‘ലൈഗര്‍’ പരാജയത്തില്‍ പ്രതികരിച്ച് ചാര്‍മി കൗര്‍

‘ലൈഗര്‍’ പരാജയത്തില്‍ പ്രതികരിച്ച് ചാര്‍മി കൗര്‍

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ‘ലൈഗർ’ എന്ന ചിത്രത്തിന് ലഭിക്കുന്ന പ്രതിതരണത്തെക്കുറിച്ച് നിർമാതാക്കളിൽ ഒരാളായ ചാർമി കൗർ. താൻ ഇപ്പോൾ “ഭയാനകമായ നിരാശാജനകമായ സാഹചര്യത്തിലൂടെ” കടന്നുപോകുകയാണെന്ന് ചാർമി പറഞ്ഞു. റിലീസ് വൈകുന്നത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചു.

2020 ലാണ് ‘ലൈഗർ’ ചിത്രീകരണം ആരംഭിച്ചത്. 2019 ൽ ഞാൻ കരൺ ജോഹറിനെ കണ്ടുമുട്ടുകയും ചിത്രത്തിന്‍റെ ജോലികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ മൂന്ന് വർഷത്തിന് ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. സിനിമയെക്കുറിച്ച് എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ വേനല്‍ക്കാല അവധി മാസങ്ങളില്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചില്ല, പിന്നീട് മഴക്കാലമായതിനാലും സിനിമ റിലീസ് ചെയ്തില്ല. ഒരുപാട് ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് ‘ലൈഗര്‍’ പ്രേക്ഷകരിലേക്ക് എത്തിയത്,” ചാർമി പറഞ്ഞു.

റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ചിത്രം ഇതുവരെ 43 കോടി രൂപയാണ് കളക്ട് ചെയ്തത്. ഇന്ത്യ-പാക് മത്സരത്തിനിടെ ‘ലൈഗർ’ പ്രമോഷനായി വിജയ് ദേവരകൊണ്ട അടുത്തിടെ ദുബായിലെത്തിയിരുന്നു. ആദ്യ ദിനത്തില്‍ 30 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്ത ചിത്രത്തിന്റെ വരുമാനം രണ്ടാം ദിനത്തില്‍ 77 ശതമാനത്തോളം ഇടിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group