പണവും എടിഎം കാര്‍ഡും വീട്ടുകാരെ ഏല്‍പ്പിച്ചു; നഗരസഭ മുന്‍ കൗണ്‍സിലര്‍ കല്ലടയാറ്റില്‍ ചാടി ജീവനൊടുക്കി; സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഭര്‍ത്താവ്

സ്വന്തം ലേഖിക കൊല്ലം: പുനലൂരില്‍ നഗരസഭ മുൻ കൗണ്‍സിലറായ വീട്ടമ്മ കല്ലടയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സിന്ധു ഉദയകുമാര്‍ ആണ് പുഴയില്‍ ചാടി ജീവനൊടുക്കിയത്. സിന്ധുവിന്‍റെ മൃതദേഹം കല്ലടയാറ്റില്‍ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തി. സിന്ധുവും സുഹൃത്തുകളും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ടു നഗരസഭയിലെ സിന്ധു കഴിഞ്ഞ ദിവസം വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണു കല്ലടയറ്റിലേക്കു ചാടിയതെന്ന് ഭര്‍ത്താവ് ഉദയകുമാര്‍ പറഞ്ഞു. സ്വര്‍ണാഭരണങ്ങളും പണവും എടിഎം കാര്‍ഡും വീട്ടുകാരെ ഏല്‍പ്പിച്ച ശേഷമായിരുന്നു ആത്മഹത്യ. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് […]

മദ്യപിച്ച്‌ വീട്ടിലെത്തി ഭാര്യയും മകനെയും ഉപദ്രവിച്ചു; പൊലീസ് എത്തിയത്തോടെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടും പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തും രക്ഷപ്പെടാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയില്‍. ബാലരാമപുരം സ്വദേശി സതീഷ് ആണ് പിടിയിലായത്. മദ്യപിച്ച്‌ വീട്ടിലെത്തിയ സതീഷ് ഭാര്യയും മകനെയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴായിരുന്നു സംഭവം. മുറിക്കുള്ളില്‍ അടച്ചിട്ട് ഭാര്യ വിജിതയെയും തടയാൻ ശ്രമിച്ച മകൻ അജീഷിനെയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അവശനിലയിലായ വിജിതയെ ആശുപത്രിയില്‍ കൊണ്ടു പോകാൻ പോലും സതീഷ് സമ്മതിച്ചില്ല. തുടര്‍ന്ന് മകൻ പൊലിസ് സ്റ്റേഷനില്‍ എത്തി വിവരമറിയിച്ചു. പൊലീസ് സംഘം വീട്ടിലെത്തുമ്പോഴും സതീഷ് വിജിതയെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാളെ […]

മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടായ അതിക്രമം; നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സമാന രീതിയുള്ള മറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും

സ്വന്തം ലേഖിക ഇംഫാല്‍: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട യുവതികളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിലായ നാല് പ്രതികളെയാണ് പതിനൊന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടത്. മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജതമാക്കിയതായി മണിപ്പൂര്‍ പൊലീസ് അറിയിച്ചു. കേസിലെ മുഖ്യ പ്രതിയായ ഹൊറോദാസ് ഉള്‍പ്പെടെയുള്ളവരെയാണ് കോടതി പതിനൊന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ബാക്കിയുള്ള പ്രതികളെ കുറിച്ച്‌ വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സമാന രീതിയുള്ള മറ്റേതെങ്കിലും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

‘രാജ്യത്തെ സംരക്ഷിച്ചു പക്ഷെ എന്റെ ഭാര്യയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല’; മണിപ്പൂരിൽ നഗ്നയാക്കി നടത്തിച്ചത് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയെ; ആള്‍ക്കൂട്ടം പെരുമാറിയത് മൃഗങ്ങളെപ്പോലെ…

സ്വന്തം ലേഖിക ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ നഗ്നരാക്കി ജനമാദ്ധ്യത്തിലൂടെ നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്നിരുന്നു. ഇതിനെതിരെ രാജ്യത്തെ എല്ലാ ഇടത്തും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. പ്രധാനമന്ത്രി മുതല്‍ സുപ്രീംകോടതി വരെ ഇതിനെതിരെ പ്രതികരിച്ചു. ഇതില്‍ നഗ്നരാക്കി നടത്തിയ സ്‌ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ് കാ‌ര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുൻ സെെനികനാണ്. കൂടാതെ ഇദ്ദേഹം അസം റെജിമെന്റിന്റെ സുബേദാറായി ഇന്ത്യൻ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘ഞാൻ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പോരാടി, ഇന്ത്യൻ സമാധാന സേനയുടെ ഭാഗമായി ശ്രീലങ്കയിലും ഉണ്ടായിരുന്നു. ഞാൻ […]

പുരാവസ്തു തട്ടിപ്പ് കേസ്; സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന് മോന്‍സണ്‍ മാവുങ്കല്‍

സ്വന്തം ലേഖിക കൊച്ചി: പുരാവസ്തു തട്ടിപ്പ്‌ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് മോൻസണ്‍ മാവുങ്കല്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. സംസ്ഥാനത്തെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരാണ് തന്നെ കെണിയില്‍ കുടുക്കിയതെന്നും മോൻസണ്‍ മാവുങ്കല്‍ പറഞ്ഞു. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മോൻസന്റെ പ്രതികരണം. അതേസമയം, മോൻസണ്‍ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ അറസ്റ്റിന് പിന്നാലെ തുടര്‍നടപടികള്‍ നിലച്ചു. കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയിട്ടുണ്ടെങ്കിലും ഇവരെ ചോദ്യം ചെയ്യാൻ പോലും […]

മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം; മുഖ്യപ്രതിയുടെ വീട് ജനം തീവച്ച്‌ നശിപ്പിച്ചു; സംഭവം വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിനകം

സ്വന്തം ലേഖിക ഇംഫാല്‍: യുവതികളെ നഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ മുഖ്യപ്രതിയുടെ വീട് ആക്രമിച്ച്‌ തീവച്ച്‌ നശിപ്പിച്ച്‌ ജനം. സ്‌ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിനകമാണ് സംഭവം. ഇന്ന് പുലര്‍ച്ചെ ഒരുസംഘം വീട് തീവയ്‌ക്കുകയായിരുന്നു. മണിപ്പൂരിലെ കാംഗ്‌പോക്‌പി ജില്ലയില്‍ മേയ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. എന്നാല്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചതിന് പിന്നാലെ രണ്ട് ദിവസം മുൻപ് മാത്രമാണ് ഈ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ദേശവ്യാപകമായി ഇത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തില്‍ പ്രതികളായ നാലുപേരെ ഇതുവരെ അറസ്‌റ്റ് […]

മദ്യലഹരിയില്‍ അഞ്ചുവയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം; കുട്ടിയുടെ വലതു കൈ അടിച്ചൊടിച്ചു; ചോദ്യം ചെയ്ത അമ്മയ്ക്കും മര്‍ദ്ദനം; പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: അഞ്ചുവയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം. ആര്യങ്കോട് മൈലച്ചലിലാണ് സംഭവം. ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. തടിക്കഷണം കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ വലതു കയ്യെല്ലാണ് ഒടിഞ്ഞത്. കുട്ടിക്കു ദേഹമാസകലം അടിയേറ്റിട്ടുണ്ട്. കൂടാതെ അമ്മയ്ക്കും മര്‍ദ്ദനമേറ്റു. സംഭവത്തില്‍ രണ്ടാനച്ഛൻ സുബി(29)നെ ആര്യങ്കോടു പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയും മകനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയാണ് സുബിൻ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഇളയ കുട്ടി ഉറങ്ങാൻ കിടക്കുന്നതിന് മുൻപു സുബിൻ ബുക്കില്‍ ഇംഗ്ലിഷ് അക്ഷരം എഴുതാൻ നിര്‍ദേശിച്ചു. […]

വൈദ്യുതിയില്ലാത്ത സമയത്ത് വീട്ടിനുള്ളില്‍ അനക്കം; പിന്നാലെ ഒരാള്‍ ഓടി മറഞ്ഞു; മറയൂര്‍ കോളനിയില്‍ മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറി മോഷ്ടിച്ചത് ഗര്‍ഭിണിയായ യുവതിയുടെ താലിമാല

സ്വന്തം ലേഖിക ഇടുക്കി: മറയൂര്‍ കോളനിയില്‍ വീണ്ടും മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറി സ്വര്‍ണ്ണമാല മോഷ്ടിച്ചു കടന്നു. പത്തടിപ്പാലത്ത് ശശികലയുടെ വീട്ടില്‍ നിന്നുമാണ് എട്ടുമാസം ഗര്‍ഭിണിയായ മകള്‍ നിത്യയുടെ താലിമാല മോഷണം പോയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെയായിരുന്നു സംഭവം. മാസങ്ങളായി പൂട്ടിക്കിടന്നിരുന്ന വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയിട്ട് നാല് ദിവസമേ ആകുന്നുള്ളൂ. പുറകുവശത്തെ വാതില്‍ തള്ളിത്തുറന്ന് കയറിയ മോഷ്ടാവ് ശശികലയും നിത്യയും കിടന്ന മുറിയുടെ അലമാര തുറന്നാണ് മോഷണം നടത്തിയത്. ഈ സമയത്ത് ചെറിയ അനക്കം കേട്ടിരുന്നെങ്കിലും പ്രദേശത്ത് വീശിയടിച്ച കാറ്റിന്റെ ശബ്ദവും വൈദ്യുതി […]

വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് പുതുപ്പള്ളി സ്വദേശി

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി സ്വദേശിയായ ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇരവിനല്ലൂർ കടിയൻതുരുത്ത് ഭാഗത്ത് പുത്തൻവീട് വീട്ടിൽ റെജി പി.ജോൺ (56) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടുകൂടി അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും ഭാര്യയെയും വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു.ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമണം നടത്തിയത്. ഇതിനുശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്നും കടന്നു കളയുകയും ചെയ്തു. […]

വൈക്കത്ത് വള്ളത്തിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ; പിടിയിലായത് തലയോലപ്പറമ്പ് സ്വദേശികൾ

സ്വന്തം ലേഖിക വൈക്കം: വള്ളത്തിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ച കേസിൽ സഹോദരങ്ങളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ തലയോലപ്പറമ്പ് കിഴക്കേപ്പുറം ഭാഗത്ത് നടുത്തുരുത്തേൽ വീട്ടിൽ വിഷ്ണു തിലകൻ (27), ശരത് തിലകൻ (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് പെരുന്തുരുത്ത് സ്വദേശിയുടെ കൊടുതുരുത്ത് തോട്ടിൽ കെട്ടിയിട്ടിരുന്ന വള്ളത്തിൽ ഘടിപ്പിച്ചിരുന്ന 28,000 രൂപ വില വരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ […]