കോട്ടയം പാമ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ചു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക പാമ്പാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ച കേസിൽ ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര കൂവക്കുന്ന് പറയുള്ളതിൽ വീട്ടിൽ സുകു കെ.വി (48) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. പാമ്പാടി സ്വദേശിനിയായ അതിജീവതയെ യുവാവ്‌ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് കഴിഞ്ഞദിവസം തട്ടിക്കൊണ്ടു പോവുകയും പെൺകുട്ടിയെ ഒളിവിൽ താമസിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവാവിന്റെ പിതാവായ സുകുവിന്റെ ഭാര്യയുടെ […]

കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വിരോധം; ഗൃഹനാഥനെ വീട് കയറി ആക്രമിച്ചു; നാല് പേർ അറസ്റ്റിൽ; പിടിയിലായത് പനച്ചിക്കാട് സ്വദേശികൾ

സ്വന്തം ലേഖിക ചിങ്ങവനം: ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കോളാകുളം ഭാഗത്ത് പൊട്ടൻമല വീട്ടിൽ ശരത് (23), പനച്ചിക്കാട് കോളാംകുളം ഭാഗത്ത് പൊട്ടൻ മല വീട്ടിൽ ഷാജി (56), പനച്ചിക്കാട് കോളാകുളം ഭാഗത്ത് പാടിപ്പാട്ട് വീട്ടിൽ അഖിലേഷ് കുമാർ (27), പനച്ചിക്കാട് കോളാകുളം കരോട്ട് ഭാഗത്ത് താമരപ്പള്ളി വീട്ടിൽ ഷിജു (39) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നാലുപേരും ചേർന്ന് ഇവരുടെ അയൽവാസി കൂടിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി […]

വൈക്കം തലയോലപ്പറമ്പിൽ കവർച്ചാ സംഘത്തിന് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ കവർച്ചാ സംഘത്തിന്റെ വാഹനത്തിന് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകിയ കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ ഹരീന്ദ്ര ഇർവിൻ (40) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വടകര സ്വദേശിനിയായ വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നെടുത്ത കേസിലെ പ്രതികൾ ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിളിന് വ്യാജമായ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകിയത് ഇയാളായിരുന്നു. ഇയാൾ OLX ഇൽ വിൽപ്പനയ്ക്കായി നൽകിയിരിക്കുന്ന വാഹനത്തിന്റെ നമ്പർ വാങ്ങിയശേഷം അതെ നമ്പര്‍ മോഷണത്തിനായി ഉപയോഗിക്കുന്ന വാഹനത്തിൽ […]

വീട്ടമ്മയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ചങ്ങനാശ്ശേരി സ്വദേശി പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: വീട്ടമ്മയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പുഴവാത് കോയിപ്പുറത്ത് വീട്ടിൽ കണ്ണൻ എസ് (26) നെയാണ് കോട്ടയം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് നിർമിക്കുകയും പലരുമായി വീട്ടമ്മ എന്ന വ്യാജേനെ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ച് വീട്ടമ്മയുടെ ഒറിജിനൽ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഫോട്ടോകൾ എടുത്ത് അത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പലര്‍ക്കുമായി അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ […]

വൈക്കത്ത് വികലാംഗനായ യുവാവിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് തലയാഴം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: വൈക്കത്ത് വികലാംഗനായ യുവാവിനെ ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം ആലത്തൂർ കണ്ടംതുരുത്ത് ഭാഗത്ത് പുത്തൻതറ വീട്ടിൽ ബിജു (51) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറച്ചു നാളുകൾക്ക് മുമ്പ് യുവാവിൽ നിന്നും പണം കടം വാങ്ങുകയും പണം തിരികെ നൽകാതിരുന്നതിനെ തുടർന്ന് യുവാവ് കഴിഞ്ഞ ദിവസം ഇയാളോട് പണം തിരികെ ചോദിക്കുകയുമായിരുന്നു. എന്നാൽ ബിജു യുവാവിനെ ചീത്ത വിളിക്കുകയും, സ്കൂട്ടറിൽ ഇരുന്ന ഹെൽമെറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് […]

അശ്ലീല വീഡിയോ വിവാദം; സി പി എം ഏരിയാ കമ്മിറ്റിയംഗം എ ഡി ജയനെ ആറ് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു

സ്വന്തം ലേഖിക ആലപ്പുഴ: അശ്ലീല വീഡിയോ വിവാദത്തില്‍ നടപടിയെടുത്ത് സി പി എം. വിഷയത്തില്‍ ഉള്‍പ്പെട്ട സി പി എം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയംഗം എ ഡി ജയനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. ആറു മാസത്തേയ്ക്കാണ് സസ്‌പെൻഷൻ. സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സോണയെ പിന്തുണയ്ക്കുകയും ഇരകളായ സ്‌ത്രീകളെ വീട്ടില്‍ച്ചെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് എ ഡി ജയനെ സസ്‌പെൻഡ് ചെയ്തത്. സി പി എമ്മിലെ വിഭാഗീയതയുമായി […]

