പെൻഷൻ തുകയായ ആയിരം രൂപയ്ക്ക് വേണ്ടി വയോധികനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കാട്ടിൽ തള്ളി: മണിമലയിൽ നടന്നത് അതിക്രൂരമായ കൊലപാതകം; പ്രതി പൊലീസ് പിടിയിലായി; പ്രതിയെ പിടികൂടിയത് ഓട്ടോഡ്രൈവർമാരുടെ മിടുക്ക്

ക്രൈം ഡെസ്‌ക് കോട്ടയം: പെൻഷൻ തുകയായ ആയിരം രൂപ തട്ടിയെടുക്കാൻ വയോധികനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കാട്ടിൽ തള്ളിയ കേസിലെ പ്രതിയെ ഓട്ടോ ഡ്രൈവർമാരുടെ മിടുക്കിനെ തുടർന്ന് പിടികൂടി. മണിമല മൂങ്ങാനി പുളിക്കപീടികയിൽ തോമസ് (ബേബി 88) നെ റബർ തോട്ടത്തിലെത്തിച്ച് മദ്യം നൽകി മയക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് ഓട്ടോ ഡ്രൈവമാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. കേസിലെ പ്രതിയായ കട്ടപ്പന വള്ളക്കടവ് കോളനിയിൽ വിൽസണിനെ (36) മണിമല സ്റ്റാൻഡിലെ ഓട്ടോഡ്രൈവർമാർ ചേർന്ന് പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് […]

മണർകാട് സ്‌റ്റേഷൻ ലോക്കപ്പിലെ ആത്മഹത്യ: സിഐയും എസ്.ഐയും രക്ഷപെട്ടു; പാവം രണ്ടു പൊലീസുകാർക്കെതിരെ നടപടി; പാറാവുകാരനും ജിഡിചാർജിനും സസ്‌പെൻഷൻ

സ്വന്തം ലേഖകൻ കോട്ടയം: മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിലിയെടുത്ത പ്രതി പൊലീസ് ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്‌പെൻഷൻ. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് സംഭവത്തിൽ സി.ഐയ്ക്ക് മേൽനോട്ട വീഴ്ച വന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സി.ഐയ്‌ക്കെതിരെ നടപടിയില്ല. സംഭവം നടക്കുമ്പോൾ മണർകാട് സ്റ്റേഷനിലെ ജിഡി ചാർജ് ആയിരുന്ന എ.എസ്.ഐ പ്രസാദ്, സിവിൽ പൊലീസ് ഓഫിസർ സെബാസ്റ്റ്യൻ വർഗീസ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ സസ്‌പെന്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിച്ച സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി […]

മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ നവാസിന് നാട്ടുകാരുടെ മർദ്ദനമേറ്റു; ശരീരത്തിൽ പരിക്കുകൾ: നാട്ടുകാർക്കെതിരെയും കേസെടുത്തേയ്ക്കും

സ്വന്തം ലേഖകൻ കോട്ടയം : മണർകാട് പൊലീസ് ലോക്കപ്പിൽ ജീവനൊടുക്കിയ നവാസിന് നാട്ടുകാരുടെ മർദ്ദനം ഏറ്റിരുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ വിശദീകരണം. മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ നവാസിനെ നാട്ടുകാർ ചേർന്ന് പിടികൂടി തടഞ്ഞ് വച്ച ശേഷമാണ് പൊലീസിന് കൈ മാറിയത്. ഈ സാഹചര്യത്തിൽ നവാസിനെ മർദിച്ച നാട്ടുകാർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുന്ന കാര്യം പൊലീസ് ആലോചിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയിൽ നവാസ് മദ്യ ലഹരിയിൽ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയതോടെ നവാസ് മറ്റൊരിടത്തേയ്ക്ക് […]

പൊലീസ് ലോക്കപ്പിലെ ആത്മഹത്യ: നവാസിന്റെ പോസ്റ്റ്മാർട്ടം ബുധനാഴ്ച; പരാതിയുമായി ബന്ധുക്കൾ

