എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ ആവണി ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു…

പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഓണപ്പാട്ട് “ആവണി ” ശ്രദ്ധേയമാകുന്നു. ആവണി എന്നാൽ പൊന്നിൻ ചിങ്ങമാസം. കർക്കിടകം കഴിഞ്ഞെത്തുന്ന പുലരിയിൽ, നമ്മൾ മലയാളികൾ തന്റെ വിളനിലങ്ങളിൽ പച്ചപ്പിന്റെ നാമ്പ് മുളപ്പിക്കുന്ന കാലം. ഒരു ഉത്സവതിമിർപ്പോടെ നമ്മുടെ കേരളം ഭരിച്ചതായി പറയപ്പെടുന്ന മാവേലിയെ ഓർമ്മിക്കുവാനും നൻമകൾ പകർന്ന് ഒത്തൊരുമയായി അഘോഷിക്കുന്നതുമാണ് ഓണം ആവണി മാസം . ചിങ്ങമാസം പിറക്കുമ്പോൾ മലയാളികളുടെ മനസിൽ ആയിരം വസന്തം വിരിയുന്നതു പോലെ ജാതി മതഭേദ വർണ്ണങ്ങളില്ലാതെ ഈ ഓണവും പൂത്തുലയട്ടെ …. ആവണിയുടെ […]

നഗ്ന ഫോട്ടോഷൂട്ടിൽ രൺവീർ സിങ്ങിന്റെ മൊഴി രേഖപ്പെടുത്തി

മുംബൈ: പേപർ മാഗസിന് വേണ്ടി നടത്തിയ നഗ്ന ഫോട്ടോഷൂട്ടിൽ ബോളിവുഡ് നടൻ രൺവീർ സിങ്ങിന്‍റെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിയോടെ ചെമ്പൂർ പൊലീസ് സ്റ്റേഷനിലെത്തിയ താരം രാത്രി ഒൻപത് മണിയോടെയാണ് മടങ്ങിയത്. ആവശ്യമെങ്കിൽ വീണ്ടും വിളിക്കുമെന്ന് പൊലീസ് അറിയിച്ചു. ശ്യാം മംഗ്രാം ഫൗണ്ടേഷൻ എന്ന എൻജിഒയാണ് രൺവീറിനെതിരെ പരാതി നൽകിയത്. രൺവീറിന്‍റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഇതെല്ലാം പബ്ലിസിറ്റിക്കുള്ള ശ്രമമാണ്. ഇത്തരം ശ്രമങ്ങളെ ചെറുക്കണമെന്നും മുംബൈയിലെ ചെമ്പൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ […]

ലോഹിതദാസിന്റെ പേരിലുള്ള സ്മൃതിമണ്ഡപത്തിന്റെ പേര് മാറ്റുന്നതില്‍ പ്രതിഷേധിച്ച് സിബി മലയില്‍

ആലുവ മണപ്പുറത്ത് ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന സ്മൃതി മണ്ഡപത്തിന്റെ പേര് വയലാര്‍ രാമവര്‍മ്മ സ്മൃതി മണ്ഡപം എന്നാക്കി മാറ്റാന്‍ നഗരസഭാ തീരുമാനിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി സംവിധായകന്‍ സിബി മലയില്‍. കലാകാരൻമാരെ രാഷ്ട്രീയ വൈരാഗ്യത്തിൽ നിന്ന് ഒഴിവാക്കണമെന്നും പേര് മാറ്റത്തിൽ നിന്ന് പിൻവാങ്ങണം എന്നും സിബി മലയിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 2010 ലാണ് സംവിധായകന്‍ ലോഹിതദാസിന്റെ പേര് നിര്‍ദ്ദേശിച്ചുകൊണ്ട് ശിവരാത്രി ദൃശ്യോത്സവത്തിന്റെ സ്ഥിരം വേദിയായി മണപ്പുറത്ത് മണ്ഡപം നിര്‍മ്മിക്കുന്നത്. സിബി മലയിലിന്‍റെ കുറിപ്പ്: “മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന്‍ യശശരീരനായ ലോഹിതദാസിന്റെ പേരില്‍ സ്ഥാപിച്ച […]

‘രാം സേതു’ ചരിത്രത്തെ വളച്ചൊടിക്കുന്നു; അക്ഷയ് കുമാറിനെതിരെ നിയമനടപടിക്ക് സുബ്രഹ്‌മണ്യന്‍ സ്വാമി

ബോളിവുഡ് താരം അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘രാം സേതു’. അഭിഷേക് ശര്‍മ്മയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബി​ജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ‘രാം സേതു’ ചരിത്രം വളച്ചൊടിക്കുന്നതാണെന്നാണ് അദ്ദേഹ​ത്തിന്റെ ആരോപണം.   വിഷയത്തില്‍ അക്ഷയ് കുമാര്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചു.  ‘മുംബൈ സിനിമാകാർക്ക് ഇടയില്‍ വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായി […]

‘ഒറ്റ്’ റിലീസ് മാറ്റിവെച്ചു; ചിത്രം സെപ്റ്റംബർ 16ന് എത്തും

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ഫെലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ രണ്ടിന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഓണത്തിന് മൂന്ന് ചിത്രങ്ങൾ കൂടി റിലീസ് ചെയ്യുന്നതിനാൽ പ്രതീക്ഷിക്കുന്ന തിയേറ്ററുകൾ ലഭ്യമല്ലാത്തതിനാലാണ് റിലീസ് നീട്ടുന്നത്. ചിത്രം സെപ്റ്റംബർ 16ന് റിലീസ് ചെയ്യും. ‘രണ്ടകം’ എന്ന പേരിൽ ചിത്രം തമിഴിലും റിലീസ് ചെയ്യും. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സാമി മലയാള സിനിമയിൽലേക്ക് എത്തുന്നത്. തെലുങ്ക് നടി ഈഷ റെബ്ബയാണ് […]

