പൊലീസ് ലോക്കപ്പിലെ പ്രതിയുടെ മരണം: ദുരൂഹത വർധിക്കുന്നു: നവാസ് തുങ്ങി നിന്നത് ജനാലയിൽ: പൊലീസിന്റെ ഫോൺ വിളിയിലും അടിമുടി ദുരൂഹത

പൊലീസ് ലോക്കപ്പിലെ പ്രതിയുടെ മരണം: ദുരൂഹത വർധിക്കുന്നു: നവാസ് തുങ്ങി നിന്നത് ജനാലയിൽ: പൊലീസിന്റെ ഫോൺ വിളിയിലും അടിമുടി ദുരൂഹത

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട് പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ പ്രതി തൂങ്ങി മരിച്ച സംഭവത്തിൽ ദുരുഹത ഏറുന്നു. സംഭവത്തിന് തൊട്ടു മുൻപ് വരെയുള്ള നവാസിന്റെ പെരുമാറ്റത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. ആറടിയിലേറെ ഉയരമുള്ള നവാസ് , പൊലീസ് സ്റ്റേഷനിലെ ബാത്ത് റൂമിന്റെ ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുകയായിരുന്നു. ഇത് വിശ്വാസ യോഗ്യമല്ലെന്നാണ് ആരോപണം. ഇത് കൂടാതെ സംഭവം നടന്ന ചൊവ്വാഴ്ച രാവിലെ മരിച്ച നവാസിന്റെ വീട്ടിലേയ്ക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ച ശേഷം നവാസ് വീട്ടിലെത്തിയോ എന്ന് തിരക്കിയതായും ആരോപണമുണ്ട്. ഈ സംഭവങ്ങളെല്ലാം മണർകാട് പൊലീസ് സ്റ്റേഷൻ ലോക്കപ്പിലെ പ്രതിയുടെ മരണത്തിൽ ദുരൂഹത ഇരട്ടിയാക്കുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതായി വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകിട്ടാണ് മണർകാട് അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് നവാസി (27) നെ മണർകാട് പൊലീസ് പിടികൂടിയത്. നവാസിനെതിരെ കേസ് എടുക്കാതിരുന്ന പൊലീസ് , ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം സ്റ്റേഷനിൽ ലോക്കപ്പിന് മുന്നിൽ ഇരുത്തുകയായിരുന്നു.
രാവിലെ ഒൻപതര വരെ സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ നവാസിന്റെ ദൃശ്യങ്ങളുണ്ട്. തുടർന്ന് പത്തര വരെയുള്ള ഒരു മണിക്കൂർ നവാസിനെ കാണാതെ പോയി. ഈ സമയം പൊലീസ് ഉദ്യോഗസ്ഥർ നവാസിനെ തിരയുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ വ്യക്തമായി കാണാം. ഈ ഒരു മണിക്കൂറിനിടെ ഏതെങ്കിലും പൊലീസുകാർ നവാസിനെ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ച് മർദിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. ഇത്തരത്തിൽ മർദനമേറ്റ് മരിച്ചെന്ന് കരുതി നവാസിനെ ബാത്ത് റൂമിൽ കെട്ടിത്തൂക്കിയോ എന്ന സംശയവും ബന്ധുക്കൾ ഉന്നയിക്കുന്നു. ബന്ധുക്കളുടെ ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ് സംഭവ ദിവസം രാവിലെ പൊലീസുകാർ നവാസിന്റെ വീട്ടിലേയ്ക്ക് വിളിച്ച ഫോൺ കോളുകൾ. ന​​വാ​​സ് സ്റ്റേ​​ഷ​​നി​​ല്‍ നി​​ന്നു രാത്രി തന്നെ പോ​​യെ​​ന്നും വീ​​ട്ടി​​ലെ​​ത്തി​​യി​​ട്ടു​​ണ്ടോ എ​​ന്നുമാണ് പൊലീസുകാർ വിളിച്ച് ചോദിച്ചത്.
ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം വീ​​ണ്ടും പൊലീസുകാർ വിളിച്ച് അന്വേഷിച്ചു. രണ്ടിനും എത്തിയാൽ അറിയിക്കാം എന്ന് ബന്ധുക്കൾ മറുപടി നൽകി. ഉച്ചയോടെ വീണ്ടും സ്റ്റേഷനിൽ നിന്ന് വിളിച്ച് നവാസ് ജീവനൊടുക്കിയതായി അറിയിച്ചു. ഇത്തരത്തിലുണ്ടായ തുടർ കോളുകളെയാണ് ബന്ധുക്കൾ സംശയത്തോടെ കാണുന്നത്.
മ​​ദ്യ​​പി​​ച്ച്‌ വീ​​ട്ടി​​ല്‍ ബ​​ഹ​​ള​​മു​​ണ്ടാ​​ക്കി​​യ​​തി​​ന്‍റെ പേ​​രി​​ല്‍ മു​മ്പും ന​​വാ​​സി​​നെ​​തി​​രെ പരാതിയുണ്ടായിട്ടുണ്ട്. ഭാര്യ അന്റുവായിരുന്നു പരാതിക്കാരി. ഏഴു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ന​​വാ​​സി​​നെ​​തി​​രെ മു​​മ്പും വി​​വി​​ധ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ബ​​ന്ധു​​ക്ക​​ളു​​ടെ പ​​രാ​​തി​​യു​​ള്ള​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. മ​​ദ്യ​​പി​​ച്ച്‌ ഭാ​​ര്യ​​യെ​​യും കു​​ട്ടി​​യെ​​യും ഉ​​പ​​ദ്ര​​വി​​ച്ച​​തി​​ലും അ​​ക്ര​​മാസക്തനായതിനും മ​​ണ​​ര്‍​​കാ​​ട്, അ​​യ​​ര്‍​​ക്കു​​ന്നം പോ​​ലീ​​സ് സ്റ്റേഷനുകളിൽ നേരത്തെ പല തവണ ഇയാൾ കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ട്.