സ്വന്തം ലേഖകൻ കോട്ടയം: പൊലീസ് ലോക്കപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ മൃതദേഹം ബുധനാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടം ചെയ്യും. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കസ്റ്റഡിയിൽ പ്രതി മരിച്ച സാഹചര്യത്തിൽ ജു​​ഡീ​​ഷ​​ല്‍ ഫ​​സ്റ്റ് ക്ലാ​​സ് മൂ​​ന്നി​​ലെ ജ​​ഡ്ജി പി.​​എ​​സ്. രാ​​ജു, സ​​ബ് ക​​ള​​ക്ട​​ര്‍ ഈ​​ശ പ്രി​​യ, കോ​​ട്ട​​യം ത​​ഹ​​സി​​ല്‍​​ദാ​​ര്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ന്‍​​ക്വ​​സ്റ്റ് ന​​ട​​പ​​ടികൾ. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിന്റെ റിപ്പോർട്ട് ചൊവ്വാഴ്ച സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാർത്ഥസാരഥി പിള്ള ജില്ലാ […]

പൊലീസ് ലോക്കപ്പിലെ പ്രതിയുടെ മരണം: ദുരൂഹത വർധിക്കുന്നു: നവാസ് തുങ്ങി നിന്നത് ജനാലയിൽ: പൊലീസിന്റെ ഫോൺ വിളിയിലും അടിമുടി ദുരൂഹത

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ പ്രതി തൂങ്ങി മരിച്ച സംഭവത്തിൽ ദുരുഹത ഏറുന്നു. സംഭവത്തിന് തൊട്ടു മുൻപ് വരെയുള്ള നവാസിന്റെ പെരുമാറ്റത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. ആറടിയിലേറെ ഉയരമുള്ള നവാസ് , പൊലീസ് സ്റ്റേഷനിലെ ബാത്ത് റൂമിന്റെ ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുകയായിരുന്നു. ഇത് വിശ്വാസ യോഗ്യമല്ലെന്നാണ് ആരോപണം. ഇത് കൂടാതെ സംഭവം നടന്ന ചൊവ്വാഴ്ച രാവിലെ മരിച്ച നവാസിന്റെ വീട്ടിലേയ്ക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ച ശേഷം നവാസ് വീട്ടിലെത്തിയോ എന്ന് തിരക്കിയതായും ആരോപണമുണ്ട്. […]

മണർകാട് സ്റ്റേഷനിലെ ലോക്കപ്പ് മരണം: അന്വേഷണം രണ്ട് ഡിവൈഎസ്പിമാർക്ക്: നാല് പൊലീസ് ഉദ്യോഗസ്ഥർ കുടുങ്ങും

സ്വന്തം ലേഖകൻ കോട്ടയം : മദ്യലഹരിയിൽ വീട്ടിൽ പ്രശ്നമുണ്ടാക്കിയ പ്രതി പൊലീസ് ലോക്കപ്പിൽ തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം രണ്ട് ഡിവൈഎസ്പിമാർക്ക്. പ്രതി പൊലീസ് സ്റ്റേഷനിൽ തുങ്ങിമരിച്ച സംഭവത്തിന്റെ അന്വേഷണം ജില്ലാ കൈം റെക്കോഡ്സ് ബ്യൂറോ ഡി വൈ എസ് പി പാർത്ഥസാരഥി പിള്ളയ്ക്കും , സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് എ പ്രകാശൻ പടന്നയിലുമാണ് നടത്തുക. രണ്ട് സംഭവങ്ങളിലുമായി സ്റ്റേഷൻ ഹൗസ് ഓഫിസറായ സിഐ , പ്രതിയെ സ്റ്റേഷനിലെത്തിയ എസ് ഐ , സംഭവ […]

കെവിൻ ദളിതൻ തന്നെയെന്ന് ഉറപ്പിച്ച് വിചാരണ: ദുരഭിമാനക്കൊലപാതകത്തിന് കൂടുതൽ തെളിവുകൾ: കെവിൻ കേസിൽ വീണ്ടും കൂറുമാറ്റം; വിചാരണ നിർണ്ണായക ഘട്ടത്തിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിചാരണ അന്തിമഘട്ടത്തിലേയ്ക്ക്. കെവിന്റെത് ദുരഭിമാനകൊലപാതകമായി കണക്കാക്കണമെന്ന പ്രോസിക്യൂഷൻ വാദത്തിന് ശക്തി പകർന്ന് കെവിന്റെ ജാതി സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി. ജാതി സർട്ടിഫിക്കറ്റ് നൽകിയ കോട്ടയം തഹസീൽദാറായിരുന്ന അശോകനും കെവിൻ ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടയാളാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കെവിന്റെ കൊലപാതകം ദുരഭിമാന കൊലപാതമാണെന്ന് വ്യക്തമാകുന്നതാണ് തഹസീൽദാറിന്റെ മൊഴി. ചൊവ്വാഴ്ച കേസിന്റെ വാദത്തിനിടെ കേസിലെ അറുപതാം സാക്ഷി റംസീർ മൊഴി മാറ്റി. കേസിലെ പതിനഞ്ചാം പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ […]

