play-sharp-fill
സ്വർണ്ണം വാങ്ങാനെന്ന വ്യാജേനെ കൂട്ടത്തോടെ ജ്വല്ലറിയിലെത്തും ശേഷം ജീവനക്കാരുടെ ശ്രദ്ധമാറ്റി കവർച്ച ;  ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘം കളമശ്ശേരി പോലീസിൻ്റെ പിടിയിൽ ; സംഘം കൊച്ചിയിലെത്തിയത് വിമാനമാർഗം, പ്രതികൾ ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവർ

സ്വർണ്ണം വാങ്ങാനെന്ന വ്യാജേനെ കൂട്ടത്തോടെ ജ്വല്ലറിയിലെത്തും ശേഷം ജീവനക്കാരുടെ ശ്രദ്ധമാറ്റി കവർച്ച ; ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘം കളമശ്ശേരി പോലീസിൻ്റെ പിടിയിൽ ; സംഘം കൊച്ചിയിലെത്തിയത് വിമാനമാർഗം, പ്രതികൾ ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവർ

എറണാകുളം : ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വരുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം പോലീസിൻ്റെ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ ഒരു യുവാവും മൂന്ന് യുവതികളുമാണ് പിടിയിലായത്.

ഏപ്രിൽ 19 ന് എറണാകുളം കളമശ്ശേരി പൂക്കോട്ട്പടിയിൽ പ്രവർത്തിക്കുന്ന രാജാധാനി ജ്വല്ലറിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്ര സ്വദേശിയായ അശ്വിന്‍ വിജയ് സോളാങ്കി (44), ജ്യോത്സ്ന സൂരജ് കച്ച് വെയ് (30), സുചിത്ര കിഷോര്‍ സാലുങ്കെ (52), ജയ സച്ചിന്‍ ബാദ്ഗുജാര്‍ (42) എന്നിവരെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ പ്രവേശിച്ച സംഘം 08.500 ഗ്രാം തൂക്കം വരുന്ന ബംഗാളി നെക്ലേസ്സ് മോഡലിലുള്ള 63720/- രൂപ വിലവരുന്ന സ്വർണ്ണ നെക്ലേസ്സ് മോഷ്ടിച്ച് കടന്നു കളയുകയുമായിരുന്നു.

ഇംഗ്ലിഷ് ഉള്‍പ്പടെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇവര്‍ നല്ല വസ്ത്രങ്ങൾ ധരിച്ച് കൂട്ടത്തോടെ ജ്വല്ലറിയില്‍ എത്തി സ്വര്‍ണ്ണം സെലക്ട് ചെയ്യുകയും, തുടര്‍ന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വാസത്തില്‍ എടുത്ത് ഇവരുടെ ശ്രദ്ധ മാറ്റിയ ശേഷം സ്വർണ്ണം കവർന്ന് കടന്നു കളയുകയുമാണ് ഇവരുടെ പതിവ് രീതി.

രാജധാനി ജ്വല്ലറിയിലെ മോഷണ വിവരം അറിഞ്ഞയുടന്‍ കളമശ്ശേരി എസ് എച്ച് ഒ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം നടത്തി വരുന്നതിനിടെ  പ്രതികളെ കുറിച്ച് സൂചനകൾ ലഭിക്കുകയും, ഇവർ സമാന രീതിയില്‍ ആന്ധ്രപ്രദേശ്, പൂനെ എന്നിവിടങ്ങളില്‍ വിവിധ കുറ്റകൃത്യം നടത്തിയിടുള്ളതായും ജയില്‍ വാസം അനുഭവിച്ചിട്ടുള്ളതായും കണ്ടെത്തി, പ്രതികള്‍ വിമാന മാര്‍ഗമാണ് കൊച്ചിയിലേക്ക് വന്നതെന്ന് മനസ്സിലാകുകയും, പ്രതികള്‍ നിലവില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറും മറ്റും തിരിച്ചറിഞ്ഞ പോലീസ് ഇവരെ പിന്തുടര്‍ന്ന് തൃശൂര്‍ ഭാഗത്ത് വെച്ച് പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയം പ്രതികള്‍ തൃശൂരില്‍ തന്നെയുള്ള ഒരു ജ്വല്ലറിയില്‍ മോഷണം നടത്തുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നക്ഷത്ര ജ്വല്ലറിയില്‍ നിന്നും മൂന്നര പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചത് ഈ സംഘം തന്നെയാണെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു.

കളമശ്ശേരി ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍, എസ് ഐ കുര്യന്‍ മാത്യു, സി പി ഒമാരായ മാഹിന്‍, കൃഷ്ണരാജ് , വനിതാ സിപിഒ ഷബ്ന, എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘവും അങ്കമാലി പോലീസ് സ്റ്റേഷനിലെ  വനിതാ സിപിഒ അജിത, സിപിഒ റെജി, തൃശൂര്‍ സിറ്റി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായത്തോടും കൂടിയാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.