play-sharp-fill
ഭാവന അതിജീവനത്തിന്റെ ഉത്തമ ഉദാഹരണം, കരുത്തിന്റെ പ്രതീകം; മഞ്ജു വാര്യർ

ഭാവന അതിജീവനത്തിന്റെ ഉത്തമ ഉദാഹരണം, കരുത്തിന്റെ പ്രതീകം; മഞ്ജു വാര്യർ

കൊച്ചി: കരുത്തിന്റെ പ്രതീകമാണ് നടി ഭാവനയെന്ന് മഞ്ജു വാര്യർ. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് നടിയെന്നും മഞ്ജു വാര്യർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യംപെയ്നായ അതിജീവനം എന്ന പരിപാടിയിലാണ് മഞ്ജുവിന്റെ പ്രതികരണം.

“എന്റെ ഹൃദയത്തോട് ഞാൻ ഏറ്റവും അടുത്ത് ചേർത്ത് നിർത്തിയിരിക്കുന്ന വ്യക്തിയാണ് നടി ഭാവന. എന്റെ ജീവിതത്തിൽ ഒരു കൂട്ടുകാരിയായോ സഹോദരിയായോ ഒക്കെയാണ് ഭാവന. കാന്‍സർ എന്ന വാക്കിനൊപ്പം നമ്മൾ ചേർത്ത് വെയ്ക്കുന്ന വാക്കാണ് അതിജീവനം എന്നത്. ആ അതിജീവനം എന്ന വാക്കിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭാവന. ഒരു സ്ത്രീയുടെ കരുത്തിന്റേയോ അതിജീവനത്തിന്റേയോ കാര്യം പറയുമ്പോൾ ഭാവനയെക്കാൾ കാണിക്കാൻ പറ്റുന്ന മറ്റൊരു ചോയ്സ് ഇല്ല’, മഞ്ജു വാര്യർ പറഞ്ഞു.

ഭാവനയുമായി ഏറ്റവും അടുത്ത സൗൃദം പുലർത്തുന്ന നടിയാണ് മഞ്ജു വാര്യർ. തനിക്ക് അറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവനയെന്ന് പലപ്പോഴായി മഞ്ജു പ്രതികരിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന നിരവധി ഫോട്ടോകളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്തനാർബുദം തടയുന്നതിനുള്ള വീടുതോറുമുള്ള പ്രചാരണമാണ് അതിജീവനം. ആദ്യഘട്ടത്തിൽ സ്തനാർബുദ പരിശോധനയ്ക്കൊപ്പം സെർവിക്കൽ കാൻസർ സ്ക്രീനിംഗും നടത്തും. മറ്റ് അർബുദങ്ങൾക്കായുള്ള സ്ക്രീനിംഗുകളും ഭാവിയിൽ ഉൾപ്പെടുത്തും.