വിദേശത്തെ ജോലി ഉപേക്ഷിച്ചെത്തി നഗരത്തിൽ കഞ്ചാവ് കച്ചവടം: വൻ ലാഭമുണ്ടാക്കിയിരുന്ന യുവാവ് പിടിയിലായി

സ്വന്തം ലേഖകൻ കോട്ടയം: വിദേശത്തെ ജോലി ഉപേക്ഷിച്ച് എത്തി നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മുട്ടമ്പലം മാങ്ങാനം പാക്കത്ത് വീട്ടിൽ ജോർജ്ജ് മകൻ ജിനു വർഗ്ഗീസ് ജോർജി (30)നെയാണ്  കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്.നൂറുദ്ദീന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യതത്. ഇയാളിൽ നിന്നും 50 പൊതി കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് ചെറുപൊതികളിലാക്കി കഞ്ഞിക്കുഴി ഭാഗത്തും കോട്ടയം ടൗണിലും പരിസരപ്രദേശങ്ങളിലും സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തിവരികയായിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി […]

സിസിടിവി വീണ്ടും സിപിഎമ്മിനെ ചതിച്ചു: പൊലീസ് സ്റ്റേഷനിൽ നിന്നും മൊബൈൽ മോഷ്ടിച്ച ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: സിപിഎമ്മിനെ വീണ്ടും സിസിടിവി ചതിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീഡിയോ കൃത്യമായി സിസിടിവിയിൽ പതിഞ്ഞതോടെ സിപിഎം തിരഞ്ഞെടുപ്പുകാലത്ത് വീണ്ടും പ്രതിരോധത്തിലായി. സഹപ്രവവർത്തകനെ ജാമ്യത്തിലിറക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമാണ് പൊലീസുകാരന്റെ ഫോൺ മോഷ്ടിച്ച് കുടുങ്ങിയത്. സി.പി.എം. തൃക്കടവൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കിരൺകുമാർ (38) ആണ് പോലീസ് പിടിയിലായത്. കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് പാലീസ് സ്റ്റേഷനിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പതിപ്പിച്ചിരുന്ന പോസ്റ്ററുകൾ നശിപ്പിച്ച കുറ്റത്തിനാണ് […]

കുട്ടിയെ ക്രൂരമായി തല്ലിക്കൊന്നവനും ജയിലിൽ മട്ടൻ കറി കൂട്ടി ഊണ്: കൊടുംകുറ്റവാളികൾക്ക് പോലും ജയിലിൽ വൻ മനുഷ്യാവകാശം: ആളെ കൊല്ലുന്നവനും ജയിലുകളിൽ വൻ സുരക്ഷാ പരിഗണന

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനിയും വേണോ ജയിലുകളിൽ കൊടും കുറ്റവാളികൾക്കുള്ള ഈ മനുഷ്യാവകാശ പരിരക്ഷ. ചോദ്യം ഉയർത്തുന്നത് മറ്റാരുമല്ല. സാധാരണക്കാരായ ഒരു പറ്റം മനുഷ്യരാണ്. തൊടുപുഴയിൽ ഏഴു വയസുകാരനെ അതിക്രൂരമായി തല്ലിക്കൊന്ന കൊടുംകുറ്റവാളി കോബ്രാ അരുണിന് ജയിലിൽ മട്ടൻ കൂട്ടി ഊണ് നൽകി എന്ന വാർത്ത പുറത്ത് വന്നതാണ് ജയിലിൽ കുറ്റവാളികൾക്ക് ലഭിക്കുന്ന അമിത പരിരക്ഷയെപ്പറ്റിയുള്ള ആശങ്കയ്ക്ക് കാരണമായത്. ആഴ്ചയിൽ ഒരു ദിവസം മട്ടൻ, ഒരു ദിവസം ചിക്കൻ, മുട്ട, ബീഫ് അതി ലാവിഷ് ഭക്ഷണമാണ് ജയിലുകളിൽ കുറ്റവാളികൾക്കായി നമ്മുടെ സർക്കാർ ഒരുക്കി നൽകുന്നതെന്ന് […]

കുടുംബക്കോടതിയിലെ വാറണ്ട് നൽകി: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസുകാരന്റെ ഡ്യൂട്ടി തടയപ്പെടുത്തിയവർക്ക് മൂന്നു മാസം തടവ്

