Spread the love

സെപ്റ്റംബർ അവസാനത്തോടെ പൃഥ്വിരാജിന്‍റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധ നിർമ്മിക്കുന്നത്.

video
play-sharp-fill

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രം എന്ന പ്രത്യേകതയും വിലായത്ത് ബുദ്ധയ്ക്കുണ്ട്. സച്ചിയുടെ ശിഷ്യനും ലൂസിഫറിൽ സഹസംവിധായകനുമായിരുന്ന ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി ആർ ഇന്ദുഗോപൻ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇന്ദു​ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

പക, പ്രതികാരം, പ്രണയം എന്നിവയെ ആസ്പദമാക്കി ഒരുക്കുന്ന മലയാള സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായിരിക്കും ചിത്രം. ഷമ്മി തിലകൻ, അനു മോഹൻ എന്നിവരാണ് വിലായത്ത് ബുദ്ധയിൽ ഇതിനകം കാസ്റ്റ് ചെയ്യപ്പെട്ട മറ്റ് അഭിനേതാക്കൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group