play-sharp-fill

മാവോയിസ്റ്റിനു നേരെയുള്ളത് ഇല്ലാത്ത വെടിയോ: യുഎപിഎ ചുമത്തിയത് ശ്രദ്ധതിരിക്കൽ നാടകമോ..? ജോയ് മാത്യു പറയുമ്പോൾ ഉടലെടുക്കുന്ന സംശയങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി: വാളയാറിൽ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ തെരുവിൽ പ്രതിഷേധം ശക്തമാകുമ്പോൾ, അട്ടപ്പാടിയിൽ അപ്രതീക്ഷിതമായി വെടിപൊട്ടിയതിനു പിന്നിൽ ഗൂഡാലോചയോ..? സംവിധായൻ ജോയ് മാത്യു മുന്നോട്ടു വച്ച സംശയങ്ങളിൽ ഈ മാവോയിസ്റ്റ് വേട്ട ഗൂഡാലോചനയാണോ എന്ന സംശയവും ഉയരുന്നുണ്ട്. വാളയാറിൽ പെൺകുട്ടികൾക്ക് അതിക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വരികയും, ആ കുടുംബത്തിന് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു അപ്രതീക്ഷിതമായി അട്ടപ്പാടിയിലെ കാടുകളിൽ മാവോയിസ്റ്റുകൾക്കു നേരെ തണ്ടർ ബോൾട്ടിന്റെ വെടിപൊട്ടിയത്. മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനു പിന്നാലെ രാഷ്ട്രീയമായുണ്ടായ പ്രതികരണങ്ങളാണ് മാവോയിസ്റ്റ് വേട്ടയും തുടർന്നുണ്ടായ സംഭവങ്ങളും […]

ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ ചത്ത ആട്: കലാപത്തിനുള്ള ശ്രമമെന്ന് സൂചന; അതീവ ജാഗ്രതയിൽ പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂർ: ക്ഷേത്രത്തിനു മുന്നിൽ രക്തത്തിൽ കുളിച്ച നിലയിൽ ആടിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അതീവ ജാഗ്രതയോടെ പൊലീസ്. പ്രശസ്തമായ തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിന് മുന്നിലാണ് പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ ആടിന്റെ ശവം കണ്ടെത്തിയത്. രക്തം ഒലിക്കുന്ന നിലയിലായിരുന്നു ആടിന്റെ ശവം കണ്ടെത്തിയത്. ആട്ടിൻ കുട്ടിയുടെ ശവം കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി തളിപ്പറമ്പ് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിൽ പൂജയ്ക്കായി എത്തിയ മേൽശാന്തിയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു […]

ചുങ്കം സിഎംഎസ് സ്കൂളിൽ മോഷണം: പ്രതി അറസ്റ്റിൽ: പിടിയിലായത് സ്ഥിരം പ്രതിയായ മണിമലക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം : ചുങ്കം സിഎംഎസ് സ്കൂളിൽ മോഷണം നടത്തിയ പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മണിമല സ്വദേശിയായ കൃഷ്ണൻകുട്ടിയെ ( 62) ആണ് നാഗമ്പടത്തിനു സമീപത്തു നിന്നും പിടിച്ചത്. നിരവധി മോഷണകേസുകളിൽ പ്രതിയായ കൃഷ്ണൻകുട്ടി ജയിലിൽ നിന്നും ഇറങ്ങിയിട്ട് ആറു മാസമേ ആയുള്ളൂ. മണിമല പോലീസ് സ്റ്റേഷനിൽ മാത്രം ഏഴു മോഷണക്കേസുകൾ ഉള്ള ഇയാൾക്ക് പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നി ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ ഉണ്ട്. കോട്ടയം നാഗമ്പടം കേന്ദ്രികരിച്ചു കൂടുതൽ മോഷണം […]