സ്വന്തം ലേഖകൻ കോട്ടയം: കുടുംബക്കോടതിയിലെ സമൻസ് നൽകിയതിന്റെ പേരിൽ മെഡിക്കൽ കോളേജ് ആശുപത്രി എയ്ഡ് പോസ്റ്റിലെത്തി പൊലീസുകാരനെ അസഭ്യം പറയുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടു പേർക്ക് മൂന്നു മാസം തടവ്. ആർപ്പൂക്കര വില്ലൂന്നി തെക്കേപ്പുരയ്ക്കല് വിശ്വനാഥന്റെ മകൻ ജിനുമോൻ (47), ആർപ്പൂക്കര കുന്നുംമ്പുറം മൈലാവേലിൽ ചാക്കോ (ചാക്കോച്ചി (37) എന്നിവരെയാണ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. 2012  ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതിയായ ജിനുമോനെതിരെ നേരത്തെ ഏറ്റുമാനൂർ കുടുംബ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് നടപ്പാക്കാൻ […]

കറുകച്ചാലിൽ വൻ സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു: പിടിച്ചെടുത്തത് സ്വകാര്യ ഗോഡൗണിൽ നിന്ന്; 250 ഡിറ്റനേറ്ററും, അഞ്ചു കിലോ വെടിമരുന്നും

സ്വന്തം ലേഖകൻ കോട്ടയം: കറുകച്ചാലിലെ സ്വകാര്യ ഗോഡൗണിൽ നിന്നും വൻ സ്‌ഫോടക വസ്തു ശേഖരം ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം പിടിച്ചെടുത്തു. 250 ഡിറ്റനേറ്ററും, 82 ജെല്ലുകളും, അഞ്ചു കിലോ വെടിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗോഡൗൺ ഉടമയായ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കറുകച്ചാലിലും പരിശോധന നടത്തിയത്. കറുകച്ചാൽ നെടുംങ്കുന്നത്ത് […]

മുട്ടമ്പലത്തെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു: മുൻ നഗരസഭ അംഗം ടിറ്റോയുടെ മകൻ അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: മുട്ടമ്പലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ കേസിൽ മുൻ നഗരസഭ അംഗവും കോൺഗ്രസ് നേതാവുമായ വി.കെ അനിൽകുമാർ (ടിറ്റോ) മകൻ അറസ്റ്റിൽ. കോട്ടയം മാണിക്കുന്നം ലളിതാസദനത്തിൽ അഭിജിത്തിനെ(18)യാണ് ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം പിടികൂടിയത്. അഭിജിത്തിന്റെ സുഹൃത്ത് മുട്ടമ്പലം തുരുത്തേൽപ്പാലത്തിൽ വിനീത് മർക്കോസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. അഭിജിത്തും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം വിനീതിന്റെ വീട്ടിലെത്തിയിരുന്നു. ഇവിടെ നിന്നു ഇവർ മടങ്ങിയ ശേഷം ഒന്നര പവൻ തൂക്കം വരുന്ന […]

തൊടുപുഴയിൽ രണ്ടാനച്ഛന്റെ മർദനമമേറ്റ ഏഴുവയസുകാരൻ മരണത്തിനു കീഴടങ്ങി: കുട്ടിയെ കൊലപ്പെടുത്തിയ കോബ്രാ അരുണിനെതിരെ കൊലക്കുറ്റം ചുമത്തും: കുട്ടിയുടെ പോസ്റ്റ്മാർട്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ എറണാകുളം: പത്തു ദിവസം നീണ്ടു നിന്ന പ്രാർത്ഥനകളും പരിശ്രമങ്ങളും ഒടുവിൽ വിഫലമായി. തൊടുപുഴയിൽ രണ്ടാനച്ഛനായ കോബ്രാ അരുണിന്റെ ക്രൂര മർദനത്തിന് ഇരയായ കുട്ടി പത്താം ദിവസം മരണത്തിനു കീഴടങ്ങി. പത്തു ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ മരണം ശനിയാഴ്ച ഉച്ചയ്ക്ക് 11.45 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു. കുട്ടി മരിച്ചതോടെ ഗുണ്ടാ നേതാവ് കോബ്രാ അരുണിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ഉറപ്പായി. കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ മൃതദേഹം ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മാർട്ട് ചെയ്യും. തുടർന്നാവും നടപടികൾ […]

മുടിവെട്ടിയതിനു വഴക്കു പറഞ്ഞു: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ എട്ടാം ക്ലാസുകാരനായ മകനെ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ വെള്ളൂർ: മുടിവെട്ടിയതിനു വഴക്കുപറഞ്ഞതിനെ തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ എട്ടാം ക്ലാസുകാരനായ മകനെ ക്വാർട്ടേഴ്‌സിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസറുടെ മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിറാമി (12) നെയൊണ് വീടിനുള്ളിൽ ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിനുള്ളിൽ വെള്ളിയാഴ്ച രാവിലെ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്‌കൂൾ അവധിയായതിനെ തുടർന്ന് കുട്ടി പ്രത്യേക മോഡലിൽ മുടി വെട്ടിയിരുന്നു. മാതാപിതാക്കൾ ഇതിനെ എതിർക്കുകയും, അഭിറാമിനെ വഴക്ക് പറയുകയും […]

ബിഗ്ബസാറിനു മുന്നിൽ മുട്ടിടിച്ച് കേരള പൊലീസ്: കുട്ടികളെ നഗ്നരാക്കി അപമാനിച്ച ബിഗ്ബസാറിനെതിരെ 48 മണിക്കൂറായിട്ടും കേസെടുത്തില്ല; ബിഗ്ബസാറിനെതിരെ നടപടിയുമായി ചൈൽഡ് വൈൽഫെയർ കമ്മിറ്റിയും, ബാലാവകാശ കമ്മിഷനും

സ്വന്തം ലേഖകൻ കോട്ടയം: ചോക്‌ളേറ്റ് മോഷ്ടിച്ചതായി ആരോപിച്ച് കുട്ടികളെ നഗ്നരാക്കി ദേഹ പരിശോധന നടത്തിയ ബിഗ്ബസാർ ജീവനക്കാരെയും, മാനേജ്‌മെന്റിനെയും രക്ഷിക്കാൻ പൊലീസിന്റെ ഒളിച്ചു കളി. സംഭവം നടന്ന് 48 മണിക്കൂറാകാറായിട്ടും ഇതുവരൈയും പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കാനോ, അന്വേഷണം ആരംഭിക്കാനോ പോലും കോട്ടയം വൈസ്റ്റ് പൊലീസ് തയ്യാറായിട്ടില്ല. കുട്ടികൾക്കെതിരായ ഏതു രീതിയിലുള്ള കുറ്റകൃത്യവും ഗുരുതരമായ കേസുകളുടൈ പരിധിയിൽപ്പെടുത്തിയ നിയമം നിലവിലുള്ള രാജ്യത്താണ് കുട്ടികളെ നഗ്നരാക്കി ദേഹ പരിശോധന നടത്തിയ സാമൂഹ്യ ദ്രോഹികളായ ജീവനക്കാരെ രക്ഷിക്കാൻ പൊലീസ് ഒത്തു കളിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരമധ്യത്തിലെ ബിഗ് […]

പൊലീസ് പിടിയിൽ നിന്നും വിലങ്ങുമായി രക്ഷപെട്ട കഞ്ചാവ് സംഘാംഗത്തിന്റെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്: ഇവരെ എവിടെക്കണ്ടാലും വിവരം അറിയിക്കാൻ അതീവ ജാഗ്രതയിൽ പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടിയ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപെട്ട പ്രതിയുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്. പ്രതിയെ കണ്ടെത്താൻ 24 മണിക്കൂറിലേറെയായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇപ്പോൾ ചിത്രം പുറത്ത് വന്നിരിക്കുന്നത്. തിരുവാർപ്പ് സ്വദേശി രജീഷാണ് (27) ചൊവ്വാഴ്ച രാത്രി പത്തരയോടെ പൊലീസ് ജീപ്പിൽ നിന്നും കൈ വിലങ്ങുമായി ചാടി രക്ഷപെട്ടത്. കേസിലെ മറ്റൊരു പ്രതിയായ തിരുവാർപ്പ് സ്വദേശി ആരോമലിനെ വ്യാഴാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയേക്കും. പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് […]