ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കോടിമത സ്വദേശി ചിക്കു പിടിയിൽ; അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന ഹാൻസ് വിൽക്കുന്നത് അൻപത് രൂപയ്ക്ക്

ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കോടിമത സ്വദേശി ചിക്കു പിടിയിൽ; അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന ഹാൻസ് വിൽക്കുന്നത് അൻപത് രൂപയ്ക്ക്

ക്രൈം ഡെസ്ക്

കോട്ടയം: ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കോടിമത സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ. കോടിമത മഠത്തിൽപ്പറമ്പിൽ സുജേഷി (ചിക്കു -35)നെയാണ് കോടിമതയിൽ നിന്നും പൊലീസ് പിടികൂടിയത്. ഇയാളുടെ കടയുടെ അടിയിലെ അറയിൽ സൂക്ഷിച്ചിരുന്ന 4150 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ചിങ്ങവനം എസ്.ഐ സനലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുറിച്ചി സതീഷ് ഭവനിൽ സുകുമാരന്റെ (70) കടയിൽ നിന്നും 500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ചിങ്ങവനം പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കോടിമതയിലെ കട കേന്ദ്രീകരിച്ചായിരുന്നു ചിക്കു ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുകുമാരൻ

അഞ്ചു രൂപയ്ക്ക് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ അൻപത് രൂപയ്ക്കാണ് ഇവർ കടകൾ വഴി വിൽപ്പന നടത്തിയിരുന്നത്. ഇതു വഴി ലക്ഷങ്ങളാണ് പ്രതികൾ സമ്പാദിച്ചത്. അഡീഷണൽ എസ്.ഐ ഡേവിഡ്‌സൺ, എ.എസ്.ഐമാരായ ബിജു, ആനന്ദ്, സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ്, സുമേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.