ഇതര സംസഥാന തൊഴിലാളികളെ പറ്റിച്ച് സിം വിൽപ്പന: ഇരുനൂറ് രൂപയുടെ സിമ്മിന് 700 രൂപ; നാലാം ദിവസം സിം ഡിം; കബളിപ്പിക്കലിനു കൂട്ടു നിൽക്കുന്നത് ചില ചെറുകിട മൊബൈൽകടക്കാർ; കോട്ടയം നഗരത്തിലെ പുതിയ മൊബൈൽ തട്ടിപ്പ് പുറത്ത്; ഓക്‌സിജൻ ഷോറൂമിലെ മോഷണത്തിന് ഉപയോഗിച്ചതും തട്ടിപ്പ് സിം എന്ന് സംശയം

തേർഡ് ഐ ബ്യൂറോ കോട്ടയം: തൊഴിലെടുക്കാൻ വന്നവരാണെങ്കിലും, ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിന്റെ അതിഥികളാണെന്നാണ് സർക്കാർ പറയുന്നത്. സംസ്ഥാനത്തിന്റെ അതിഥികളയി എത്തിയവർക്കു ഫ്‌ളാറ്റും, താമസ സൗകര്യവും ആരോഗ്യ ഇൻഷ്വറൻസ് കാർഡും അടക്കം നൽകിയാണ് സംസ്ഥാന സർക്കാർ ഇവരെ സ്വീകരിക്കുന്നത്. എന്നാൽ, ഇവരെ പറ്റിച്ച് ജീവിക്കുകയാണ് കോട്ടയം നഗരത്തിലെ ചില മൊബൈൽ സ്ഥാപനങ്ങൾ. ഇരുനൂറിലേറെ മൊബൈൽ ഫോൺ സ്ഥാപനങ്ങളുള്ള നഗരത്തിൽ അഞ്ചോ ആറോ സ്ഥാപനങ്ങൾ മാത്രമാണ് മാന്യമായി ജോലി ചെയ്യുന്നവർക്കു പോലും കളങ്കം സൃഷ്ടിക്കുന്നത്. ഇവരുടെ തട്ടിപ്പ് ഈ രീതിയിലാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വ്യാജ […]

പീഡനകേസിലെ പ്രതിയും പൊലീസും തമ്മിൽ സംഘർഷം ;  എസ്ഐയെ കുത്തിപരിക്കേൽപ്പിച്ച  പ്രതി ഒളിവിൽ , എസ്.ഐ ആശുപത്രിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്‌ഐയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം പീഡനക്കേസിലെ പ്രതി ഓടിരക്ഷപ്പെട്ടു.  പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ വിമലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കരിമഠം കോളനി സ്വദേശിയായ നിയാസാണ് രക്ഷപ്പെട്ടത്. കരിമഠം കോളനിയിലാണ് സംഭവം. ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  കേസില്‍ നിയാസിനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ്. ഇതിനിടെ പ്രതിയായ നിയാസും സുഹൃത്തുക്കളും ചേര്‍ന്ന് പോലീസിനെ തടയുകയായിരുന്നു. ശേഷം ഒരു ബിയര്‍ കുപ്പി പൊട്ടിച്ച്‌ നിയാസ്‌ സ്വന്തം ശരീരത്തില്‍ മുറിവുണ്ടാക്കി രക്തം എസ്‌ഐയുടെ ശരീരത്തില്‍ പുരട്ടാന്‍ ശ്രമിച്ചു. ഇതിനിടെയുണ്ടായ ബലപ്രയോഗത്തില്‍ ഇയാള്‍ കുപ്പികൊണ്ട് […]

വാട്സ്ആപ്പ്  ചാരപ്പണി ; ഇസ്രായേൽ കമ്പനിയുടെ സൈബർ ആക്രമണത്തിന്റെ ഇന്ത്യൻ ഇരകളുടെ പട്ടികയിൽ മലയാളിയും