‘ബോയിക്കോട്ട് ക്യാംപെയിനിന്‌ വേണ്ടി കളയുന്ന ഊര്‍ജം ക്രിയാത്മകമായി ഉപയോഗിക്കൂ’

ബോളിവുഡിനെതിരായ ബോയിക്കോട്ട് ക്യാംപെയിനില്‍ പ്രതികരണവുമായി നടി ഷെഫാലി ഷാ. ഇത്തരം പ്രവർത്തനങ്ങൾക്കായി പാഴാക്കുന്ന ഊർജം ക്രിയാത്മകമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്ന് ഷെഫാലി ഷാ പറഞ്ഞു. തനിക്ക് ഒരു കാര്യത്തോട് വെറുപ്പ് തോന്നാൻ സമയമെടുക്കും. എന്നാൽ ബോയിക്കോട്ട് ക്യാംപെയിനുകള്‍ വളരെ വേഗത്തിൽ സംഭവിക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു.

വിമര്‍ശിച്ച തിയേറ്റര്‍ ഉടമയെ നേരിട്ട് കണ്ട് വിജയ് ദേവരകൊണ്ട

വിജയ് ദേവേരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍ ആഗസ്റ്റ് 25നാണ് റിലീസ് ചെയ്തത്. ഇന്ത്യയില്‍ 3000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയ്ക്കെതിരേ കടുത്ത വിമര്‍ശനം നടക്കുന്ന സാഹചര്യത്തില്‍ നടനെതിരേ മുംബൈയിലെ പ്രമുഖ തിയേറ്ററുടമ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. മറാത്ത മന്ദിര്‍ സിനിമയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായിയാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്. ഇപ്പോഴിതാ തിയേറ്റര്‍ ഉടമയെ നേരിട്ട് കാണാന്‍ മുംബൈയില്‍ എത്തിയിരിക്കുകയാണ് താരം. നടനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മനോജ് ദേശായി മാപ്പ് പറയുകയും ചെയ്തു. ‘അദ്ദേഹം വിനയമുള്ള […]

കൊറിയൻ നടി യൂ ജൂ-ഇൻ അന്തരിച്ചു; ആത്മഹത്യാക്കുറിപ്പ് പുറത്ത്

സോള്‍: ദക്ഷിണ കൊറിയന്‍ നടി യൂ ജൂ ഇന്‍ ജീവനൊടുക്കിയ നിലയിൽ. നടിയുടെ സഹോദരനാണ് വിവരം പുറത്ത് വിട്ടത്. ആത്മഹത്യ കുറിപ്പിന്റെ ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പ് സൂചിപ്പിക്കുന്നു. മാതാപിതാക്കളെയും സഹോദരനെയും മുത്തശ്ശിയെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കുറിപ്പ്. കൊറിയന്‍ സീരീസുകളായ ബിഗ് ഫോറസ്റ്റ്, ജോസണ്‍ സര്‍വൈവല്‍ പിരിഡ് തുടങ്ങിയവയിലൂടെയാണ് യൂ ജൂ ഇന്‍ ശ്രദ്ധനേടിയത്.

‘ലൈഗര്‍’ പരാജയത്തില്‍ പ്രതികരിച്ച് ചാര്‍മി കൗര്‍

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ‘ലൈഗർ’ എന്ന ചിത്രത്തിന് ലഭിക്കുന്ന പ്രതിതരണത്തെക്കുറിച്ച് നിർമാതാക്കളിൽ ഒരാളായ ചാർമി കൗർ. താൻ ഇപ്പോൾ “ഭയാനകമായ നിരാശാജനകമായ സാഹചര്യത്തിലൂടെ” കടന്നുപോകുകയാണെന്ന് ചാർമി പറഞ്ഞു. റിലീസ് വൈകുന്നത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചു. 2020 ലാണ് ‘ലൈഗർ’ ചിത്രീകരണം ആരംഭിച്ചത്. 2019 ൽ ഞാൻ കരൺ ജോഹറിനെ കണ്ടുമുട്ടുകയും ചിത്രത്തിന്‍റെ ജോലികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ മൂന്ന് വർഷത്തിന് ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. സിനിമയെക്കുറിച്ച് എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ വേനല്‍ക്കാല അവധി മാസങ്ങളില്‍ സിനിമ റിലീസ് […]

‘ന്നാ താൻ കേസ് കൊട്’ 50 കോടി ക്ലബിൽ

കുഞ്ചാക്കോ ബോബന്‍റെ ‘ന്നാ താൻ കേസ് കൊട്’ 50 കോടി ക്ലബ്ബിൽ ഇടം നേടി. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് പ്രേക്ഷകർക്ക് താരം നന്ദി പറഞ്ഞു. ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന് തൊട്ടുമുമ്പ് അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ പരസ്യം ഇടത് സൈബർ വിംഗുകൾ രാഷ്ട്രീയവത്കരിക്കുകയും സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ റിലീസിന് ശേഷം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. ആദ്യ ദിനം […]