അംഗപരിമിതരെ അവഹേളിക്കുന്നു; ലാൽ സിങ് ഛദ്ദക്കെതിരെ പരാതി

അംഗപരിമിതരെ അവഹേളിക്കുന്നു എന്ന് കാട്ടി ‘ലാൽ സിംഗ് ഛദ്ദ’ക്കെതിരെ പരാതി. ‘ഡോക്ടേഴ്സ് വിത്ത് ഡിസബിലിറ്റീസ്’ എന്ന സംഘടനയുടെ സഹസ്ഥാപകൻ ഡോ. സതേന്ദ്ര സിംഗ് ആണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് അദ്ദേഹം പങ്കുവെച്ചു. ലാൽ സിംഗ് ഛദ്ദയ്ക്കൊപ്പം മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജിന്‍റെ ജീവചരിത്ര സിനിമയായ ‘സബാഷ് മിത്തു’വിനെതിരെയും അദ്ദേഹം സമാനമായ പരാതി നൽകിയിട്ടുണ്ട്. തപ്സി പന്നുവാണു സബാഷ് മിഥുവിൽ മിതാലിയായി വേഷമിടുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇരു സിനിമകളുടെയും സംവിധായകരിൽ നിന്നും സെൻസർ ബോർഡ്, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് എന്നിവർ […]

അന്താരാഷ്ട്ര വിപണിയില്‍ നേട്ടം കൊയ്ത് ലാല്‍ സിംഗ് ഛദ്ദ; വരുമാനം 59 കോടി

ആമീര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയ്ക്ക് അന്താരാഷ്ട്ര വിപണയില്‍ വന്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ടുകള്‍. ബോക്സോഫീസ് കണക്കുകൾ പ്രകാരം ചിത്രം ഇതുവരെ ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 59 കോടി രൂപ നേടിക്കഴിഞ്ഞു. ആലിയ ഭട്ട് നായികയായ ഗംഗുഭായ് കത്ത്യാവാടി, ഭൂല്‍ ഭുലയ്യ 2, ദ കാശ്മീര്‍ ഫയല്‍സ് തുടങ്ങിയ ചിത്രങ്ങളേക്കാള്‍ വരുമാനം ലാല്‍ സിംഗ് ഛദ്ദ നേടിയെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിപണിയിൽ, ചിത്രം ശരാശരിയിൽ താഴെയാണ് പ്രകടനം നടത്തുന്നത്. ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത ചിത്രം 55 കോടി രൂപ നേടി. ആദ്യ ദിവസത്തെ […]

എന്നെ ഇഷ്ടമില്ലാത്തവര്‍ എന്റെ സിനിമ കാണേണ്ട: ആലിയ ഭട്ട്

സിനിമകൾക്ക്, പ്രത്യേകിച്ച് ബോളിവുഡ് സിനിമകൾക്കെതിരായ ബഹിഷ്കരണ ആഹ്വാനത്തിൽ പ്രതികരണവുമായി നടി ആലിയ ഭട്ട്. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ആലിയയുടെ പ്രതികരണം. തന്നെ ഇഷ്ടമല്ലെങ്കിൽ തന്‍റെ സിനിമകൾ കാണരുതെന്നും ആലിയ പറഞ്ഞു. ഇതിന്‍റെ പേരിൽ ആലിയയ്ക്കെതിരെ രൂക്ഷവിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ബ്രഹ്മാസ്ത്ര ബഹിഷ്കരിക്കാനും ആലിയയുടെ ഭാവി സിനിമകളെല്ലാം ബഹിഷ്കരിക്കാനും ചിലർ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ആലിയ പറഞ്ഞത് അവരെ ഇഷ്ടപ്പെടാത്തവരെക്കുറിച്ചാണെന്നും അതില്‍ രോഷം പ്രകടിപ്പിക്കുന്നത് എന്തിനാണെന്നും നടിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് […]

സംവിധായകന്‍ ഭാരതിരാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിർജലീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി വയറുവേദനയെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ടി നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും കുറച്ച് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചു. തമിഴിലെ ഹിറ്റ് സംവിധായകരില്‍ ഒരാളാണ് 1977 മുതല്‍ അമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഭാരതിരാജ. ഏറെ വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമാണ്. ധനുഷ് നായകനായി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത […]