സ്വന്തം ലേഖകൻ കൊച്ചി : വാ​ട്​​​സ്​​ആപ്പിലൂ​ടെ  ഇ​സ്രാ​യേ​ല്‍ ക​ സനി എ​ന്‍.​എ​സ്.​ഒ ന​ട​ത്തി​യ ചാ​ര​പ്പ​ണി​യി​ല്‍ ഡ​ല്‍​ഹി​യി​ലെ മ​ല​യാ​ളി ഗ​വേ​ഷ​ക​നെ​യും ല​ക്ഷ്യ​മി​ട്ടു.  മ​ല​പ്പു​റം കാ​ളി​കാ​വ്​ സ്വ​ദേ​ശി​യായ  ഡ​ല്‍​ഹി​യി​ല്‍ സെന്റർ ഫോ​ര്‍ ദ ​സ്​​റ്റ​ഡീ​സ്​ ഒാ​ഫ്​ ഡെ​വ​ല​പി​ങ്​ സൊ​സൈ​റ്റീ​സി​ല്‍ (സി.​എ​സ്.​ഡി.​എ​സ്) ഗ​വേ​ഷ​ക​നു​മാ​യ അ​ജ്​​മ​ല്‍ ഖാ​നാ​ണ്​ അ​മേ​രി​ക്ക​ന്‍ കോ​ട​തി​യി​ല്‍ വാ​ട്​​​സ്​​ആ​പ്പ് സ​മ​ര്‍​പ്പി​ച്ച ഇ​സ്രാ​യേ​ല്‍ ക​മ്പനി​യു​ടെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന്റെ  ഇ​ന്ത്യ​ൻ ഇ​ര​ക​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്. അജ്മലിന് പുറമേ  രാജ്യത്തെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ർ, അ​ഭി​ഭാ​ഷ​ക​ർ, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ർ തുടങ്ങി 22പേ​രു​ടെ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ഒ​ക്​​ടോ​ബ​ര്‍ മൂ​ന്നി​ന്  കാ​ന​ഡ​യി​ലെ ടൊറന്റോ സി​റ്റി​സ​ണ്‍​ ലാ​ബി​ല്‍​നി​ന്ന്​ ചാ​ര​പ്പ​ണി​യു​ടെ […]

എന്താണ് കേരളം ഇങ്ങനെ..! പതിനാലുകാരൻ നാലുവയസുകാരിയെ അംഗൻവാടിയിൽ വച്ച് പീഡിപ്പിച്ചു; പ്രതിയായ യുവാവിനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി

സ്വന്തം ലേഖകൻ കൊച്ചി: എന്താണ് കേരളം ഇങ്ങനെ, കേരളത്തിൽ ഓരോ ദിവസവും പുറത്തു വരുന്ന പീഡനക്കേസുകളാണ് പുറത്തു വരുന്നത്. ഏറ്റവും ഒടുവിൽ കോതമംഗലത്തു നിന്നും പുറത്തു വന്ന പീഡന വാർത്ത, ആരെയും നടക്കുന്നതാണ്. പ്ലേസ്‌കൂളിൽ ഉച്ചയ്ക്ക് ഉറക്കാൻ കിടത്തിയ 4 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 14 കാരനെതിരെ പൊലീസ് കേസെടുത്തു.നഗരത്തോടു ചേർന്നുള്ള ഗ്രാമപ്രദേശത്ത് പ്രവർത്തിച്ചുവരുന്ന പ്ലേ സ്‌കൂളിൽ കഴിഞ്ഞ ദിവസമാണ് കുട്ടിക്കുനേരെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയുടെ പീഡനശ്രമം നടന്നത്. പ്ലേസ്‌കൂൾ നടത്തിപ്പുകാരിയുടെ മകനെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇവർ കുട്ടികളെ ഉറക്കാൻ കിടത്തിയ ശേഷം സ്ഥാപനത്തിൽ […]

ഖത്തറിലെ ലോകകപ്പ് ലക്ഷ്യമിട്ട് മലപ്പുറത്ത് ഹാഷിഷ് ശേഖരം: പെരിന്തൽമണ്ണയിൽ നിന്നും പിടിച്ചെടുത്തത് വിദേശത്തേയ്ക്കു കൊണ്ടു പോകാൻ വച്ച ഹാഷിഷ്; പ്രധാന പ്രതി പിടിയിൽ

