രണ്ട് പേരുടെ വസ്ത്രം മണപ്പിച്ചിട്ടും പിങ്കി അനങ്ങിയില്ല; പക്ഷേ മജീദിന്‍റെ തൊപ്പിയിലെ മണം തിരിച്ചറിഞ്ഞു; റിസോര്‍ട്ടിലെ മോഷണ കേസിലെ മുഖ്യപ്രതിയെ പൊലീസിന്റെ ട്രാക്കര്‍ ഡോഗ് കുടുക്കിയത് ഇങ്ങനെ…

രണ്ട് പേരുടെ വസ്ത്രം മണപ്പിച്ചിട്ടും പിങ്കി അനങ്ങിയില്ല; പക്ഷേ മജീദിന്‍റെ തൊപ്പിയിലെ മണം തിരിച്ചറിഞ്ഞു; റിസോര്‍ട്ടിലെ മോഷണ കേസിലെ മുഖ്യപ്രതിയെ പൊലീസിന്റെ ട്രാക്കര്‍ ഡോഗ് കുടുക്കിയത് ഇങ്ങനെ…

കല്‍പ്പറ്റ: മേപ്പാടിയിലെ റിസോര്‍ട്ടിലെ മോഷണ കേസിലെ അന്വേഷണത്തില്‍ മുഖ്യപ്രതിയെ കുടുക്കിയത് വയനാട് പൊലീസിന്റെ പിങ്കി എന്ന ട്രാക്കര്‍ ഡോഗ്.

ജാക്കറ്റ് ധരിച്ചതിനാല്‍ പ്രതിയുടെ രൂപവും മുഖവുമൊന്നും സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമല്ലാത്തതിനാല്‍ ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായം പൊലീസ് തേടിയിരുന്നു. കേസില്‍ കുറ്റവാളികളെന്ന് സംശയിക്കുന്ന ആളുകളുടെ വസ്ത്രങ്ങള്‍ മണപ്പിച്ച്‌ മേപ്പാടി പൊലീസ് പരീക്ഷണം നടത്തി.

രണ്ട് പേരുടെ വസ്ത്രങ്ങള്‍ മണം പിടിച്ചെങ്കിലും അനങ്ങാതെയിരുന്ന പിങ്കി, റിസോര്‍ട്ടിലെ മുന്‍ ഡ്രൈവറായ മജീദിന്റെ തൊപ്പി മണപ്പിച്ചുള്ള നീക്കമാണ് കേസില്‍ നിർണായകമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ സഞ്ചാരപാതയും തെളിവുകളുമടക്കം ഇതിന് ശേഷം പിങ്കി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ സതീഷന്‍, ബൈജു കുമാര്‍ എന്നിവരാണ് പിങ്കിയുടെ ട്രെയിനേഴ്സ്.