നല്ല നടപ്പിന് ശിക്ഷിച്ച പ്രതി വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു: നിരവധി കേസുകളിൽ പ്രതിയായ യുവാവിന് രണ്ടര വർഷം തടവും, രണ്ടായിരം രൂപ പിഴയും
സ്വന്തം ലേഖകൻ കോട്ടയം: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിന് രണ്ടര വർഷം തടവും പിഴയും. പെരുമ്പായിക്കാട് മള്ളൂശേരി ഇളംമ്പള്ളിൽ വീട്ടിൽ അജിൻ ബാബു(23)വിനെയാണ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെരുമ്പായിക്കാട് സ്വദേശിയായ സിദ്ധാർത്ഥിന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതി ഇവിടെ നിന്നും സ്വർണമാലയും, ലോക്കറ്റും, വിവാഹ മോതിരവും മോഷ്ടിച്ചതായാണ് കേസ്. മോഷ്ടിച്ച ആഭരണങ്ങൾ കോട്ടയം നഗരത്തിലെ സിറ്റി ഗോൾഡ് എന്ന സ്ഥാപനത്തിൽ വിൽക്കുകയായിരുന്നു. സ്വർണം വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് […]