ക്രൈം ഡെസ്‌ക് മലപ്പുറം: ഖത്തിറിൽ 2022 ൽ നടക്കുന്ന ലോകകപ്പ് ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന വൻ മയക്കുമരുന്നു ശേഖരം പൊലീസ് പിടിച്ചെടുത്തു. പെരിന്തൽണ്ണയിൽ നിന്നാണ് പൊലീസ് സംഘം പിടിച്ചെടുത്തത് ഒന്നരക്കോടി രൂപ വിലവരുന്ന ഹാഷിഷ്. മലപ്പുറം പെരിന്തൽമണ്ണയിൽ ഹാഷിഷ് ശേഖരവുമായി പിടിയിലായ കാസർകോട് സ്വദേശി മുഹമ്മദ് ആഷിഖ് (25) ലക്ഷ്യം വച്ചത് ഖത്തറിൽ നടക്കുന്ന ലോകക്കപ്പിനെത്തുന്ന വിദേശികളെയെന്ന് പൊലീസ് അന്വേഷണത്തിലാണ് കണ്ടെത്തിയത്. വിദേശ മാർക്കറ്റിൽ ഒന്നരക്കോടി വിലമതിക്കുന്ന ഹാഷിഷാണ് പെരിന്തൽമണ്ണയിൽ നിന്ന് പിടികൂടിയത്. ഖത്തറിലേയ്ക്കു മയക്കുമരുന്ന് കയറ്റി അയക്കാൻ സംസ്ഥാനം കേന്ദ്രീകരിച്ച് വൻലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് […]

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കണ്ടെടുത്ത തോക്കുകൾ ഒഡീഷയിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചത്

  സ്വന്തം ലേഖിക തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ ഉപയോഗിച്ച തോക്കുകൾ ഒഡീഷയിൽ നിന്ന് തട്ടിയെടുത്തതാണെന്ന് പൊലീസ് പറഞ്ഞു. 2004ൽ ഒഡീഷയിലെ കോരാപുഡിലെ ആയുധസംഭരണ ശാലയിൽ ആക്രമണം നടത്തി തട്ടിയെടുത്ത ആയുധങ്ങളിൽ ചിലതാണ് കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു. 303 സീരിസിൽപ്പെട്ട രണ്ട് തോക്കുകളാണ് തിരിച്ചറിഞ്ഞത്. പിടിച്ചെടുത്ത മറ്റു തോക്കുകളുടെ പരിശോധന തുടരുകയാണ്.അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനു ശേഷം പിടിച്ചെടുത്ത ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മാവോവാദി ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇത്തരത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡീഷയിലെ പോലീസ് സ്റ്റേഷനിൽനിന്ന് തട്ടിയെടുത്ത തോക്കുകളാണെന്ന് സ്ഥിരീകരിച്ചത്.

മാവോയിസ്റ്റുകൾ മരിച്ചത് ഏറ്റുമുട്ടലിനെ തുടർന്ന് ; പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

  സ്വന്തം ലേഖകൻ പാലക്കാട്: മഞ്ചിക്കണ്ടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ്. മാവോയിസ്റ്റുകൾക്ക് നേരെ പൊലീസ് ഏകപക്ഷീയമായി വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന ആരോപണം ഭരണമുന്നണിയിൽപ്പെട്ട സിപിഐ അടക്കമുള്ളവർ ഉന്നയിച്ചതിന് പിന്നാലെയാണ് പൊലീസ് നിലപാട് വ്യക്തമാക്കുന്നത്. പാലക്കാട് എസ്.പി ജി.ശിവവിക്രം മഞ്ചിക്കണ്ടിയിലേത് അപ്രതീക്ഷിതമായുണ്ടായ ഒരു ഏറ്റുമുട്ടലാണെന്ന് ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കാട്ടിൽ പട്രോളിംഗ് പോയ കേരള പൊലീസിന്റെ സായുധ സേനാ വിഭാഗമായ തണ്ടർ ബോൾട്ടിന് നേരെ മാവോയിസ്റ്റുകൾ വെടിവച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നും തണ്ടർ ബോൾട്ട് നടത്തിയ വെടിവെപ്പിൽ മൂന്ന് മാവോയിസ്റ്റുകളും പിറ്റേ ദിവസം ഇൻക്വസ്റ്റ് […]