവിന്റെ പോക്കറ്റിൽ […]

പാറശ്ശാല ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ നല്‍കിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം എന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയല്‍ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്ന് വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്കേ അന്തിമ റിപ്പോർട്ട് ഫയല്‍ ചെയ്യാൻ കഴിയൂ എന്നാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഗ്രീഷ്മയ്ക്കായി അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി സമർപ്പിച്ചത്.

കരുവന്നൂര്‍ കേസ്: എം എം വര്‍ഗീസിനെ എൻഫോഴ്സ്മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂർ കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ എൻഫോഴ്സ്മെന്‍റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് നി‍ർദേശം. സിപിഎമ്മിന്‍റെ തൃശ്ശൂരില്‍ ആസ്ഥിവകകള്‍, അക്കൗണ്ട് വിവരങ്ങള്‍, ആദായ നികുതി റിട്ടേണ്‍ എന്നിവയെല്ലാം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂർ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന വിവരത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണിത്.

ഓണ്‍ലൈൻ ട്രേഡിങ്ങിന്റെ മറവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പേരില്‍ വ്യാജരേഖ ചമച്ച്‌ കോടികളുടെ തട്ടിപ്പ്; പണം നല്‍കി വെട്ടിലായത് ഒരു ലക്ഷം മുതല്‍ രണ്ട് കോടി വരെ നിക്ഷേപിപ്പിച്ചവര്‍; ആർവൈഎഫ് ഇടുക്കി ജില്ലാ വൈസ് പ്രസിഡൻ്റിൻ്റെ പരാതിയിൽ ചേർത്തല സ്വദേശിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്

ആലപ്പുഴ: റിസർവ് ബാങ്ക് ഗവർണറുടെ പേരില്‍ വ്യാജ രേഖ ചമച്ച്‌ ഓണ്‍ലൈൻ ട്രേഡിങ്ങിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ചേർത്തല വാരനാട് ലിസ്യു നഗർ സ്വദേശി തറയില്‍ സുജിത്തിനെതിരെ ചേർത്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആർ.വൈഎഫ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ റിസർവ് ബാങ്ക് ഗവർണർക്ക് നല്കിയ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് ചേർത്തല പൊലീസ് കേസെടുത്തത്. പ്രതിദിന വരുമാനം വാഗ്ദാനം ചെയ്ത് സുജിത്ത് വിവിധ ജില്ലകളില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് സൂചന. […]

കാറില്‍ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ പിടിയില്‍; ആദായ നികുതി നിയമലംഘനമില്ലെന്ന് കണ്ടെത്തൽ

ബംഗളുരു: നിയമവിരുദ്ധമായി കാറില്‍ വൻ തുക കൊണ്ടുപോകുന്നതിനിടെ ബിജെപി ഓഫീസ് സെക്രട്ടറിയെയും മറ്റ് രണ്ട് പേരെയും പിടികൂടി. കർണാടകയിലെ ചാംരാജ്പേട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സ്റ്റാറ്റ്ക് സർവൈലൻസ് ടീം നടത്തിയ പരിശോധനയിലാണ് ഇവ‍ർ പിടിയിലായതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. ബിജെപി സംസ്ഥാന ഓഫീസിലെ സെക്രട്ടറി ലോകേഷ്, വേങ്കിടേഷ് പ്രസാദ്, ഗംഗാധർ എന്നിവരാണ് പിടിയിലായത്. തെരഞ്ഞെടുപ്പ് പരിശോധന സംഘം നടത്തിയ പരിശോധനയില്‍ പണം കണ്ടെത്തിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ബിജെപി ഭാരവാഹികളെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ […]

കോട്ടയം ഏഴാച്ചേരിയില്‍ കള്ളന്‍മാര്‍ വിലസുന്നതായി പരാതി; മുപ്പതിനായിരം രൂപ വിലയുള്ള സ്പോര്‍ട്സ് സൈക്കിള്‍ മോഷ്ടിച്ചു; കാര്‍ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ മോഷ്ടിക്കാനും ശ്രമം

ഏഴാച്ചേരി: ഏഴാച്ചേരിയിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കള്‍ വിലസുന്നു. മുപ്പതിനായിരം രൂപയുടെ സ്പോർട്സ് സൈക്കിള്‍ മോഷണം പോയി. ഒരു കാര്‍ ഉള്‍പ്പെടെ മറ്റു മൂന്നു വാഹനങ്ങള്‍ മോഷ്ടിക്കാനും ശ്രമം നടന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വീട്ടുകാര്‍ ഉണര്‍ന്നുവന്നപ്പോഴേക്കും മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. ഏഴാച്ചേരി ഗാന്ധിപുരം ഭാഗത്ത് പുളിയാനിപ്പുഴയില്‍ ജിതിന്‍റെ മുപ്പതിനായിരം രൂപ വിലയുള്ള സ്പോര്‍ട്സ് സൈക്കിളാണ് മോഷണം പോയത്. മെയിന്‍ റോഡിനോടു ചേര്‍ന്നാണ് ജിതിന്‍റെ വീട്. ഇവിടെ മുറ്റത്തുവച്ചിരുന്ന സൈക്കിളാണ് മോഷ്ടിക്കപ്പെട്ടത്. ഏഴാച്ചേരി ജിവിയുപി സ്‌കൂളിനും കുരിശുപള്ളിക്കും ഇടയിലുള്ള ഭാഗത്താണ് വ്യാപകമായ മോഷണശ്രമം നടന്നത്. ചെട്ടിയാകുന്നേല്‍ ജോബിയുടെ […]