ഭാവന അതിജീവനത്തിന്റെ ഉത്തമ ഉദാഹരണം, കരുത്തിന്റെ പ്രതീകം; മഞ്ജു വാര്യർ

കൊച്ചി: കരുത്തിന്റെ പ്രതീകമാണ് നടി ഭാവനയെന്ന് മഞ്ജു വാര്യർ. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് നടിയെന്നും മഞ്ജു വാര്യർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യംപെയ്നായ അതിജീവനം എന്ന പരിപാടിയിലാണ് മഞ്ജുവിന്റെ പ്രതികരണം. “എന്റെ ഹൃദയത്തോട് ഞാൻ ഏറ്റവും അടുത്ത് ചേർത്ത് നിർത്തിയിരിക്കുന്ന വ്യക്തിയാണ് നടി ഭാവന. എന്റെ ജീവിതത്തിൽ ഒരു കൂട്ടുകാരിയായോ സഹോദരിയായോ ഒക്കെയാണ് ഭാവന. കാന്‍സർ എന്ന വാക്കിനൊപ്പം നമ്മൾ ചേർത്ത് വെയ്ക്കുന്ന വാക്കാണ് അതിജീവനം എന്നത്. ആ അതിജീവനം എന്ന വാക്കിന്റെ ഏറ്റവും വലിയ […]

അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രോഗ വിവരം സമൂഹമാദ്ധ്യമത്തിലൂടെ അമിതാഭ് ബച്ചൻ തന്നെയാണ് പുറത്തുവിട്ടത്. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗവിവരം ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചൻ അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിലേർപ്പെട്ടവർ കൊറോണ പരിശോധനയ്‌ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചുവെന്നും താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും പരിശോധന നടത്തണമെന്നുമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. 2020 ജൂലൈയിലാണ് അമിതാഭ് ബച്ചന് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് രണ്ട് ആഴ്ചയോളം അദ്ദേഹം ആശുപത്രിയിൽ […]

NHAI ആപ്പിനേക്കുറിച്ച് ‘ന്നാ താൻ കേസ് കൊട്’ ടീം

റോഡിലെ കുഴി പ്രധാനപ്രമേയമായി വന്ന് തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ-രതീഷ് പൊതുവാൾ ടീമിന്റെ ‘ന്നാ താൻ കേസ് കൊട്’. സിനിമ റിലീസ് ചെയ്ത ദിവസം നൽകിയ പത്രപരസ്യത്തിന്‍റെ പേരിലും ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ആപ്പിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. റോഡിലെ കുഴികൾ റിപ്പോർട്ട് ചെയ്യുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ആപ്പ് വികസിപ്പിക്കുന്നു. ഈ വാർത്തയോടാണ് ന്നാ താൻ കേസ് കൊട് ടീം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. […]

പൃഥ്വിരാജ് നായകനായെത്തുന്ന ‘വിലായത്ത് ബുദ്ധ’ ഷൂട്ടിങ് തുടങ്ങുന്നു

സെപ്റ്റംബർ അവസാനത്തോടെ പൃഥ്വിരാജിന്‍റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധ നിർമ്മിക്കുന്നത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രം എന്ന പ്രത്യേകതയും വിലായത്ത് ബുദ്ധയ്ക്കുണ്ട്. സച്ചിയുടെ ശിഷ്യനും ലൂസിഫറിൽ സഹസംവിധായകനുമായിരുന്ന ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി ആർ ഇന്ദുഗോപൻ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇന്ദു​ഗോപനും […]

‘തീര്‍പ്പി’ന് യു/എ സെർട്ടിഫിക്കേറ്റ്; ബുക്കിഗ് ആരംഭിച്ചു

കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘തീര്‍പ്പ്’-ന്‍റെ സെൻസറിംഗ് പൂർത്തിയായി. പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. യു/എ സർട്ടിഫിക്കറ്റുള്ള ചിത്രത്തിന്‍റെ സെൻസർ കോപ്പി 155 മിനിറ്റ് ദൈർഘ്യമുള്ളതാണ്. വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ , ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. […]

‘തല്ലുമാല’ ആഗോള കളക്ഷന്‍ 40-42 കോടി സ്വന്തമാക്കി

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടുകയും തിയേറ്ററുകളിൽ പ്രദർശനം തുടരുകയും ചെയ്യുന്നു. ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം യുവാക്കളെ ആകർഷിക്കുന്ന വർണ്ണാഭമായ എന്‍റർടെയ്നറാണ്. ചിത്രം ഇതിനകം ആഗോളതലത്തിൽ 40-42 കോടി രൂപ നേടിക്കഴിഞ്ഞു. എല്ലാ മേഖലകളിലെയും വിതരണക്കാര്‍ക്ക് ചിത്രം ലാഭകരമായി മാറിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിൻ, അസിം ജമാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ […]