ജില്ലയിൽ വൻ കഞ്ചാവ് വേട്ട: ഒറ്റ ദിവസം പിടി കൂടിയത് നാലര കിലോ കഞ്ചാവ്: അറസ്റ്റിലായത് തമിഴ്‌നാട് സ്വദേശികൾ അടക്കം ഏഴു പേർ

ജില്ലയിൽ വൻ കഞ്ചാവ് വേട്ട: ഒറ്റ ദിവസം പിടി കൂടിയത് നാലര കിലോ കഞ്ചാവ്: അറസ്റ്റിലായത് തമിഴ്‌നാട് സ്വദേശികൾ അടക്കം ഏഴു പേർ

തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിൽ എക്‌സൈസും പൊലീസും ഒറ്റ ദിവസം കൊണ്ടു പിടിച്ചെടുത്തത് നാലരകിലോ കഞ്ചാവ്. ഞായറാഴ്ച വൈകിട്ട് അ്ഞ്ചരയോടെ ആരംഭിച്ച കഞ്ചാവ് വേട്ട തിങ്കളാഴ്ച വൈകിട്ട് സമാപിക്കുമ്പോഴേയ്ക്കും തമിഴ്‌നാട് സ്വദേശികൾ അടക്കം എട്ടു പേർ വലയിലായിരുന്നു.
കോട്ടയം നഗരത്തിൽ തിരുനക്കരയിൽ നിന്നും അരകിലോ കഞ്ചാവുമായി പിടിയിലായ അഞ്ചു വിദ്യാർത്ഥികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചങ്ങനാശേരിയിലും, തൃക്കൊടിത്താനത്തു നിന്നും ഓരോ കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികളെയാണ് പൊലീസ് പിടികൂടിയത്.
പൊൻകുന്നം ചിറക്കടവ് താമരക്കുഴിയിൽ വിഷ്ണു(23), കോടിമത പുഞ്ചിരിച്ചിറയിൽ ജിന്റോ(23), കുമാരനെല്ലൂർ തക്കിപറമ്പിൽ അർജുൻ ദാസ്(22),  അയ്മനം ആവണിറോഡിൽ പോത്തൻമാലിൽ ജസ്റ്റിൻ(22), പൊൻകുന്നം ചിറക്കടവ് പന്നിയാമാക്കിൽ റ്റിവിൻ(20) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എസ്.ഐ എ.രമേശിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ അബ്ദുൽ റഹ്മാൻ,  പ്രദീപ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, സോജൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

പായിപ്പാട് മീൻ മാർക്കറ്റിന് സമീപത്തു നിന്നും ഒന്നേകാൽ കിലോ കഞ്ചാവുമായാണ് തമിഴ് നാട് ദിണ്ഡിഗൽ സ്വദേശി സൂര്യപ്രകാശിനെ(24) നെയാണ് തൃക്കൊടിത്താനം പൊലീസ് പിടികൂടിയത്. പായിപ്പാടും പ്രദേശത്തും സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ ക്ഞ്ചാവ് എത്തിക്കുന്നതായി പൊലീസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശാനുസരണം തൃക്കൊടിത്താനം എസ്.ഐ ടി.എം ഷമീർ, ഗ്രേഡ് എസ്.ഐ സാബു സണ്ണി, എ.എസ്.ഐ എൻ.എം സാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിജു തോമസ്, സിവിൽ പൊലീസ് ഓഫിസർ അജി കർമ്മ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നാണ് ഒരു കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയെ പിടികൂടിയത്. തമിഴ് നാട് സിൻഡുഗൽ, അമ്മായ നായകനൂർ, കറുപ്പണ സ്വമി കോവിൽ സ്ട്രീറ്റ് നസിർ മകൻ അൻസറുദ്ദിനെ (26)യാണ് ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ സമീപത്തു സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തു തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന 1 കിലോ 10 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് വിൽപ്പന വ്യാപകമായ സാഹചര്യത്തിൽ പോലീസ് ഇതിനെതിരെയുള്ള അന്വേഷണം ജില്ലയിൽ ഉർജിതമാക്കിയിരുന്നു, ചങ്ങനാശ്ശേരിയിൽ ട്രെയിനിൽ എത്തിയ ഇയാൾ പോലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.
സ്‌കൂൾ വിദ്യർത്ഥികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായിട്ടാണ് ഇവിടെ കഞ്ചാവ് എത്തിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. എസ് ഐ അനിൽ കുമാർ, എ എസ് ഐ മാരായ നൗഷാദ്, സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പരിശോധനകൾക്ക് ചങ്ങനാശേരി ഡിവൈഎസ്പി എൻ.രാജൻ, കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ, വാകത്താനം സിഐ പി.വി മനോജ്കുമാർ, തൃക്കൊടിത്താനം സി.ഐ പി.പി ജോയി, എസ്.ഐ പി.എം ഷെമീർ, ചങ്ങനാശേരി സി.ഐ ബി.ഗോപകുമാർ, എസ്.ഐ എൽ.അനിൽകുമാർ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഐ.സജികുമാർ, പി.വി മനോജ്, കെ.എം ജീമോൻ, സി.ജി ജയകുമാർ, ആന്റണി സെബാസ്റ്റിയൻ, പ്രതീഷ് രാജ്, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

എക്‌സൈസിനെ ആക്രമിച്ച കേസിലെ പ്രതിയെയാണ് എക്‌സൈസ് സംഘം ഒന്നര കിലോ കഞ്ചാവുമായി കിടങ്ങൂരിൽ നിന്നും പിടികൂടിയത്. തിരുവഞ്ചൂർ പുത്തൻ പുരയ്ക്കൽ വീട്ടിൽ സിബി മാത്യുവി(42)നെയാണ് കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെൻറ് ആൻറ് ആൻറി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി അനൂപും സംഘവും ചേർന്ന് പിടികൂടിയത്. ഇയാൾ നിരവധി മുൻ കേസ്സുകളിൽ പ്രതിയാണ്.കമ്പത്ത് നിന്നും കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച പ്രതി പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു. കിടങ്ങൂർ അയർക്കുന്നം ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഇയാൾ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നു. കിടങ്ങൂരുള്ള വാടക വീട് കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്.ഇയാളുടെ കൈയ്യിൽ നിന്നും കത്തി പെപ്പർ സ്‌പേ എന്നിവ കണ്ടെടുത്തു. റെയിഡിൽ പ്രിവന്റീവ് ആഫീസർ , ടി.എസ് സുരേഷ്, സിവിൽ എക്‌സൈസ് ആഫീസർമാരായ അഞ്ചിത്ത് രമേശ്, കെ.എൻ അജിത്ത് കുമാർ, ബിനോയി ഇ.വി എന്നിവർ പങ്കെടുത്തു.