ഭിന്നലിംഗക്കാരനായ സഹോദരന്റെ പരാതിയിൽ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ചു: മരിച്ചത് മണർകാട് സ്വദേശി നവാസ്; മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി; സംഭവത്തിൽ ദൂരൂഹത

തേർഡ് ഐ ബ്യൂറോ കോട്ടയം: വീട്ടിൽ മദ്യപിച്ച് ബഹളം വച്ചതിന് ഭിന്നലിംഗക്കാരനായ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ക്സ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ച പ്രതിയായ യുവാവ് മണർകാട് പൊലീസ് സ്റ്റേഷൻ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ചു. മണർകാട് സ്വദേശിയായ അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് നവാസാണ് (27) ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ചത്. പ്രതിയായ നവാസ് ബാത്ത്‌റൂമിൽ കയറിയ ശേഷം തുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ നവാസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിൽ മദ്യപിച്ച് വീട്ടിൽബഹളമുണ്ടാക്കിയ നവാസിനെതിരെ ഇയാളുടെ ഭിന്നലിംഗക്കാരനായ സഹോദരനാണ് മണർകാട് പൊലീസിൽ പരാതി നൽകിയത്. പൊലീസ് […]

വർഷങ്ങളായി തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ,നാനൂറിലധികം കേസുകൾ ; വിദ്യാഭ്യാസം പത്താംക്ലാസ്സും ഗുസ്തിയും:അഡ്വ.എം ജെ വിനോദ് അറസ്റ്റിൽ

സ്വന്തംലേഖകൻ തിരുവനന്തപുരം: വ്യാജ അഭിഭാഷകൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ എംജെ വിനോദിനെ കസ്റ്റടിയിലെടുത്തു.ഒറ്റശേഖരമംഗലം വാളികോട് തലക്കോണം തലനിന്നപുത്തൻവീട്ടിൽ എം.ജെ.വിനോദി(31) നെയാണ് നെയ്യാറ്റിൻകര കോടതി ജില്ലാ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്.നെയ്യാറ്റിൻകരയിലെ വക്കീൽ ഓഫീസിലും വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അഭിഭാഷകനെന്ന നിലയിൽ കേസുകളെടുത്ത് നിരവധിപ്പേരിൽ നിന്നും ഇയാൾ പണം തട്ടിയതിന്റെ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു.പത്താം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള എംജെ വിനോദ് ബിഹാറിലെ ചപ്രയിലെ ഗംഗാസിങ് ലോ കോളേജ്, ചപ്ര ജയപ്രകാശ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നും പഠിച്ചതായുള്ള വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയാണ് അഭിഭാഷകനായി എൻറോൾ […]

കെവിൻ കേസിൽ പ്രതികൾ ഗുണ്ടകളായി: സാക്ഷിയ്ക്ക് മർദനം; തിങ്കളാഴ്ച വിചാരണ ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കേസിന്റെ വിചാരണ നടപടികൾ അതിവേഗം പുരോഗമിക്കുന്നതിനിടെ സാക്ഷിയ്ക്ക് പ്രതികളുടെ മർദനം. കെവിൻ കേസിലെ 37 -ാം സാക്ഷിയായ രാജേഷിനെ കേസിൽ നിലവിൽ ജാമ്യത്തിൽകഴിയുന്ന പ്രതികളാണ് മർദിച്ചത്. കേസിന്റെ രണ്ടാം ഘട്ട വിചാരണ തിങ്കളാഴ്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്നതിനിടെയാണ് സാക്ഷിയ്ക്ക് മർദനമേറ്റത്. കേസിലെ സാക്ഷിയായ രാജേഷ് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ഇപ്പോൾ മർദനമേറ്റിരിക്കുന്നത്. രാജേഷിന്റെ മൊഴി കേസിൽ നിർണ്ണായകമാണ്. ഇതിനിടെയാണ് ഇപ്പോൾ രാജേഷിനെ പ്രതികൾ സംഘം ചേർന്ന് മർദിച്ചിരിക്കുന്നത്. രാജേഷിന്റെ വീട്ടിലെത്തിയ പ്രതികൾ നീ സാക്ഷി പറയുമോ […]