സ്വർണ്ണം വാങ്ങാനെന്ന വ്യാജേനെ കൂട്ടത്തോടെ ജ്വല്ലറിയിലെത്തും ശേഷം ജീവനക്കാരുടെ ശ്രദ്ധമാറ്റി കവർച്ച ; ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘം കളമശ്ശേരി പോലീസിൻ്റെ പിടിയിൽ ; സംഘം കൊച്ചിയിലെത്തിയത് വിമാനമാർഗം, പ്രതികൾ ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവർ

എറണാകുളം : ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വരുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം പോലീസിൻ്റെ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ ഒരു യുവാവും മൂന്ന് യുവതികളുമാണ് പിടിയിലായത്. ഏപ്രിൽ 19 ന് എറണാകുളം കളമശ്ശേരി പൂക്കോട്ട്പടിയിൽ പ്രവർത്തിക്കുന്ന രാജാധാനി ജ്വല്ലറിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ അശ്വിന്‍ വിജയ് സോളാങ്കി (44), ജ്യോത്സ്ന സൂരജ് കച്ച് വെയ് (30), സുചിത്ര കിഷോര്‍ സാലുങ്കെ (52), ജയ സച്ചിന്‍ ബാദ്ഗുജാര്‍ (42) എന്നിവരെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്. സ്വർണ്ണം വാങ്ങാനെന്ന […]

രണ്ട് പേരുടെ വസ്ത്രം മണപ്പിച്ചിട്ടും പിങ്കി അനങ്ങിയില്ല; പക്ഷേ മജീദിന്‍റെ തൊപ്പിയിലെ മണം തിരിച്ചറിഞ്ഞു; റിസോര്‍ട്ടിലെ മോഷണ കേസിലെ മുഖ്യപ്രതിയെ പൊലീസിന്റെ ട്രാക്കര്‍ ഡോഗ് കുടുക്കിയത് ഇങ്ങനെ…

കല്‍പ്പറ്റ: മേപ്പാടിയിലെ റിസോര്‍ട്ടിലെ മോഷണ കേസിലെ അന്വേഷണത്തില്‍ മുഖ്യപ്രതിയെ കുടുക്കിയത് വയനാട് പൊലീസിന്റെ പിങ്കി എന്ന ട്രാക്കര്‍ ഡോഗ്. ജാക്കറ്റ് ധരിച്ചതിനാല്‍ പ്രതിയുടെ രൂപവും മുഖവുമൊന്നും സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമല്ലാത്തതിനാല്‍ ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായം പൊലീസ് തേടിയിരുന്നു. കേസില്‍ കുറ്റവാളികളെന്ന് സംശയിക്കുന്ന ആളുകളുടെ വസ്ത്രങ്ങള്‍ മണപ്പിച്ച്‌ മേപ്പാടി പൊലീസ് പരീക്ഷണം നടത്തി. രണ്ട് പേരുടെ വസ്ത്രങ്ങള്‍ മണം പിടിച്ചെങ്കിലും അനങ്ങാതെയിരുന്ന പിങ്കി, റിസോര്‍ട്ടിലെ മുന്‍ ഡ്രൈവറായ മജീദിന്റെ തൊപ്പി മണപ്പിച്ചുള്ള നീക്കമാണ് കേസില്‍ നിർണായകമായത്. പ്രതിയുടെ സഞ്ചാരപാതയും […]

സ്ഥിരം കള്ളൻ; നൂറിലധികം മോഷണ കേസുകളില്‍ പ്രതി; വീടുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസിൽ വെള്ളംകുടി ബാബുവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

കൊല്ലം: നൂറിലധികം മോഷണ കേസുകളില്‍ പ്രതിയായ വെള്ളംകുടി ബാബു കൊല്ലം അഞ്ചലില്‍ പിടിയില്‍. അഗസ്ത്യക്കോട് റബർ പുരയിടത്തില്‍ നിന്നാണ് പൊലീസ് ബാബുവിനെ ഓടിച്ചിട്ട് പിടികൂടിയത്. അഗസ്ത്യക്കോട് വീടുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസിലാണ് വെള്ളംകുടി ബാബു പിടിയിലായത്. പതിനായിരം രൂപയും ആറ് പവൻ സ്വര്‍ണവുമാണ് ബാബു കവർന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. തെരച്ചിലിനൊടുവില്‍ പുലർച്ചെ റബര്‍ പുരയിടത്തില്‍ വച്ച്‌ ബാബുവനെ പൊലീസ് ഓടിച്ചിട്ട്‌ പിടികൂടുകയായിരുന്നു. ആദ്യം കവര്‍ച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ ബാബു സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചതോടെ കുറ്റം സമ്മതിച്ചു. […]