play-sharp-fill

25 ലിറ്റർ ചാരായവുമായി ഇടുക്കി സ്വദേശി പിടിയിൽ: പ്രതി പിടിയിലായത് ഉടുമ്പൻചോലയിൽ

സ്വന്തം ലേഖകൻ ഉടുമ്പൻചോല : എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 25 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിലായി. അണക്കര വില്ലേജിൽ കൊച്ചറ നെറ്റിത്തൊഴു കരയിൽ വേലനാത്ത് വീട്ടിൽ ജേക്കബ് (തങ്കച്ചനെ ) ആണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ജി.ടോമിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇടുക്കി എക്സൈസ് ഇൻറലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചറയിൽ രാത്രിയിൽ നടത്തിയ പരിശോധനയിൽ 9 മണിയോടു കൂടി ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന ചാരായം പിടികൂടുകയായിരുന്നു. മൂന്നു കന്നാസുകളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. ചാരായം കടത്തിക്കൊണ്ടു വന്ന കെ.എൽ 35 ഇ […]

ഏറ്റുമാനൂരിൽ മകന്റെ ചവിട്ടേറ്റ് മരിച്ചത് ക്ഷേത്ര മോഷ്ടാവ് ചീക്കമണി: കൊലപാതക കാരണം മകന്റെ ഭാര്യയെ നിരന്തരം ശല്യം ചെയ്തത്

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ മകന്റെ ചവിട്ടേറ്റ് മരിച്ചത് കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് ചീക്ക മണിയെന്ന് പൊലീസ്. മണിയുടെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് മണിയെ ചവിട്ടിക്കൊന്നതെന്നാണ് പൊലീസ് പറയുന്നത്. നിരന്തരം മദ്യപിച്ചെത്തി, ഇയാളുടെ ഭാര്യയെ മണി ശല്യം ചെയ്തിരുന്നു. ഇതിനെചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം മണിയും മകനും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയിരുന്ന സംഭവം കൊലപാതകമായത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമാണ്. പേരൂർ ശങ്കരമല കോളനിയിൽ നരിക്കുഴി വീട്ടിൽ മണിയെയാണ് ( ചീക്കമണി – […]

ഒരു ദിവസം ലാഭം അരലക്ഷം വരെ..! ഹോട്ടൽ ജോലി ഉപേക്ഷിച്ച് കഞ്ചാവ് കച്ചവടത്തിലേയ്ക്കിറങ്ങിയ കഞ്ചാവ് ദാസ് എക്‌സൈസ് പിടിയിൽ; പിടിയിലായത് നഗരത്തിലെ വിദ്യാർത്ഥികളെ കഞ്ചാവിന്റെ അടിമയാക്കിയ ദാസ്

ക്രൈം ഡെസ്‌ക് കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് അടക്കം കഞ്ചാവ് വിറ്റ് ഒരു ദിവസം അരലക്ഷം രൂപ വരെ സമ്പാദിക്കുന്ന കഞ്ചാവ് ദാസ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഒരു ദിവസം 70 മുതൽ നൂറ് പൊതി വരെ കഞ്ചാവുമായി എത്തി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിറ്റിരുന്ന ദാസിന് ചുരുങ്ങിയ വിലയിലാണ് കഞ്ചാവ് ലഭിച്ചിരുന്നത്. ഇത് കോട്ടയത്ത് എത്തിക്കുമ്പോൾ ലക്ഷങ്ങളാണ് വിലയായി ലഭിച്ചിരുന്നത്. ഇടുക്കി പീരുമേടു ഏലപ്പാറ  ചെമ്മണ്ണ്  സെമിനിവാലി എസ്റ്റേറ്റിൽ   നമ്പർ 6 ലയത്തിൽ  പ്രഭുദാസ്. എല്ലി(53)നെയാണ് കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്.  എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് […]

കുമരകത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും വിലങ്ങുമായി രക്ഷപെട്ട പ്രതിയെ ഒളിവിൽ പാർപ്പിച്ച ബന്ധുപിടിയിൽ; പിടിയിലായത് അമ്മയുടെ സഹോദരൻ

