play-sharp-fill
മദ്യപിച്ച്‌ വീട്ടിലെത്തി ഭാര്യയും മകനെയും ഉപദ്രവിച്ചു; പൊലീസ് എത്തിയത്തോടെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടും പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തും രക്ഷപ്പെടാന്‍ ശ്രമം;  പ്രതി അറസ്റ്റില്‍

മദ്യപിച്ച്‌ വീട്ടിലെത്തി ഭാര്യയും മകനെയും ഉപദ്രവിച്ചു; പൊലീസ് എത്തിയത്തോടെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടും പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തും രക്ഷപ്പെടാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയില്‍.

ബാലരാമപുരം സ്വദേശി സതീഷ് ആണ് പിടിയിലായത്. മദ്യപിച്ച്‌ വീട്ടിലെത്തിയ സതീഷ് ഭാര്യയും മകനെയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുറിക്കുള്ളില്‍ അടച്ചിട്ട് ഭാര്യ വിജിതയെയും തടയാൻ ശ്രമിച്ച മകൻ അജീഷിനെയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

അവശനിലയിലായ വിജിതയെ ആശുപത്രിയില്‍ കൊണ്ടു പോകാൻ പോലും സതീഷ് സമ്മതിച്ചില്ല. തുടര്‍ന്ന് മകൻ പൊലിസ് സ്റ്റേഷനില്‍ എത്തി വിവരമറിയിച്ചു.

പൊലീസ് സംഘം വീട്ടിലെത്തുമ്പോഴും സതീഷ് വിജിതയെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

തുടര്‍ന്ന് കത്തി കാണിച്ചും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടും ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ ബലംപ്രയോഗിച്ചാണ് പൊലീസ് പ്രതിയെ കീഴടക്കിയത്.