play-sharp-fill
‘തീര്‍പ്പി’ന് യു/എ സെർട്ടിഫിക്കേറ്റ്; ബുക്കിഗ് ആരംഭിച്ചു

‘തീര്‍പ്പി’ന് യു/എ സെർട്ടിഫിക്കേറ്റ്; ബുക്കിഗ് ആരംഭിച്ചു

കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘തീര്‍പ്പ്’-ന്‍റെ സെൻസറിംഗ് പൂർത്തിയായി. പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. യു/എ സർട്ടിഫിക്കറ്റുള്ള ചിത്രത്തിന്‍റെ സെൻസർ കോപ്പി 155 മിനിറ്റ് ദൈർഘ്യമുള്ളതാണ്. വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ , ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുരളി ഗോപി സംവിധാനം ചെയ്ത് രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം തീയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് നിരൂപകർക്കും പ്രേക്ഷകർക്കും ഒരുപോലെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിന്‍റെ ബുക്കിംഗ് വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.