സ്വന്തം ലേഖകൻ കോട്ടയം: കഞ്ചാവ് കേസിൽ പിടികൂടിയ പൊലീസിന്റെ കണ്ണ് വെട്ടിച്ച് വിലങ്ങുമായി ജീപ്പിൽ നിന്നും രക്ഷപെട്ട പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച ബന്ധു പിടിയിൽ. തിരുവാർപ്പ് സ്വദേശി ടി.കെ രജീഷിനെ ഒളിവിൽ കഴിയാൻ സഹായിച്ച അമ്മയുടെ സഹോദരൻ തിരുവാർപ്പ് പറമ്പൂക്കര കോളനിയിൽ വടുകപറമ്പിൽ വീട്ടിൽ രാജപ്പനെ (52)യാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ ആന്റി സ്‌ക്വാഡ് പിടികൂടിയത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ രജീഷ് ഏപ്രിൽ നാലിനാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്. തുടർന്ന് തിരുവാർപ്പ് മീൻചിറ ഭാഗത്തുള്ള സുഹൃത്തിന്റെ വീടിനു പിന്നിലെ പാടശേഖരത്തിൽ […]

ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി കഞ്ചാവ് കടത്ത്: രക്ഷപെടാൻ ലിഫ്റ്റ് നൽകിയ ആളെ കുടുക്കും; കഞ്ചാവിന്റെ മൊത്ത വിതരണക്കാരൻ ഒടുവിൽ കുടുങ്ങി

സ്വന്തം ലേഖകൻ ആലപ്പുഴ: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി കഞ്ചാവ് കടത്തി ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന പ്രതി എക്സൈസ് പിടിയിലായി. കഞ്ചാവ് കടത്തിയിരുന്ന പ്രതി പൊലീസോ എക്സൈസോ പിടികൂടിയാൽ ബൈക്കിൽ ലിഫ്റ്റ് തന്നയാളെ കുടുക്കി രക്ഷപെടാനും പദ്ധതി തയ്യാറാക്കിയിരുന്നു. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മാഹിന്‍ എന്ന 19 കാരനെയാണ് എറണാകുളം എക്സൈസ് പ്രത്യേക സ്ക്വാഡ് പിടിച്ചത്. ഇയാള്‍ ഒടുവില്‍ ലിഫ്റ്റ് ചോദിച്ചത് എക്സൈസുകാരനോട് തന്നെ ആയിരുന്നു എന്നതാണ് വാര്‍ത്തയിലെ ട്വിസ്റ്റ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് എക്സൈസ് പോലീസ് എന്നിവരുടെ കര്‍ശന പരിശോധന മറികടന്ന് ലഹരിവസ്തുക്കള്‍ കടത്താനാണ് പുതിയ […]

മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന് അച്ഛന് ദാരുണാന്ത്യം: മരണ വിവരം പുറത്തറിഞ്ഞത് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ; മകൻ പൊലീസ് കസ്റ്റഡിയിൽ; സംഭവം ഏറ്റുമാനൂർ നരിക്കുഴി കോളനിയിൽ

ക്രൈം ഡെസ്‌ക് കോട്ടയം: വാക്കു തർക്കത്തിനിടെ മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന് അച്ഛന് ദാരുണാന്ത്യം. ഏറ്റുമാനൂർ ശങ്കരമല നരിക്കുഴി വീട്ടിൽ മണി (70) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മണിയുടെ മകൻ മനുവിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. മണി വീട്ടിൽ മരിച്ചു കിടക്കുന്നതായി രാവിലെ നാട്ടുകാരാണ് ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിച്ചത്. സ്വാഭാവിക മരണം എന്ന രീതിയിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്ത്. സംഭവ സ്ഥലത്തും, മരണം നടന്ന വീട്ടിലും, ബന്ധുക്കളുടെ മൊഴിയിലും അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. […]

മുണ്ടക്കയത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു: മരണ വിവരം പുറത്തറിഞ്ഞത് വൈകുന്നേരത്തോടെ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കയത്ത് വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം കരിനിലം പ്ലാക്കപ്പടി ഇളയശേരിയിൽ അമ്മുക്കുട്ടി (68), മകൻ മധു (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷു ദിനത്തിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നരയായിട്ടും വീട്ടിൽ നിന്നും ഒച്ചയും അനക്കവുമില്ലാതെ വന്നതോടെ അയൽവാസികൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം വീടിന്റെ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മുക്കുട്ടിയുടെ മൃതദേഹം വീട്ടിലെ ഹാളിലെ കട്ടിലിൽ കമന്ന […]

വീടു വാടകയ്ക്കെടുത്തു് മയക്കുമരുന്നു ഉപയോഗം 3 പേർ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ പാലാ: വിളക്കുമാടം അംബേദ്കർ കോളനിയ്ക്കു സമീപം വീടു വാടകയ്ക്കെടുത്തു് മയക്കുമരുന്നു് ഉപയോഗിച്ചു വന്നിരുന്ന സംഘത്തെ പാലാ എകു് സൈസു് റേഞ്ചു് ഇൻസ്പെക്ടർ കെ.ബി. ബിനുവും പാർട്ടിയും ചേർന്നു് അറസ്റ്റു ചെയ്തു.വീട്ടിൽ നിന്നു് 25 ഗ്രാം ഗഞ്ചാവും ഗഞ്ചാവു് വലിക്കുന്നതിനായി പ്രതികൾ നിർമ്മിച്ച ബാങ്ങു് എന്ന 2 ഉപകരണങ്ങളും ,ധാരാളം സിറിഞ്ചുകളും കണ്ടെടുത്തു. വിളക്കുമാടം കുന്നും പുറത്തു് വീട്ടിൽ കെവി ദേവദത്തൻ (25 വയസ്സ്) ചാത്തംകുളം കരയിൽ അമ്പഴത്തിനാൽ വീട്ടിൽ വിഷ്ണു (25 വയസ്സ്)എലിക്കുളം മുക ളെൽ വീട്ടിൽ അനിൽ (23 വയസ്സ്) […]

കുമരകം പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി ദിവസങ്ങൾക്ക് ശേഷം പിടിയിൽ

സ്വന്തം ലേഖകൻ കുമരകം: പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി രക്ഷപെട്ട പ്രതിയെ ദിവസങ്ങൾക്ക് ശേഷം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം പിടികൂടി. തിരുവാർപ്പ് മീൻചിറ തിരുത്തിച്ചിറ ടി.കെ രജീഷി(26)നെയാണ് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് കുമരകം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിയ രജീഷിനെ പൊലീസ് പിടികൂടിയത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത് ജീപ്പിലേയ്ക്ക് കയറ്റുന്നതിനിടെ പ്രതി വിലങ്ങുമായി രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം നിരവധി തവണ […]

മദ്യലഹരിയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ചു: കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് തടവും പിഴയും ലൈസൻസ് സസ്‌പെൻഷനും

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ അപകടകരമായ രീതിയിൽ നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്ക് തടവും പിഴയും ലൈസൻസ് സസ്‌പെൻഷനും. പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ മാഞ്ഞൂർ ഭഗവതി മഠം ഭാഗത്ത് മാഞ്ഞൂർ സൗത്ത് കര ചെറുകൂട്ടിൽ വീട്ടിൽ മാർട്ടിൻ മാത്യു (43)സിനെയാണ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. ഒരു മാസം തടവം, മൂവായിരം രൂപ പിഴയും, ആറു മാസത്തേയ്ക്ക് ലൈസൻസ് സസ്‌പെന്റ് ചെയ്തതുമാണ് ശിക്ഷ. 2013 നായിരുന്നു കേസിനാസ്പദമായ സംഭവം. പാലായിൽ നിന്നും ഏറ്റുമാനൂരിലേയ്ക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. കിടങ്ങൂർ […]