കൊല്ലം മുതല്‍ മലപ്പുറം വരെ ഹവാല പണം ഒഴുകുന്നു; പ്രധാനകേന്ദ്രങ്ങളായി കോട്ടയവും കൊച്ചിയും; പെന്റാമേനകയില്‍ മാത്രം ദിവസവും നടക്കുന്നത് 50 കോടി രൂപയുടെ ഇടപാട്; കോട്ടയത്ത് സംഗീതാ വിജയൻ്റെ വീട്ടിലും റെയ്ഡ്; സംസ്ഥാനത്ത് വ്യാപക റെയ്ഡുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്……

സ്വന്തം ലേഖിക കൊച്ചി: കേരളത്തില്‍ ഹവാല പണം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. ഇഡി ഉദ്യോഗസ്ഥരും സുരക്ഷാ സേനയുമുള്‍പ്പെടെയുള്ള 150 പേര‌ടങ്ങുന്ന സംഘമാണ് കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ 15 കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത്. രാത്രി വൈകിയും പരിശോധന തുടരുകയായിരുന്നു. അടുത്തകാലത്തായി 10,000 കോടി രൂപ ഹവാലപ്പണം കേരളത്തിലേക്ക് എത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. മൂന്നുവര്‍ഷമായി നടത്തിയ രഹസ്യാന്വേഷണത്തിനിടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഈ വിവരം ലഭിച്ചത്. സംസ്ഥാനത്ത് വൻതോതില്‍ ഹവാല ഇടപാടു നടത്തുന്ന 25-ലധികം ഹവാല ഓപ്പറേറ്റര്‍മാരെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്. തിങ്കളാഴ്ച […]

ലൈഫ് മിഷൻ പദ്ധതിയില്‍ വീട് നല്‍കാമെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ തട്ടി; കെ.പി യോഹന്നാന്റെ സഹോദരന്‍ കെ.പി പൂന്നൂസ് വീണ്ടും അറസ്റ്റില്‍…..

സ്വന്തം ലേഖിക പത്തനംതിട്ട: തിരുവല്ല നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കെ.പി യോഹന്നാന്റെ സഹോദരനുമായ കെ.പി പുന്നൂസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ വീണ്ടും അറസ്റ്റിലായി. ലൈഫ് മിഷൻ പദ്ധതിയില്‍ വീട് വെച്ച്‌ നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വെച്ച്‌ നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരണം സ്വദേശിയില്‍ നിന്നും മൂന്നുലക്ഷവും എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മുതുകുളം സ്വദേശിനിയില്‍ നിന്ന് 20 ലക്ഷം രൂപയും തട്ടിയെടുത്തതായി കാട്ടി ഇരുവരും നല്‍കിയ പരാതിയിലാണ് പുന്നൂസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എംബിബിഎസ് […]

സംസ്ഥാനത്ത് വ്യാപക ഇഡി റെയ്ഡ്; ആറ് ജില്ലകളിലായി വ്യാപക കള്ളപ്പണ വേട്ട; കോട്ടയം ചങ്ങനാശേരിയിൽ സംഗീതാ വിജയന്റെ വീട്ടിലും റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തതായി സൂചന

കോട്ടയം/കൊച്ചി: സംസ്ഥാനത്ത് വ്യാപകമായി ഇഡി റെയ്ഡ് നടത്തുന്നു. ആറ് ജില്ലകളിലായാണ് ഇഡിയുടെ പരിശോധന പുരോഗമിക്കുന്നത്. സംസ്ഥാന വ്യാപകമായി പതിനഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. കോട്ടയം ജില്ലയിൽ കോട്ടയം ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇ ഡി യുടെ പരിശോധന നടക്കുന്നത് എന്നിവിടങ്ങളിലാണ്. ചങ്ങനാശേരിയിലെ പ്രമുഖ വ്യാപാരിയും റിയൽ എസ്റ്റേറ്റ് , ഫോറിൻ എക്സ്ചേഞ്ച് വ്യാപാരം നടത്തുന്ന സംഗീതാ വിജയന്റെ വീട്ടിലും കടയിലുമാണ് റെയ്ഡ്.

കോട്ടയം പൂവൻതുരുത്ത് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പൂവൻതുരുത്ത് ഭാഗത്തുള്ള ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ മനോജ് ബറുവ (27) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 6 :15 മണിയോടുകൂടി പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള ഹെവിയ റബ്ബർ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. തുടർന്ന് ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും കയ്യില്‍ ഇരുന്ന കമ്പിവടിയും,അവിടെയുണ്ടായിരുന്ന സിമന്റ് കട്ടയും ഉപയോഗിച്ച് തലയ്ക്ക് […]