കോട്ടയം പാമ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച്  തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ചു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോട്ടയം പാമ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ചു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

പാമ്പാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ച കേസിൽ ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് വടകര കൂവക്കുന്ന് പറയുള്ളതിൽ വീട്ടിൽ സുകു കെ.വി (48) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി സ്വദേശിനിയായ അതിജീവതയെ യുവാവ്‌ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് കഴിഞ്ഞദിവസം തട്ടിക്കൊണ്ടു പോവുകയും പെൺകുട്ടിയെ ഒളിവിൽ താമസിപ്പിക്കുകയുമായിരുന്നു.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവാവിന്റെ പിതാവായ സുകുവിന്റെ ഭാര്യയുടെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു.

പാമ്പാടി സ്റ്റേഷൻ എസ്.എച്ച്. ഓ സുവർണ്ണ കുമാർ, എസ്.ഐ അംഗതൻ, എ.എസ്.ഐ ആന്റണി മൈക്കിൾ, സിന്ധു റ്റി.വി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.